സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) കൊറിഡോറിലെ അതിന്റെ ട്രെയിൻ‌ ഡിസൈൻ‌ ബോംബാർ‌ഡിയർ‌ പുറത്തിറക്കി.

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) 2020 -ൽ ബോംബാർ‌ഡിയറിന് കരാർ നൽകിയിരുന്നു. RRTS ഫേസ് വണ്ണിന് കീഴിലുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് സെമി-ഹൈ-സ്പീഡ് റെയിൽ കൊറിഡോറിന്റെ സമഗ്ര മെയിൻന്റെനൻസ് സേവനങ്ങളുടെ പിന്തുണയുള്ള പ്രാദേശിക യാത്രാ, ഇൻട്രാസിറ്റി ട്രാൻസിറ്റ് ട്രെയിനുകളാണിത്.

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

പുതിയ ട്രെയിൻ രൂപകൽപ്പന ഡൽഹിയിലെ ലോട്ടസ് ടെമ്പിളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. എനർജി എഫിഷന്റ്, അസാധാരണമായ എർഗോണോമിക്സ്, കുറഞ്ഞ ലൈഫ് സർക്കിൾ കോസ്റ്റ് എന്നിവ RRTS -നെ ഫ്യൂച്ചറിസ്റ്റിക്കും സുസ്ഥിരവുമാക്കാൻ സഹായിക്കും.

MOST READ: പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള സവിശേഷതകൾ NCR -ലെ യാത്രയ്ക്ക് ഒരു പുതിയ മാനദണ്ഡം സജ്ജമാക്കും. 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഡിസൈൻ ചെയ്ത ട്രെയിൻ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നാണ് എന്നതിൽ സംശയമില്ല. ഇതിനർത്ഥം മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് പോകാൻ ഒരു മണിക്കൂറിൽ താഴെ സമയമെടുക്കൂ എന്നാണ്.

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

ഈ എനർജി എഫിഷന്റായ സെമി-ഹൈ-സ്പീഡ് ട്രെയിനുകൾ യാത്രക്കാരുടെ അനുഭവം, സുഖസൗകര്യങ്ങൾ, സുരക്ഷ, യാത്രാ സമയം എന്നിവ വർധിപ്പിക്കുകയും ഇന്ത്യയിലെ പ്രാദേശിക റെയിൽ വിഭാഗത്തിൽ ഒരു ഗെയിം ചേഞ്ചറായി മാറുകയും ചെയ്യും.

MOST READ: മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യും, സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യും എന്നും ബോംബാർഡിയർ ട്രാൻസ്‌പോർട്ടേഷനിൽ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജീവ് ജോയിസർ പറഞ്ഞു.

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

NCRTC -യുടെ ടീമുമായി ചേർന്ന് RRTS സവിശേഷത നിറഞ്ഞ ട്രെയിൻ വികസിപ്പിച്ചെടുത്തു. സുരക്ഷ, പാരിസ്ഥിതിക ആനുകൂല്യങ്ങൾ എന്നിവ സംയോജിപ്പിച്ച് യാത്രക്കാരുടെ സുഖസൗകര്യങ്ങളിൽ പ്രധാനമായി കേന്ദ്രീകരിച്ചിരിക്കുന്നു.

MOST READ: അപൂർവ കാഴ്ച്ച; പതിനഞ്ചോളം സോനെറ്റ് എസ്‌യുവികളുടെ ഡെലിവറി ഒരുമിച്ച് നടത്തി കിയ

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

സെമി-ഹൈ-സ്പീഡ് എയറോഡൈനാമിക് ട്രെയിൻ‌സെറ്റുകൾ 2 + 2 തിരശ്ചീന സീറ്റിംഗിൽ സുഖപ്രദമായ സീറ്റ് പിച്ചുകൾ ഒരുക്കിയിരിക്കുന്നു. സ്റ്റാൻഡിംഗ് സ്പേസ്, ഓട്ടോമാറ്റിക് പ്ലഗ്-ഇൻ ടൈപ്പ് സ്ലൈഡിംഗ് ഡോറുകൾ എന്നിവയും ട്രെയിനിൽ ഒരുക്കുന്നു.

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത കോച്ചുകളിൽ ലഗേജ് സ്പേസ്, മെച്ചപ്പെട്ട സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ, ബിസിനസ് ക്ലാസ് ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആറ് കാർ റീജിയണൽ സർവീസ് ട്രെയിൻസെറ്റുകളിൽ സ്ത്രീകൾക്കായി പ്രത്യേകമായി ഒരു ട്രെയിൻ കാർ നിശ്ചയിക്കും.

MOST READ: ഓഫ്-റോഡ് കഴിവുകൾ വെളിപ്പെടുത്തി ടൊയോട്ട ഫോർച്യൂണർ ലെഞ്ചൻഡർ

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

മീററ്റ് ലോക്കൽ ട്രാൻസിറ്റ് സേവനങ്ങൾക്കായി മൂന്ന് കാർ ട്രെയിൻ കോൺഫിഗറേഷനിൽ 900 -ത്തോളം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ആറ് കാർ ട്രെയിൻസെറ്റ് എന്ന നിലയിൽ 1,790 യാത്രക്കാരെ ഉൾക്കൊള്ളാൻ ട്രെയിനുകൾക്ക് സാധിക്കും. ഡൽഹിക്കും മീററ്റിനുമിടയിലുള്ള പൊതുഗതാഗത ശേഷിയെ ഈ ഫലം അഭിസംബോധന ചെയ്യുന്നു. മോഡുലാർ‌ ഡിസൈൻ‌ കാരണം RRTS ട്രെയിനുകൾ‌ ഒമ്പത് കാർ‌ ട്രെയിൻ‌സെറ്റുകളായി വികസിപ്പിക്കാനും‌ കഴിയും.

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും ബോംബാർഡിയറിന്റെ എഞ്ചിനീയർമാർ കാര്യക്ഷമമായ ലൈറ്റിംഗ്, താപനില നിയന്ത്രണ സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഡൽഹി-ഗാസിയാബാദ്-മീററ്റ് 82 കിലോമീറ്റർ ദൈർഘ്യം 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന RRTS ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഒന്നാണ്, കൂടാതെ 24 സ്റ്റേഷനുകളും ഇത് കവർ ചെയ്യുന്നു. മീററ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാ സമയം 60 മിനിറ്റിൽ താഴെയായതിനാൽ പ്രതിദിനം 800,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

RRTS ഇൻഫ്രാസ്ട്രക്ചറിൽ 21 കിലോമീറ്ററിലധികം 13 സ്റ്റേഷനുകളുള്ള മീററ്റ് സൗത്തിനും മോഡിപുരം ഡിപ്പോ സ്റ്റേഷനും ഇടയിലുള്ള പ്രാദേശിക ഗതാഗത സേവനം ഇത് കാര്യക്ഷമമാക്കുന്നു. റോളിംഗ് സ്റ്റോക്ക് ടെണ്ടർ പ്രക്രിയയുടെ ഭാഗമായി മെയിനന്റെനൻസ് സേവനങ്ങൾ ഉൾപ്പെടുത്തുന്ന ആദ്യതെ പദ്ധതിയാണ് RRTS.

ദുഹായ്, മോദിപുരം എന്നിവിടങ്ങളിൽ NCRTC സ്ഥാപിച്ച രണ്ട് മെയിന്റനൻസ് ഡിപ്പോകളിലൂടെ ബോംബാർ‌ഡിയർ പ്രാദേശിക ടീമുകൾ‌ക്ക് 15 വർഷത്തേക്ക് മെയിനന്റെനൻസ് സേവനങ്ങൾ‌ ഉറപ്പാക്കുന്നു.

Most Read Articles

Malayalam
English summary
Delhi Meerut New RRTS Train Design Revealed. Read in Malayalam.
Story first published: Saturday, September 26, 2020, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X