Just In
- 1 hr ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര് ഇവിയുടെ അവതരണം ഉടന്
- 1 hr ago
2021 സാമ്പത്തിക വര്ഷം വിറ്റത് 1.35 ലക്ഷം ഇവികള്; വളര്ച്ച അതിവേഗമെന്ന് റിപ്പോര്ട്ട്
- 1 hr ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
- 2 hrs ago
സഫാരി എസ്യുവിയും ഇൻഡിക്ക ഹാച്ച്ബാക്കും അവതരിപ്പിച്ച് രത്തൻ ടാറ്റ ;1998 ഓട്ടോ എക്സ്പോ വീഡിയോ
Don't Miss
- Movies
ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന് അച്ഛനായി, ആണ്കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്
- News
ഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന് വിജിലന്സ്... വീണ്ടും ചോദ്യം ചെയ്യും
- Sports
IPL 2021: ഐപിഎല് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്മാര്; ഒന്നാമന് ധോണിയല്ല!
- Finance
ജൂലായ് 1 മുതല് ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല് സ്വര്ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്ത്താന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടുറോഡിൽ നായയെ കെട്ടിവലിച്ച് ഡ്രൈവറുടെ ക്രൂരത; സ്വമേധയ കേസെടുത്ത് പൊലീസ്
നെടുമ്പാശ്ശേരിക്കടുത്ത് നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭത്തിൽ പൊലീസ് സ്വമേധയ കേസെടുക്കുകയും ഇകുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് നായയെ കാറിൽ വലിച്ചിഴയ്ക്കുന്നത് കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും മറ്റും വൈറലായത്, ഇതിനു ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പ്രതിക്കൊപ്പം വാഹനവും പിടിച്ചെടുത്തു. MVD ഉം ഡ്രൈവർക്കെതിരെ കേസെടുക്കുകയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ആർടിഒയ്ക്ക് ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
MOST READ: വരാനിരിക്കുന്ന ഹൈബ്രിഡ് മോട്ടോര്‍സൈക്കിളിന്റെ ടീസറുമായി കവസാക്കി

മാഞ്ഞാലി - അയിരൂർ റോഡിൽ രാവിലെ 11 മണിയോടെയാണ് സംഭവം. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന അഖിൽ എന്ന വ്യക്തി ദൂരെ നിന്ന് നായ കാറിന് പിന്നാലെ ഓടിക്കുന്നതായി കണ്ടു. എന്നാൽ കാറിനടുത്തെത്തിയപ്പോൾ നായയെ കഴുത്തിൽ കെട്ടിട്ട് വാഹനം വലിച്ചിഴയ്ക്കുന്നതായി കണ്ടു.
ഏകദേശം 2 കിലോമീറ്ററോളം അദ്ദേഹം കാറിനെ പിന്തുടർന്നു. അഖിൽ പകർത്തിയ വീഡിയോയിൽ കാർ ഡ്രൈവറുടെ ക്രൂരത വ്യക്തമായി കാണാം.
MOST READ: പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

ആദ്യം കെട്ടിവലിക്കുമ്പോൾ വാഹനത്തിനൊപ്പം ഓടാൻ ശ്രമിച്ച നായ പിന്നീട് അവശനായി വീഴുകയായിരുന്നു, വഴിയിൽ നിന്നവർ പലരും ഇതിനെക്കുറിച്ച് വിളിച്ചുപറഞ്ഞെങ്കിലും ഡ്രൈവർ ഒരു കൂസലുമില്ലാതെ വാഹനമോടിച്ചു പോവുകയായിരുന്നു.

തെരുവ് നായ്കളും വാഹനത്തിന് പിന്നാലെ എത്തിയിരുന്നു. നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ വാഹനം നിർത്തിച്ചതോടെ കാറിന്റെ ഡ്രൈവർ മോശമായി പെരുമാറി.
MOST READ: ഹോണ്ട ഹോർനെറ്റ് 2.0 റെപ്സോൾ എഡിഷന്റെ പ്രത്യേകതകൾ വെളിപ്പെടുത്തി വീഡിയോ

അഖിൽ എന്ന ബൈക്ക് യാത്രക്കാരൻ നായയെ അഴിച്ചുമാറ്റിയപ്പോഴേക്കും കാറിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് സ്ഥലം വിട്ടിരുന്നു.

എന്നാൽ വീഡിയോയിൽ നിന്ന ലഭിച്ച കാറിന്റെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ആളെ കണ്ടെത്തുകയായിരുന്നു. കുന്നുകര ചാലാക്ക സ്വദേശി യൂസഫിനെതിരെ ചെങ്ങമനാട് പൊലീസ് കേസ് ഫയൽ ചെയ്തു.

ഇന്ത്യൻ പീനൽ കോഡിലെ 428, 429 വകുപ്പുകൾ പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് കേസ്. ദയ എന്ന മൃഗക്ഷേമ എൻജിഒയും പരാതി നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്.

എന്നാൽ വാഹനത്തിന്റെ ഡ്രൈവർക്ക് ഈ പ്രവൃത്തിക്ക് വലിയ ശിക്ഷ ലഭിക്കാൻ സാധ്യതയില്ല. ഇന്ത്യയിൽ മൃഗ ക്രൂരതയ്ക്ക് കഠിനമായ ശിക്ഷ നൽകാനുള്ള വ്യവസ്ഥകളില്ലാത്തതിനാൽ, കുറ്റവാളി താൻ ചെയ്തതിന് പിഴ ചുമത്തിയ ശേഷം രക്ഷപ്പെടാൻ സാധ്യതയുണ്ട്.