പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

ആഗോളതലത്തിൽ പുതിയ പദ്ധതികളുമായി കളംനിറയാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ മിത്സുബിഷി. അതിന്റെ ഭാഗമായി ജനപ്രിയ എസ്‌യുവിയായിരുന്ന ഔട്ട്ലാൻഡറിന്റെ പുതുതലമുറ മോഡലിനെ ബ്രാൻഡ് 2021 ഫെബ്രുവരിയിൽ അവതരിപ്പിക്കും.

പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച മിത്സുബിഷി വാഹനത്തിന്റെ ടീസറും വരും ദിവസം പുറത്തിറക്കും. പുതിയ ഔട്ട്‌ലാൻഡർ യുഎസ്, കാനഡ, പ്യൂർട്ടോ റിക്കോ എന്നിവിടങ്ങളിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുമെന്ന് മിത്സുബിഷി അറിയിച്ചിട്ടുണ്ട്.

പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

തുടർന്ന് മറ്റ് അന്താരാഷ്ട്ര വിപണികളിലും ഉടൻ തന്നെ എസ്‌യുവി എത്തും. എക്ലിപ്സ് ക്രോസ്, എക്സ്പാൻഡർ എംപിവി എന്നിവയ്‌ക്കൊപ്പം മിത്സുബിഷി പുതുതലമുറ ഔട്ട്ലാൻഡറിനെ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഔന്നും തന്നെ നടത്തിയിട്ടില്ല.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

2021 മോഡൽ ഔട്ട്ലാൻഡർ ഏംഗൽ‌ബെർഗ് ടൂറർ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എസ്‌യുവി പുതിയ ഫ്രണ്ട് ഗ്രില്ലും പുതുക്കിയ ഹെഡ്‌ലാമ്പുകളും പരിചയപ്പെടുത്തും.

പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

പക്ഷേ എക്ലിപ്സ് ക്രോസിൽ ഇതിനകം കണ്ട ട്വിൻ ഒപ്റ്റിക്കൽ അസംബ്ലി സ്കീം ഇത് നിലനിർത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.പുതിയ തലമുറ മിത്സുബിഷി ഔട്ട്‌ലാൻഡർ റെനോ-നിസാൻ സഖ്യത്തിന്റെ CMF-C/D പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: രാജ്യത്ത് പുതിയ മൂന്ന് നെയിംപ്ലേറ്റുകൾ രജിസ്റ്റർ ചെയ്ത് സ്കോഡ

പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

ഇത് X-ട്രയലിന് അടിവരയിടുന്ന അതേ വാസ്‌തുവിദ്യയാണ്. ഇതിനൊപ്പം എസ്‌യുവി നിസാന്റെ എഞ്ചിനും പങ്കിടും. നിസാനിൽ നിന്ന് പ്ലാറ്റ്‌ഫോമും എഞ്ചിനും ലഭ്യമാക്കുന്നതിലൂടെ പുതിയ മോഡലിന്റെ വികസനച്ചെലവ് ലാഭിക്കുകയാണ് മിത്സുബിഷി ലക്ഷ്യമിടുന്നത്.

പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

അതോടൊപ്പം വലിപ്പത്തിലും മുൻഗാമിയേക്കാൾ കേമനായിരിക്കും 2021 ഔട്ട്ലാൻഡർ. ഇടത്തരം എസ്‌യുവി വിപണിയിലെ ഏറ്റവും വലിയ മോഡലായി പുതിയ എസ്‌യുവിയെ ബ്രാൻഡ് സ്ഥാപിക്കും.

MOST READ: എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

പുതിയ മോഡലിന് നിരവധി ഹൈ-എൻഡ് കംഫർട്ട്, സൗകര്യ സവിശേഷതകളും കമ്പനി അണിനിരത്തും. എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ നിസാന്റെ X-ട്രയലിൽ നിന്ന് 2.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ് മിത്സുബിഷി വാഗ്ദാനം ചെയ്യുക.

പുതിയ തന്ത്രവുമായി മിത്സുബിഷി; 2021 മോഡൽ ഔട്ട്ലാൻഡർ എസ്‌യുവി ഫെബ്രുവരിയിൽ എത്തും

2,400 സിസി എഞ്ചിൻ, ബാറ്ററി, 2 ഇലക്ട്രിക് മോട്ടോറുകൾ, 600 കിലോമീറ്ററിൽ കൂടുതൽ ദൂരം വാഗ്ദാനം ചെയ്യുന്ന AWD സംവിധാനം എന്നിവയുള്ള എസ്‌യുവിക്ക് PHEV സാങ്കേതികവിദ്യ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
New Generation Mitsubishi Outlander SUV To Launch On February 2021. Read in Malayalam
Story first published: Friday, December 11, 2020, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X