EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന പരിപാടിയായ EICMA മോട്ടോർസൈക്കിൾ ഷോയുടെ 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് എത്തി. മോട്ടോർസൈക്കിൾ, ആക്‌സസറീസ് എക്‌സ്‌പോയുടെ 78-ാം പതിപ്പ് 2020 നവംബർ മൂന്ന് മുതൽ എട്ട് വരെ നടക്കേണ്ടതായിരുന്നു.

EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

എന്നാൽ പുതിയ പ്രഖ്യാപനം അനുസരിച്ച് EICMA യുടെ 78-ാം പതിപ്പ് 2021 നവംബർ 9-14 വരെ നടക്കും. ഇറ്റലിയിലെ മിലാനിൽ സാധാരണയായി നടക്കുന്ന 2020 പതിപ്പ് റദ്ദാക്കാനുള്ള ഔദ്യോഗിക തീരുമാനത്തെക്കുറിച്ച് EICMA യുടെ സിഇഒ പൗലോ മാഗ്രിയാണ് വ്യക്തമാക്കിയത്.

EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

ഇരുചക്രവാഹന ലോകത്തിലെ എക്സിബിഷന്റെ അന്താരാഷ്ട്ര മൂല്യവും നേതൃത്വവും ഈ കൊവിഡ്-19 അടിയന്തരാവസ്ഥയിൽ ബന്ധപ്പെട്ടവരുടെ ആരോഗ്യത്തെ അപകടാവസ്ഥയിലേക്ക് തള്ളിവിടാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ പ്രേരിപ്പിച്ചതെന്നും പൗലോ മാഗ്രി കൂട്ടിച്ചേർത്തു.

MOST READ: ടെനെരെ 700 അഡ്വഞ്ചർ ബൈക്കിന് റാലി പതിപ്പ് സമ്മാനിച്ച് യമഹ

EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായി ഇറ്റലി മാറിയിരുന്നു. പ്രത്യേകിച്ചും മോട്ടോർസൈക്കിൾ ഷോ നടക്കേണ്ടിയിരുന്ന മിലാൻ. ജാഗ്രതയോടെ രാജ്യം പതുക്കെ സാധാരണ നിലയിലേക്ക് മാറുകയാണ്. എന്നാൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സന്ദർശകരുള്ള EICMA പോലുള്ള ഒരു ലോകോത്തര പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുക്കുന്നത് തീർച്ചയായും അങ്ങേയറ്റം അപകടമാണ്.

EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

78-ാമത് EICMA അടുത്ത വർഷത്തേക്ക് മാറ്റിവെക്കുന്നത് വിപണിയുടെ സമ്മർദ്ദവും വാഹന വ്യവസായത്തിന്റെ സാമ്പത്തിക സ്ഥിതിയും ഒരു പങ്കുവരെ തടഞ്ഞുനിർത്താൻ സാധിച്ചിട്ടുണ്ടെന്നും മാഗ്രി വ്യക്തമാക്കി. വിപുലമായ ഷോ പ്രദേശത്ത് വാണിജ്യപരവും താൽക്കാലികവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചിരുന്നുവെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

MOST READ: മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

2021 ലെ ഷോയ്ക്ക് വലിയ പ്രതീകാത്മക മൂല്യമുണ്ടാകുമെന്നും ആഗോള ഇരുചക്രവാഹന വ്യവസായത്തിലെ ഉത്സാഹികളെയും അംഗങ്ങളെയും മറക്കാൻ സഹായിക്കുമെന്നും തനിക്ക് വിശ്വാസമുണ്ടെന്ന് പരിപാടി മാറ്റിവച്ചതിനെക്കുറിച്ച് സംസാരിച്ച EICMA ഡയറക്ടർ ബോർഡ് ചെയർമാൻ പിയട്രോ മേഡ പറഞ്ഞു.

EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

പ്രധാന ആഗോള ബ്രാൻഡുകൾക്കെല്ലാം അവരുടെ പുത്തൻ ഉൽപ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നതിനുള്ള പരമ്പരാഗത ലക്ഷ്യസ്ഥാനമാണ് EICMA. കെടിഎമ്മും ബിഎംഡബ്ല്യവും എല്ലാം കഴിഞ്ഞ പതിപ്പിൽ നിരവധി മോഡലുകൾ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധനേടിയിരുന്നു.

MOST READ: 2020 CB400X ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിച്ച് ഹോണ്ട

EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

വ്യാവസായിക മേഖലകളിലെ അന്താരാഷ്ട്ര പരിപാടികൾ, സമ്മേളനങ്ങൾ, സിമ്പോസിയങ്ങൾ എന്നിവ റദ്ദാക്കുന്നത് ഈ വർഷത്തെ ഒരു സാധാരണ നടപടിക്രമമായി മാറിയിരിക്കുകയാണ്. 2020 ൽ ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ വാഹന പരിപാടികളും റദ്ദാക്കപ്പെട്ടു.

EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

മാത്രമല്ല ഈ റദ്ദാക്കലുകൾ അടുത്ത വർഷം തുടക്കത്തിലും പ്രാവർത്തികമാക്കും. ജർമ്മനിയിലെ കൊളോണിൽ രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന മറ്റൊരു പ്രധാന ഇരുചക്ര വാഹന എക്സിബിഷനായ ഇൻറർ‌മോട്ട് പരിപാടിയും ഈ വർഷം നടക്കില്ലെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
EICMA 2020 Two Wheeler Show Cancelled. Read in Malayalam
Story first published: Friday, June 26, 2020, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X