Just In
- 43 min ago
സ്ട്രീറ്റ് സ്ക്രാംബ്ലര്‍, സ്ക്രാംബ്ലര്‍ സാന്‍ഡ്സ്റ്റോം ബൈക്കുകള്‍ അവതരിപ്പിച്ച് ട്രയംഫ്
- 49 min ago
2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്വാഗൺ ID.4 ഇലക്ട്രിക് എസ്യുവിക്ക്
- 1 hr ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
- 2 hrs ago
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
Don't Miss
- Movies
നിങ്ങള്‍ മൂന്നാമതൊരു കല്യാണം കഴിക്കരുത്; അമ്പിളി ദേവിയ്ക്കും ആദിത്യനുമെതിരെ അന്ന് ജീജ പറഞ്ഞത് വീണ്ടും വൈറല്‍
- News
സർക്കാരിനെതിരെ വ്യാജപ്രചരണം; ഏഷ്യനെറ്റിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാമ്പയിൻ
- Sports
IPL 2021: മുന്‍ കണക്കുകളൊന്നും നോക്കാറില്ല- ബുംറയുമായുള്ള പോരാട്ടത്തെക്കുറിച്ച് റിഷഭ്
- Lifestyle
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്‍
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'റോക്കി ഭായ്' യഷിന്റെ ആഢംബര കാർ ശേഖരം
ജനപ്രിയ കന്നഡ സൂപ്പർതാരം യഷ് ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ KGF ചാപ്റ്റർ II നായി ഒരുങ്ങുകയാണ്.

2008 -ൽ മൊഗിന മനസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യഷ് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങുന്നന്ന കന്നഡ താരമായി മാറിയിരിക്കുകയാണ്. 2018 -ൽ പുറത്തിറങ്ങിയ KGF ചാപ്റ്റർ I -ലൂടെ യഷ് രാജ്യവ്യാപകമായി അംഗീകാരവും പ്രശസ്തിയും നേടി.

യഷ് നിലവിൽ KGF ചാപ്റ്റർ II -ന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്, ഇത് 2020 ജൂലൈയിൽ തിയേറ്ററുകളിൽ എത്തും. രാജധാനി, മിസ്റ്റർ ആൻഡ് മിസ്സിസ്, രാമചാരി, KGF ചാപ്റ്റർ I തുടങ്ങിയ സിനിമകൾ അദ്ദേഹത്തെ വളരെയധികം ആരാധകരെ നേടാൻ സഹായിച്ചിട്ടുണ്ട്.

ഒരു സിനിമയ്ക്ക് ഏകദേശം 3 കോടി മുതൽ 4 കോടി വരെ പ്രതിഫലം ലഭിക്കുന്നതിനാൽ യഷ് ഒരു സാധാരണ നടനല്ലെന്നാണ് റിപ്പോർട്ടുകൾ. യഷ് ഇപ്പോൾ താമസിക്കുന്ന വീടിന്റെ മൂല്യം മൂന്ന് കോടി രൂപയാണ്.

KGF ചാപ്റ്റർ II റിലീസിന് മുന്നോടിയായി, KGF II സ്റ്റാർ യഷിന്റെ ഉടമസ്ഥതയിലുള്ള വാഹന ശേഖരം നമുക്ക് ഒന്ന് പരിശോധിക്കാം.
MOST READ: Q5 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഔഡി

1. മെർസിഡീസ് ബെൻസ് GLS 350 D
യഷിന്റെ കാർ ശേഖരം നോക്കുമ്പോൾ, മെർസിഡീസ് KGF നടന്റെ പ്രിയപ്പെട്ട കാറാണെന്ന് തോന്നുന്നു. അതെ, മെർസിഡീസ് ബെൻസ് GLS 350 D ഉൾപ്പെടെ ഒന്നിലധികം മെർസിഡീസ് കാറുകൾ അദ്ദേഹത്തിനുണ്ട്.

ഈ മുൻതലമുറ മോഡലിന് 85 ലക്ഷം രൂപയാണ് വില. സ്ഥലത്തിന്റെയും സുഖസൗകര്യങ്ങളുടെയും പരകോടി നിങ്ങൾക്ക് GLS 350D യിൽ കണ്ടെത്താൻ കഴിയും. ഒരു ആറ് സീറ്റർ ആഡംബര എസ്‌യുവിയാണിത്.
MOST READ: എക്സിഗ് സ്‌പോർട്‌സ്കാറിന്റെ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലോട്ടസ്

2. മെർസിഡീസ് GLC 250 D കൂപ്പെ
78 ലക്ഷം രൂപ വിലമതിക്കുന്ന മെർസിഡീസ് GLC 250 D കൂപ്പെയാണ് താരത്തിന്റെ മറ്റൊരു ഇഷ്ട വാഹനം. പ്രോഗ്രസ്സീവും അത്ലറ്റിക്കും, എന്നാൽ നിശബ്ദവും ആശ്ചര്യകരവുമായ കാര്യക്ഷമതയുള്ള GLC ഒരു 9-സ്പീഡ് G-ട്രോണിക് ഗിയർബോക്സിനൊപ്പം പ്രവർത്തിക്കുന്ന പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരുന്നു.

3. ഔഡി Q7
യഷ് സ്വന്തമാക്കിയതും ഓടിക്കാൻ ഇഷ്ടപ്പെടുന്നതുമായ നിരവധി ആഡംബര കാറുകളിൽ ഒന്നാണ് ഔഡി Q7. വിശാലത, പവർ, ഡിസൈൻ, ഗുണനിലവാരമുള്ള ഇന്റീരിയറുകൾ, സവിശേഷതകൾ എന്നിങ്ങനെയുള്ള ആഡംബരങ്ങളെല്ലാം ഔഡി Q7 -ൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.
MOST READ: സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ലൂസിഫർ മാതൃകയിൽ നിർമ്മിച്ച കുഞ്ഞൻ നെടുംമ്പള്ളി ജീപ്പ്

3.0 ലിറ്റർ TFSI ക്വാട്രോ പെട്രോൾ, 3.0 ലിറ്റർ TDI ക്വാട്രോ ഡീസൽ, 4.2 ലിറ്റർ TDI ക്വാട്രോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. എല്ലാ ഡ്രൈവിംഗ് സാഹചര്യങ്ങളിലും എസ്‌യുവി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

4. ബിഎംഡബ്ല്യു 520 D
എല്ലാ വലിയ ബ്രാൻഡുകളുടെയും കാറുകൾ യഷിനുണ്ടെന്ന് തോന്നുന്നു. KGF നടന് തന്റെ ശേഖരത്തിൽ ഒരു ബിഎംഡബ്ല്യു 520 D -യും ഉണ്ട്. ആധുനിക ബിസിനസ് സെഡാന്റെ ആൾരൂപമാണ് ബിഎംഡബ്ല്യു 5 സീരീസ് എന്നത് ശ്രദ്ധേയമാണ്.

ഡൈനാമിക്കും ഒരേസമയം ഗംഭീരവുമായ രൂപത്താൽ ഈ ക്ലാസിലെ ഒരു വാഹനത്തിൽ നിന്നുള്ള ഉപഭോക്താക്കളുടെ പ്രതീക്ഷകളെ തൃപ്ത്തിപ്പെടുത്തുന്നു.

5. റേഞ്ച് റോവർ ഇവോക്ക്
ലാൻഡ് റോവറിന്റെ ആഡംബര എസ്‌യുവി റേഞ്ച് റോവർ ഇവോക്കും യഷിനുണ്ട്. റേഞ്ച് റോവർ ഇവോക്കിന് അഞ്ച് ഡോറുകളും കൺവേർട്ടിബിൾ ബോഡി സ്റ്റൈലുകളും ഉണ്ട്. ഇതിൽ പ്യുവർ, SE, SE ഡൈനാമിക്, HSE, HSE ഡൈനാമിക് എന്നിങ്ങനെ അഞ്ച് മോഡൽ ലൈനപ്പ് ഉണ്ട്.
എബൊണി ഫാബ്രിക്കിൽ Z ആയി മടക്കാവുന്ന കൺവേർട്ടിബിൾ റൂഫ് സിസ്റ്റമുള്ള HSE ഡൈനാമിക് മോഡലിൽ കൺവേർട്ടിബിൾ പതിപ്പും ലഭ്യമാണ്.

6. പജെറോ സ്പോർട്ട്
അത്യാഢംബര വാഹനങ്ങൾക്ക് പുറമേ സൂപ്പർസ്റ്റാറിന് പജെറോ സ്‌പോർട് മോഡലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ഡ്യുവൽ സ്റ്റേജ് SRS എയർബാഗ് സംവിധാനമുള്ള മികച്ച സുരക്ഷാ സവിശേഷത ഈ വാഹനം വാഗ്ദാനം ചെയ്യുന്നു.