ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

രാജ്യത്ത് ഫാസ്ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇതുവരെ രണ്ട് കോടിയില്‍ അധികം ആളുകള്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 400 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പ്രതിദിന ടോള്‍ പിരിവ് 92 കോടി രൂപയായി ഉയര്‍ന്നതായും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

ഒരു വര്‍ഷം മുമ്പ് ദിവസം 70 കോടി രൂപയായിരുന്നു ടോളായി ലഭിച്ചിരുന്നത്. ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ടോള്‍പിരിവിന്റെ 75 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

MOST READ: 'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ പാതകളിലെ ടോള്‍ പിരിവ് ഇടക്കാലത്ത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 2020 ഏപ്രില്‍ 20 മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കുകയും ചെയ്തു.

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

ജൂലൈ മാസത്തിലെ കണക്ക് നേരത്തെ അധികൃതര്‍ അറിയിച്ചപ്പോഴും വലിയൊരു വര്‍ധനവാണ് ഉണ്ടായിരുന്നത്. ആ കാലയളവില്‍ ഏകദേശം 1623.30 കോടി രൂപയാണ് ഫാസ്ടാഗില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ ഇത് 1511 കോടി രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 8.1 കോടി ഫാസ്ടാഗ് ഇടപാടുകളാണ് നടന്നിട്ടുള്ളത്.

MOST READ: ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

ജൂലൈ മാസത്തില്‍ മാത്രം 54 ശതമാനം വര്‍ധനവാണ് ഉണ്ടായത്. വരും മാസങ്ങളിലും ഇതില്‍ വര്‍ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഭാവിയില്‍ ഫാസ്ടാഗിന്റെ സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് എന്‍പിസിഐ സിഇഒ പ്രവീണ റായി പറഞ്ഞു.

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

ഫാസ്ടാഗ് ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ലക്ഷകണക്കിന് വാഹന ഉടമകള്‍ക്ക് ഇത് ഉപകാരപ്രദമാകുന്നുണ്ടെന്നും പ്രവീണ റായി വ്യക്തമാക്കി.

MOST READ: ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്.

MOST READ: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുകോടി കടന്നു; 400 ശതമാനം വര്‍ധനവ്

രാജ്യത്ത് 2021 ജനുവരി മുതല്‍ പുതിയതും പഴയതുമുള്‍പ്പടെ എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാഹനങ്ങളുടെ ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ എന്നിവ പുതുക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും.

Most Read Articles

Malayalam
English summary
FASTag Users in India Crosses 2 Crore Mark, Registers 400 Percent Growth. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X