'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

ലംബോർഗിനിയുടെ ഐതിഹാസിക മോഡലായ ഹറാമ ജിടി വിപണിയിൽ എത്തിയിട്ട് 50 വർഷം പൂർത്തിയാവുകയാണ്. 1970 മാർച്ചിൽ ജനീവ മോട്ടോർ ഷോയിലാണ് ഈ സൂപ്പർ കാറിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്.

'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ പോരാട്ട കാളകളുടെ ബ്രീഡിംഗിൽ നിന്നാണ് 'ഹറാമ' എന്ന പേരിന്റ ഉത്ഭവം. ലംബോർഗിനിയുടെ 2 + 2 ഗ്രാൻഡ് ടൂറിംഗ് സെഡാൻ ആശയത്തിന്റെ ഏറ്റവും പുതിയ പരിണാമമായിരുന്നു ഹറാമ ജിടി എന്നതും ശ്രദ്ധേയം.

'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

അതിൽ V12-സിലിണ്ടർ, 4 ലിറ്റർ ഫ്രണ്ട്-മൗണ്ട്ഡ് എഞ്ചിനായിരുന്നു ഇടംപിടിച്ചിരുന്നത്. ഈ പവർട്രെയിനിൽ ആറ് ഡബിൾ ബോഡി വെബർ 40 DCOE കാർബ്യൂറേറ്ററുകൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

MOST READ: ഫയർ ചേമ്പറായി ആരംഭിച്ച് ആധുനിക എൽഇഡി യൂണിറ്റ് വരെ: ഹെഡ്‌ലൈറ്റുകളുടെ ചരിത്രം ഇങ്ങനെ

'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

അക്കാലത്ത് 350 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഹറാമ ജിടി മണിക്കൂറിൽ 260 കിലോമീറ്റർ (161 മൈൽ) വേഗത വരെ കൈവരിക്കാൻ ശേഷിയുള്ളതായിരുന്നു.

'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

മുൻകാലങ്ങളിലെ 400 ജിടി, ഐസ്‌ലെറോ എന്നിവ അടിസ്ഥാനമാക്കിയാണ് ഹറാമ നിർമിച്ചിരിക്കുന്നതും. അതേ മെക്കാനിക്കൽ ലേഔട്ടിലാണ് ഇത് വന്നതെങ്കിലും കരോസേറിയ ബെർട്ടോണിനായി പുറത്തെ ഷെൽ അഥവാ പുറംമോടി രൂപകൽപ്പന ചെയ്തത് അക്കാലത്തെ മാസ്റ്റർ ഡിസൈനറായ മാർസെല്ലോ ഗാണ്ടിനിയായിരുന്നു.

MOST READ: KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

ലംബോർഗിനിയുടെ മുമ്പത്തെ അറിയപ്പെടുന്ന ആശയങ്ങളെ (400 ജിടി, ഇസ്‌ലെറോ) അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും പുതുക്കിയ ചാസിയും നാല് വലിയ ഡിസ്കുകൾ ഉപയോഗിച്ചുള്ള കൂടുതൽ ഫലപ്രദമായ ബ്രേക്കിംഗ് സിസ്റ്റവും ഹറാമയിൽ വാഗ്‌ദാനം ചെയ്യാൻ കമ്പനി തീരുമാനിച്ചു.

'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

ഫ്രണ്ട് ഡിസ്കുകൾ വായുസഞ്ചാരമുള്ളവയായിരുന്നു. ട്രാക്ക് വീതി 10 സെന്റിമീറ്റർ മുതൽ 1,490 മില്ലിമീറ്റർ വരെ (58.7 ഇഞ്ച്) വീതി കൂട്ടി. ഇത് 15 "കാമ്പാഗ്നോലോ മഗ്നീഷ്യം വീലുകളിലാണ് വിപണിയിൽ എത്തിയതും.

MOST READ: അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

കമ്പനിയുടെ ചരിത്രത്തിൽ ലംബോർഗിനി ഹറാമയുടെ 328 യൂണിറ്റുകൾ മാത്രമാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ 50 വർഷമായി ഇപ്പോഴും പുതുമയുള്ള മോഡലായി ആളുകൾ ഇതിനെ നോക്കിക്കാണുന്നു. മാത്രമല്ല ഇറ്റാലിയൻ ആഢംബര കാർ നിർമാതാക്കളുടെ അവസാന ഫ്രണ്ട് എഞ്ചിൻ ഗ്രാൻഡ് ടൂറർ വാഹനമായും ഇത് നിലകൊള്ളുന്നു.

'ഹറാമ ജിടി' ലംബോർഗിനിയുടെ ഐതിഹാസിക മോഡലിന് 50 വയസ്

അതിനുശേഷം സൂപ്പർ എസ്‌യുവികളായ LM 002, ഉറൂസ് എന്നിവ ഒഴികെ ലംബോർഗിനി കാറുകൾക്ക് റിയർ മിഡ് എഞ്ചിൻ ലേഔട്ട് മാത്രമാണ് കമ്പനി നൽകി വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Jarama GT Turned 50 Years Old This Year. Read in Malayalam
Story first published: Saturday, November 14, 2020, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X