Just In
Don't Miss
- News
'അന്വേഷണ ഏജൻസികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ', ജലീലിനെ ട്രോളി ചാമക്കാല
- Movies
ഫിറോസും സജ്നയും 13ാം സ്ഥാനത്ത്, ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടിയെടുത്ത് രമ്യ
- Sports
IPL 2021: 'പ്രതിരോധിച്ച് തുടങ്ങും, പിന്നെ ഗിയര്‍ മാറ്റും'- പണി കിട്ടിയ അഞ്ച് പ്രകടനമിതാ
- Finance
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പരോക്ഷ നികുതിവരവില്‍ 12 ശതമാനം വര്‍ദ്ധന, ജിഎസ്ടി വരുമാനം ഇടിഞ്ഞു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീപ്പ് റാങ്‌ലർ റൂബിക്കൺ ലെഗോ ടെക്നിക് മോഡൽ അവതരിപ്പിച്ചു
ലെഗോ ടെക്നിക് തങ്ങളുടെ ശേഖരത്തിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി ജീപ്പ് റാങ്‌ലർ റൂബിക്കൺ അടുത്തിടെ പുറത്തിറക്കി. ജീപ്പ് എസ്‌യുവിയുടെ ആദ്യത്തെ ലെഗോ മോഡൽ കൂടിയാണ് പുതിയ ജീപ്പ് റാങ്‌ലർ റൂബിക്കൺ ലെഗോ ടെക്നിക്.

പുതിയ ജീപ്പ് റാങ്‌ലർ റുബിക്കൺ ലെഗോ ടെക്നിക് മോഡൽ 2021 ജനുവരി 1 മുതൽ 9 വയസ്സിനും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും ലഭ്യമാണ്. സ്കെയിൽ ടോയ് മോഡലിന് 49.99 ഡോളറാണ് (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 3,700 രൂപ) വില.

യഥാർത്ഥ ജീപ്പ് റാങ്‌ലർ റൂബിക്കൺ എസ്‌യുവിയുടെ എല്ലാ വിശദാംശങ്ങളും ലെഗോ ടെക്നിക് മോഡൽ പകർത്തും. മൊത്തം 665 കഷണങ്ങൾ ഉൾക്കൊള്ളുന്ന സ്കെയിൽ ടോയ് മോഡൽ പൂർണ്ണമായും പ്രവർത്തിക്കുന്ന ഫ്രണ്ട് സ്റ്റിയറിംഗ് സിസ്റ്റവും ആക്‌സിൽ-ആർട്ടിക്ലേഷൻ സസ്‌പെൻഷനുമായാണ് വരുന്നത്.
MOST READ: വിപണിയിലേക്ക് നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

മടക്കാവുന്ന പിൻ സീറ്റ്, തുറക്കാനും അടയ്ക്കാനും കഴിയുന്ന ഡോറുകൾ, പൂർണ്ണ വലുപ്പമുള്ള സ്പെയർ വീൽ, ഒരു വിഞ്ച്, സ്കെയിൽ മോഡലിന് ചുറ്റുമുള്ള എല്ലാ ക്ലാസിക് ജീപ്പ് ബ്രാൻഡിംഗും ലെഗോ ടെക്നിക് മോഡലിന്റെ മറ്റ് വിശദാംശങ്ങളിൽ ഉൾപ്പെടുന്നു.

ജീപ്പ് റാങ്‌ലർ റൂബിക്കൺ ലെഗോ ടെക്നിക് മോഡലിന് 12cm ഉയരവും 24cm നീളവും 13cm വീതിയും ഉണ്ടെന്ന് പറയപ്പെടുന്നു. മഞ്ഞ, കറുപ്പ് നിറ സ്കീമിൽ മാത്രമായി ഇത് വാഗ്ദാനം ചെയ്യും.
MOST READ: ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി; മോഡലുകൾക്ക് 52,000 രൂപ വരെ ആനുകൂല്യങ്ങൾ

ജീപ്പ് റാങ്‌ലർ ഓഫ്-റോഡ് ലോകത്തിലെ ഒരു ഐതിഹാസിക മോഡലാണ്. ലോകമെമ്പാടുമുള്ള 4x4 ആരാധകർ ഇഷ്ടപ്പെടുന്ന നിരവധി ഐക്കണിക് വിശദാംശങ്ങൾ റുബിക്കണിനുണ്ട്, അതിനാൽ യഥാർത്ഥവും ആധികാരികവും ശക്തവുമായ നിരവധി സവിശേഷതകൾ ലെഗോ ടെക്നിക് റെപ്ലിക്കയിലേക്ക് പായ്ക്ക് ചെയ്യുന്നത് തനിക്ക് പ്രധാനമായിരുന്നു എന്ന് ലെഗോ ടെക്നിക് ഡിസൈനർ ലാർസ് ത്യാഗെൻ പറഞ്ഞു.

കഴിവുള്ള ജീപ്പ് ഡിസൈൻ ടീമിനൊപ്പം തങ്ങൾ വികസിപ്പിച്ച സസ്പെൻഷൻ, വിഞ്ച്, ഓപ്പൺ എയർ ഡിസൈൻ എന്നിവയുൾപ്പെടെ എല്ലാ വശങ്ങളും ലെഗോ ആരാധകരും വാഹന പ്രേമികളും ആസ്വദിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
MOST READ: ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

ലോകമെമ്പാടും 80 വർഷത്തെ പാരമ്പര്യത്തോടെ, തങ്ങളുടെ ഉടമകളും ആരാധകരും അനുയായികളും അക്ഷരാർത്ഥത്തിൽ ബ്രാന്റിനൊപ്പം വളർന്നു എന്ന് ജീപ്പ് ബ്രാൻഡിന്റെ ആഗോള പ്രസിഡന്റ് ക്രിസ്റ്റ്യൻ മ്യൂനിയർ പ്രസ്താവിച്ചു.

ലെഗോ ഗ്രൂപ്പുമായുള്ള തങ്ങളുടെ പങ്കാളിത്തം ജീപ്പ് റാങ്‌ലറിനോടുള്ള അഭിനിവേശം പങ്കിടാൻ താൽപ്പര്യക്കാർക്ക് മറ്റൊരു സമഗ്രമായ അവസരം നൽകുന്നു, വിനോദവും സ്വാതന്ത്ര്യവും അനിയന്ത്രിതമായ അഡ്വഞ്ചറും പ്രതിനിധീകരിക്കുന്ന ഒരു ആഗോള ഓട്ടോമോട്ടീവ് ഐക്കണാണ് ഇത് എന്ന് അദ്ദേഹം വ്യക്തമാക്കി.