Just In
Don't Miss
- News
'അന്വേഷണ ഏജൻസികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ', ജലീലിനെ ട്രോളി ചാമക്കാല
- Movies
ഫിറോസും സജ്നയും 13ാം സ്ഥാനത്ത്, ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടിയെടുത്ത് രമ്യ
- Sports
IPL 2021: 'പ്രതിരോധിച്ച് തുടങ്ങും, പിന്നെ ഗിയര്‍ മാറ്റും'- പണി കിട്ടിയ അഞ്ച് പ്രകടനമിതാ
- Finance
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പരോക്ഷ നികുതിവരവില്‍ 12 ശതമാനം വര്‍ദ്ധന, ജിഎസ്ടി വരുമാനം ഇടിഞ്ഞു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി; മോഡലുകൾക്ക് 52,000 രൂപ വരെ ആനുകൂല്യങ്ങൾ
മോഡലുകൾക്ക് ഇയർ എൻഡ് ഓഫറുകളുമായി മാരുതി സുസുക്കിയും രംഗത്ത്. വിൽപ്പന മെച്ചപ്പെടുത്താനും നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനുമാണ് പുതിയ ഓഫറും ആനുകൂല്യങ്ങളുമായി വാഹന നിർമാതാക്കളെല്ലാം കളംനിറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എല്ലാ മോഡലുകളിലും കനത്ത കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. അരീന ഡീലർഷിപ്പുകൾക്ക് കീഴിൽ മാരുതി കാറുകൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഇങ്ങനെ.

ക്യാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിലാണ് കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, രാജ്യത്തുടനീളം തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
MOST READ: വിപണിയിലേക്ക് നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

52,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്ന മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് എസ്-പ്രെസോയിലാണ് ഏറ്റവും ഉയർന്ന ആനുകൂല്യം വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 7,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഉൾപ്പെടുന്നു.

കൂടാതെ ഏഴ് വർഷത്തിൽ താഴെ ഉപയോഗിച്ച കാർ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ബോണസായി 20,000 രൂപ അധികമായി ലഭിക്കുകയും ചെയ്യും. ഇവയ്‌ക്ക് പുറമെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകളും മൈക്രോ എസ്‌യുവിയിൽ 5,000 രൂപ വരെ റീട്ടെയിൽ ഡിസ്‌കൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്.
MOST READ: പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

52,000 രൂപ വരെ സമാനമായ കിഴിവ് സെലേറിയോ, സെലേറിയോ X എന്നിവയിലും ലഭ്യമാണ്. അതിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഉൾപ്പെടുന്നു. മറ്റൊരു എൻട്രി ലെവൽ ഹാച്ചായ ആൾട്ടോയ്ക്ക് ഡിസംബറിൽ 37,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ. 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 7,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബ്രാൻഡിന്റെ കോംപാക്‌ട് എസ്‌യുവിയായ വിറ്റാര ബ്രെസയ്ക്ക് മൊത്തം 41,000 രൂപ വരെയാണ് ഓഫറുകൾ. അതിൽ 6,000 രൂപ കോർപ്പറേറ്റ് കിഴിവും 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു. തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ 15,000 രൂപ അധിക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: റേസ് കാർ രൂപവുമായി കസ്റ്റമൈസ്ഡ് മാരുതി സ്വിഫ്റ്റ് സ്പോർട്ട്

മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ സ്വിഫ്റ്റിൽ 37,000 രൂപ വരെ കിഴിവും 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 7,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അതോടൊപ്പം കാറിൽ 20,000 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കമ്പനിയുടെ വാൻ മോഡലായ ഇക്കോയുടെ 5 സീറ്റർ, 7 സീറ്റർ പതിപ്പുകൾക്കും ഇതേ ആനുകൂല്യങ്ങൾ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടോൾ-ബോയ് ഹാച്ച്ബാക്ക് വാഗൺആറിൽ 30,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുക. അതിൽ 8,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 7,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഉൾപ്പെടുന്നു.
MOST READ: നിസാൻ മാഗ്നൈറ്റ് Vs കിയ സോനെറ്റ്; ഇവരിൽ കേമനാര്?

കൂടാതെ ഏഴ് വർഷത്തിൽ താഴെ ഉപയോഗിച്ച ഒരു കാർ കൈമാറ്റം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് വാഗൺആറിൽ 15,000 രൂപയുടെ അധിത കിഴിവും ലഭിക്കും. ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങളോടെയാണ് എർട്ടിഗ എംപിവി വാഗ്ദാനം ചെയ്യുന്നത്. 6,000 രൂപ വരെ കിഴിവോടെ മാത്രമാണ് വാഹനത്തിൽ ലഭിക്കുക.