കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് കാറുകൾ ലോക്കുചെയ്യാനും അൺലോക്കുചെയ്യാനും സ്റ്റാർട്ടാക്കാനും ഉടമകളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ കീ വികസിപ്പിക്കുന്നതിന് 2021 I/O ഡവലപ്പർ ഇവന്റിൽ ബിഎംഡബ്ല്യു ഉൾപ്പടെ മറ്റ് കാർ നിർമ്മാതാക്കളുമായി ഒരു പങ്കാളിത്തം ഗൂഗിൾ പ്രഖ്യാപിച്ചു.

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

ഈ വർഷാവസാനം, ഡിജിറ്റൽ കാർ കീകൾ സാംസങ് ഗാലക്‌സിയിലും ആൻഡ്രോയിഡ് 12 -ൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത പിക്‌സൽ മോഡലുകളിലും ലഭ്യമാക്കുകയും ചെയ്യും.

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

2022 ബിഎംഡബ്ല്യു മോഡലുകളിലും മറ്റ് കാർ നിർമാതാക്കളിൽ നിന്നുള്ള വാഹനങ്ങളിലും ഡിജിറ്റൽ കാർ കീ ഉണ്ടായിരിക്കും. സിഗ്നലിന്റെ ദിശ പറയുന്ന സെൻസറുകളുള്ള ഒരു തരം റേഡിയോ ട്രാൻസ്മിഷൻ പ്രാപ്തമാക്കുന്നതിനാൽ ഇത് UWB (അൾട്രാ വൈഡ് ബാൻഡ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

MOST READ: അമേരിക്കൻ വിപണിയിൽ പുത്തൻ ലോഗോയ്ക്കൊപ്പം EV6 ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കി കിയ

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

ആൻഡ്രോയിഡ് 12 സ്മാർട്ട്‌ഫോണിന്റെ ആന്റിന UWB ട്രാൻസ്മിറ്ററുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഒബ്‌ജക്റ്റുകൾ കണ്ടെത്താൻ സഹായിക്കുന്നു.

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

അങ്ങനെ, കാർ ഉടമകൾക്ക് ഫോൺ പുറത്തെടുക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്കുചെയ്യാനും കഴിയും. NFC (നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ) സാങ്കേതികവിദ്യയുള്ള കാറുകൾ ഡോറിനു നേരെ ഫോൺ ടാപ്പുചെയ്യുന്നതിലൂടെ അൺലോക്കുചെയ്യാൻ സഹായിക്കും.

MOST READ: രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

മാത്രമല്ല ഇത് ഡോർ ഹാൻഡിലിൽ സ്ഥിതിചെയ്യുന്ന ഒരു NFC റീഡറുമായി ആശയവിനിമയം നടത്തുന്നു. രസകരമായ മറ്റൊരു സംഭവം, ഡിജിറ്റൽ കാർ കീ സുഹൃത്തുക്കളുമായോ അല്ലെങ്കിൽ ആഗ്രഹിക്കുന്നവരുമായോ സുരക്ഷിതമായ രീതിയിൽ പങ്കിടാം എന്നതാണ്.

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

ഉപയോക്താക്കൾക്ക് അവരുടെ IOS 14 ഐഫോൺ / ആപ്പിൾ വാച്ചിലേക്ക് ഡിജിറ്റൽ കാർ കീ ചേർക്കാൻ കഴിയുന്ന സമാനമായ ഒരു സാങ്കേതികവിദ്യ ആപ്പിൾ ഇങ്ക് 2020 -ൽ അവതരിപ്പിച്ചതിന്റെ പിന്നാലെയാണ് ഗൂഗിൾ 'ഡിജിറ്റൽ കാർ കീ' വരുന്നത്, ഇത് ആദ്യം നിലവിൽ വന്നത് 2021 ബിഎംഡബ്ല്യു 5 സീരീസിലാണ്.

MOST READ: C-ക്ലാസിന്റെ വില വർധിപ്പിച്ച് മെർസിഡീസ് ബെൻസ്; ഇനി അധികം മുടക്കേണ്ടത് 59,237 രൂപ മുതൽ

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

ഇൻ-കാർ കണക്റ്റീവ് അധിഷ്ഠിത സാങ്കേതികവിദ്യകൾ വളരുന്ന സാഹചര്യത്തിൽ, പുതിയ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് വാഹന നിർമ്മാതാക്കൾ പണം ചെലവഴിക്കുന്നു.

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

വടക്കേ അമേരിക്കയിൽ, ശരാശരി ഒരാൾക്ക് ഇപ്പോൾ എട്ട് കണക്റ്റഡ് ഉപകരണങ്ങളുണ്ട്, 2022 ഓടെ ഇത് 13 കണക്റ്റഡ് ഉപകരണങ്ങളായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു എന്ന് ഗൂഗിളിന്റെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് എറിക് കേ ഒരു ബ്ലോഗ് പോസ്റ്റിൽ കുറിക്കുന്നു.

MOST READ: ഇഗ്നിഷൻ കോയിലിലെ തകരാർ; 2.36 ലക്ഷം യൂണിറ്റ് മോഡലുകളെ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

"ഫാസ്റ്റ് പെയർ" സവിശേഷത വാഹനങ്ങൾ ഉൾപ്പെടെ ഒരൊറ്റ ടാപ്പ് ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി ഉപകരണങ്ങളെ ബന്ധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു, ഇത് വിപുലീകരിക്കാവുന്നതുമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

ഓട്ടോമോട്ടീവ് ഭീമന്മാരായ ബി‌എം‌ഡബ്ല്യു, ജി‌എം, ഹോണ്ട, ഹ്യുണ്ടായി, ഫോക്‌സ്‌വാഗണ്‍ എന്നിവരോടൊപ്പം ആപ്പിൾ, ഗൂഗിൾ, സാംസങ് എന്നിവ ഉൾപ്പെടുന്ന കാർ കണക്റ്റിവിറ്റി കൺസോർഷ്യം ഒരു ഡിജിറ്റൽ കീ സൊല്യൂഷൻ മാനദണ്ഡമാക്കുന്നതിന് തടസ്സമില്ലാത്ത മാർഗം വികസിപ്പിച്ചെടുക്കുന്നു.

കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

ഭാവിയിലും സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് കൂടുതൽ കൂടുതൽ സൗകര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള തടസ്സമില്ലാത്ത ഡിജിറ്റൈസ്ഡ് പരിഹാരങ്ങൾ നാം കാണും എന്നതിൽ സംശയമില്ല.

Most Read Articles

Malayalam
English summary
Google Unveils New Android Based Digital Car Keys. Read in Malayalam.
Story first published: Thursday, May 20, 2021, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X