C-ക്ലാസിന്റെ വില വർധിപ്പിച്ച് മെർസിഡീസ് ബെൻസ്; ഇനി അധികം മുടക്കേണ്ടത് 59,237 രൂപ മുതൽ
C200 പ്രോഗ്രസീവ്, C220d പ്രോഗ്രസീവ്, C300d AMG എന്നീ മൂന്ന് വേരിയന്റുകളിൽ വിപണിയിൽ എത്തിയിരുന്ന വാഹനം ഇനി മുതൽ രണ്ട് വേരിയന്റുകളിൽ മാത്രമാകും ലഭ്യമാവുക. C300d AMG പതിപ്പിനെയാണ് കമ്പനി ഇന്ത്യയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്.

C200 പ്രോഗ്രസീവ്, C220d പ്രോഗ്രസീവ്, C300d AMG എന്നീ മൂന്ന് വേരിയന്റുകളിൽ വിപണിയിൽ എത്തിയിരുന്ന വാഹനം ഇനി മുതൽ രണ്ട് വേരിയന്റുകളിൽ മാത്രമാകും ലഭ്യമാവുക. C300d AMG പതിപ്പിനെയാണ് കമ്പനി ഇന്ത്യയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്.

ആഢംബര സെഡാന്റെ ആദ്യ രണ്ട് വേരിയന്റുകൾക്കും ഗണ്യമായ വില വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ നൽകുന്ന C200 മോഡലിന് ഇപ്പോൾ 59,863 രൂപ വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.
MOST READ: 12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ ഡീസൽ എഞ്ചിൻ 201 bhp പരമാവധി കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മറുവശത്ത് C220d പ്രോഗ്രസീവ് വേരിയന്റിന് 59,237 രൂപയാണ് ഇനി അധികം മുടക്കേണ്ടത്.

ബെൻസ് C-ക്ലാസിന്റെ 2.0 ലിറ്റർ പെട്രോൾ യൂണിറ്റ് 192 bhp പവറും 400 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. നിർത്തലാക്കിയ C300d കൂടുതൽ പെർഫോമൻസ് വാഗ്‌ദാനം ചെയ്‌തിരുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു ഉപയോഗിച്ചിരിക്കുന്നത്.

ഇത് 245 bhp കരുത്തും 370 Nm torque ഉം സൃഷ്‌ടിക്കും. C-ക്ലാസ് കാബ്രിയോലെറ്റിന്റെ വിലയും മെർസിഡീസ് പുതുക്കിയിട്ടുണ്ട്. സിംഗിൾ, ടോപ്പ് ലൈൻ C300 വേരിയന്റിൽ ലഭ്യമായ വാഹനത്തിന്റെ കൺവേർട്ടിബിളിന് 3.14 ലക്ഷം രൂപ വില വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്.

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് കാബ്രിയോലെറ്റിന്റെ കരുത്ത്. ഇത് 258 bhp പവറും 370 Nm torque ഉം ഉത്പാദിപ്പിക്കും. ഔഡി A4, വോൾവോ S60 എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ കൊണ്ടുവന്നതിനാൽ മത്സരം ഇപ്പോൾ കൂടുതൽ കടുപ്പമുള്ളതാണ്.
MOST READ: ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

ആയതിനാൽ C-ക്ലാസിന്റെ പുതുതലമുറ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മെർസിഡീസ് ബെൻസ്. അകത്തും പുറത്തും നിരവധി പരിഷ്ക്കാരങ്ങളുമായാണ് പുത്തൻ മോഡലിനെ കമ്പനി ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടുമുണ്ട്.

2014 മുതൽ നാലാംതലമുറ ആവർത്തനത്തിലെത്തുന്ന സെഡാനാണ് നീണ്ട നാളുകൾക്ക് ശേഷമാണ് ഒരു അടിമുടി പരിക്കരണം സമ്മാനിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ബ്രാൻഡിന്റെ പ്രധാന വിപണികളിൽ ഒന്നായ ഇന്ത്യയിലും സെഡാൻ വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








