അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

അംബാസഡർ, കോണ്ടസ തുടങ്ങിയ ഐതിഹാസിക മോഡലുകൾ പതിറ്റാണ്ടുകളായി വിൽപ്പനയ്ക്ക് എത്തിച്ച ഹിന്ദുസ്ഥാൻ മോട്ടോർസിന് ഇന്ത്യൻ വിപണിയിൽ വലിയൊരു ചരിത്രമുണ്ട്. കോണ്ടസ എന്ന മോഡൽ തീർച്ചയായും ആഢംബരത്തിന്റെ ഒരു സംഗ്രഹമാണ്.

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

1984 നും 2002 നും ഇടയിലാണ് ഈ വാഹനം നിർമ്മിക്കപ്പെട്ടത്. വോക്സ്‌ഹാൾ VX സീരീസിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ കോണ്ടസയ്ക്ക് സ്റ്റാൻഡേർഡ് 2000, പ്രീമിയർ 118 NE എന്നിവയൊഴികെ എതിരാളികളൊന്നും ഇല്ലായിരുന്നു. മാത്രമല്ല കൊണ്ടസ മറ്റേത് മോഡലിൽ നിന്നും വ്യത്യസ്തമായ ഒരു ഭാവം സൃഷ്ടിച്ചിരുന്നു.

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

പതിറ്റാണ്ടുകളായി അംബാസിഡറിന്റെ വിജയത്തെത്തുടർന്ന്, ഇന്ത്യൻ വാഹന പ്രേമികൾക്കിടയിൽ പ്രീമിയം പദവി സ്ഥാപിക്കുന്നതിനായി ഹിന്ദുസ്ഥാൻ മോട്ടോർസ് ഒരു പുതിയ മോഡലിലേക്ക് തിരിഞ്ഞു.

MOST READ: വില 4.5 ലക്ഷം രൂപ; സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

അങ്ങനെയാണ് കൊൽക്കത്തയ്ക്കടുത്തുള്ള ഉത്തർപാറ പ്ലാന്റിലെ ആംബിക്കൊപ്പം കോണ്ടസ ഉത്പാദനം ആരംഭിക്കുന്നത്. എന്നാൽ വാഹനത്തിന്റെ ബോണറ്റിന് കീഴിൽ കുതിരശക്തി അൽപ്പം കുറവായിരുന്നു.

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

ഇന്ത്യയുടെ മസിൽ കാറായി കണക്കാക്കപ്പെടുന്ന കോണ്ടസ 1.5 ലിറ്റർ ബിഎംസി എഞ്ചിനോടു കൂടെയായിരുന്നു എത്തിയിരുന്നത്. ഈ എഞ്ചിൻ യൂണിറ്റ് വെറും 50 bhp കരുത്തായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

MOST READ: ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

കോണ്ടസ, ഉപഭോക്താക്കൾക്ക് ഇടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നെങ്കിലും, പവർട്രെയിൻ പലർക്കും ഒരു നിശ്ചിത നഷ്ടമായിരുന്നു. ഈ പ്രശനം പരിഹരിക്കുന്നതിനായി, HM ജപ്പാനിലെ ഇസുസു മോട്ടോർസുമായി സഹകരിച്ച് 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ നിർമ്മിക്കാൻ തുടങ്ങി.

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

അഞ്ച് സ്പീഡ് ഗിയർബോക്സാണ് ഈ എഞ്ചിനൊപ്പം നിർമ്മാതാക്കൾ ഘടിപ്പിച്ചിരുന്നത്. ഏറെക്കുറേ പോരായ്മകൾ തീർത്ത‘കോണ്ടസ ക്ലാസിക്' എന്ന വിദ്വാൻ ഇങ്ങനെയാണ് ഉത്ഭവിച്ചത്. വാഹനത്തിന് പിറകിൽ ഒരു പ്രത്യേക ക്ലാസിക്ക്, 1.8 GL ബാഡ്‌ജിംഗും കമ്പനി നൽകിയിരുന്നു.

MOST READ: അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

പവർ-പായ്ക്ക്ഡ് പെർഫോമൻസ്, പ്ലഷ് റൈഡ് ക്വാളിറ്റി, വിശാലമായ ഇന്റീരിയർ എന്നിവയുടെ മൂലക്കല്ലായിരുന്നു വാഹനം. ബിഎംസി എഞ്ചിന്റെ 125 കിലോമീറ്റർ പരമാവധി വേഗതയെ അപേക്ഷിച്ച് 160 കിലോമീറ്റർ വേഗത വളരെ മികച്ചതായി കാണപ്പെട്ടു.

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

1800 ഇസുസു SOHC, ഇൻ‌ലൈൻ, ഗ്യാസോലിൻ വാട്ടർ-കൂൾഡ് മോട്ടോർ, ഫ്യുവൽ-ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് 88 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്നു.

MOST READ: പാക്കേജ് ഡെലിവറികൾക്കായി പുതിയ കണക്ട് സേവനം ആരംഭിച്ച് യൂബർ

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

ഇവിടെ KRAFT ഡിസൈൻ പഴയ പ്രതാപത്തിലേക്ക് പുനരുധരിച്ച ഒരു കോണ്ടസ ക്ലാസിക്കാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. ഇരുണ്ട നീല നിറത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

മുന്നിൽ ഇരുവശത്തും സിൽവർ ഹൗസിംഗോടു കൂടിയ ഇരട്ട ഹെഡ്‌ലാമ്പുകളാണ് വരുന്നത്. മധ്യത്തിൽ, പ്രമുഖ ഗ്രില്ല് അസംബ്ലി കാണാനാകും, ഒപ്പം സിൽവർ ബമ്പർ ഗാർഡ് കോണ്ടസയുടെ മസ്കുലാർ ഭാവം കൂടുതൽ മെച്ചപ്പെടവുത്തുന്നു.

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

വിശാലമായ ടയറുകളുള്ള വിന്റേജ് വീലുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വൃത്തിയായി ഒഴുകുന്ന സൈഡ് പ്രൊഫൈൽ, റാക്ക്ഡ് വിൻഡ്ഷീൽഡ്, ഉയരമുള്ള പില്ലറുകൾ, ചരിഞ്ഞ പിൻ ഗ്ലാസ്, നെടു നീള്ളതിലുള്ള ടെയിൽ ലാമ്പുകൾ.

അന്നും ഇന്നും മനം കവരുന്ന രൂപഭാവത്തിൽ തിളങ്ങി കോണ്ടസ

കൂടാതെ വിൻഡോ ലൈനിനു കുറുകെയുള്ള ക്രോ ഘടകങ്ങൾ, വലിയ ട്രങ്ക് ലിഡ് എന്നിവ കോണ്ടസയുടെ മറ്റ് സവിശേഷതകളാണ്. വാഹനത്തിന്റെ ഡിസൈൻ‌ ഘടകങ്ങൾ‌ വീണ്ടും വീണ്ടും നൊസ്റ്റാൾ‌ജിയ പ്രകോപിപ്പിക്കുന്ന ഒന്നു തന്നെയാണ്.

Most Read Articles

Malayalam
English summary
Hindustan Contessa beautifully restored. Read in Malayalam.
Story first published: Thursday, May 14, 2020, 19:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X