ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

വർഷങ്ങളായി, അന്തർ‌ദ്ദേശീയ പൊലീസ് സേനകളിൽ ധാരാളം പെർഫോമെൻസ് കാറുകൾ‌ ഉപയോഗിക്കുന്നതായി നാം കണ്ടിട്ടുണ്ട്.

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

ബുഗാട്ടി വെയ്‌റോൺ, ആസ്റ്റൺ മാർട്ടിൻ വൺ -77, ഔഡി Q8, ബെന്റ്ലി കോണ്ടിനെന്റൽ GT, ലംബോർഗിനി അവന്തഡോർ, ഔഡി R8 തുടങ്ങിയവ ഉപയോഗിക്കുന്ന ദുബായ് പൊലീസ് സേനയാവും പെർഫോമെൻസ് കാറുകൾ ഉപയോഗിക്കുന്നതിൽ പേരുകേട്ടത്.

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

ജാപ്പനീസ് പൊലീസ് ഡിപ്പാർട്ട്‌മെന്റിനും അവരുടെ വാഹന നിരയിൽ നിസ്സാൻ GT-R പോലുള്ള മികച്ച പെർഫോമെൻസ് കാറുകളുമുണ്ട്. ഇപ്പോൾ ജാപ്പനീസ് പൊലീസ് സേനയുടെ ഏറ്റവും പുതിയ ഭാഗമായി മാറിയിരിക്കുകയാണ് ലെക്സസ് LC 500.

MOST READ: ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും നിയമം ലംഘിച്ച് ഓടിപ്പോകുന്ന വാഹനങ്ങൾ പിന്തുടരുന്നതിനോ നിർത്തുന്നതിനോ മൊബൈൽ ട്രാഫിക് യൂണിറ്റ് ലെക്സസ് LC 500 ഉപയോഗിക്കും.

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

കൂപ്പിന് ജാപ്പനീസ് പൊലീസ് നിറങ്ങളായ ബ്ലാക്ക് & വൈറ്റിൽ ഒരു പുതിയ എക്സ്റ്റീരിയർ ലിവറി ലഭിക്കുന്നു, ഒപ്പം റൂഫിൽ ഘടിപ്പിച്ച മിന്നുന്ന ലൈറ്റ് ബാർ, ഫ്രണ്ട് ഗ്രില്ലിന് പിന്നിൽ മിന്നുന്ന ലൈറ്റുകൾ എന്നിവ പോലുള്ള ഉചിതമായ ചില മാറ്റങ്ങളും ലഭിക്കുന്നു.

MOST READ: ഫെയ്‌ലിഫ്റ്റഡ് ഇന്നോവ ക്രിസ്റ്റ നവംബർ രണ്ടാംവാരം ഇന്ത്യയിലെത്തും

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

ലെക്സസ് LC 500 പരിഷ്ക്കരിക്കുന്നതിനുള്ള ചെലവ് ഏകദേശം 17.4 ദശലക്ഷം യെൻ (164,800 ഡോളറിന് തുല്യമാണ്) ആയി കണക്കാക്കുന്നു. ലെക്സസ് കമ്പനി എക്‌സിക്യൂട്ടീവ് കസുവോ നകമുരയാണ് വാഹനം ടോച്ചിഗി പ്രിഫെക്ചറൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് സംഭാവന ചെയ്തത്.

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

പൊലീസ്-സ്പെക്ക് മോഡലിന് സ്റ്റോക്ക് മോഡലിനെ അപേക്ഷിച്ച് എന്തെങ്കിലും യാന്ത്രിക മാറ്റങ്ങൾ വരുത്തിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരു സാധാരണ ലെക്സസ് LC 500 -നെ സംബന്ധിച്ചിടത്തോളം ഇതിന് 5.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, V8 പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ വില്‍പ്പന മുന്നോട്ട്; സെപ്റ്റംബറില്‍ 32 ശതമാനം വളര്‍ച്ച

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

ഈ മോട്ടോർ 471 bhp കരുത്തും 540 Nm torque ഉം പുറപ്പെടുവിക്കുന്നു, ഇത് 10 സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു. മികച്ച പ്രകടന കണക്കുകളും കാർ വാഗ്ദാനം ചെയ്യുന്നു.

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

കൂപ്പിന് 4.7 സെക്കൻഡിനുള്ളിൽ 60 മൈൽ (96 കിലോമീറ്റർ) വേഗത കൈവരിക്കാൻ കഴിയും. കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 270 കിലോമീറ്ററാണ്. ഇത്തരം മികച്ച പ്രകടനത്തിലൂടെ, റോഡുകളിൽ ക്രമസമാധാനം നിലനിർത്താൻ ജാപ്പനീസ് പൊലീസിന് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

MOST READ: എംപിവി നിരയിലേക്ക് ഒരു ഫ്രഞ്ച് താരം കൂടി; പരീക്ഷണയോട്ടത്തിനിറങ്ങി സിട്രൺ ബെർലിംഗോ

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

ലെക്സസ് LC മോഡൽ LC 500 H എന്ന പോരിൽ ഒരു ഹൈബ്രിഡ് വാഹനമായും ലഭ്യമാണ്. 132 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിനൊപ്പം 3.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, V6 പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്.

ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

354 bhp കരുത്തും 500 Nm പരമാവധി torque ഉം ആണ് സംയോജിത ഔട്ട്പുട്ട്. 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പോലെ ഫലപ്രദമായി പ്രവർത്തിക്കുന്ന നാല് സ്പീഡ് CVT ഓട്ടോമാറ്റിക്കുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Japanese Police Fleet Gets New Lexus LC 500 Coupe. Read in Malayalam.
Story first published: Saturday, October 24, 2020, 14:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X