ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനും ലോകനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനുമായി രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23 മുതല്‍ 31 വരെ ഗ്രാഹക് സംവാദ് സംഘടിപ്പിക്കുന്നു.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

കൂടാതെ നവംബര്‍ 1 മുതല്‍ 30 വരെ ഗ്രാഹക് സേവ മഹോത്സവ് എന്നപേരില്‍ ദേശീയതലത്തില്‍ സര്‍വീസ് ലഭ്യമാക്കുകയും ഒക്ടോബര്‍ 23-ന് ദേശീയ കസ്റ്റമര്‍കെയര്‍ ദിനാചരണം സംഘടിപ്പിക്കുകയും ചെയ്യും.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ഉപഭോക്താക്കളുടെ ഇടയില്‍ വലിയ ജനകീയമായ ഈ പരിപാടി പ്രകാരം ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ അറിയല്‍, രാജ്യത്തെമ്പാടും ടാറ്റ മോട്ടോര്‍സ് വാണിജ്യ വാഹനങ്ങളുടെ പരിശോധന എന്നിവയും നടത്തും. വര്‍ഷങ്ങളായി ആയിരക്കണക്കിന് ഉപഭോക്താക്കള്‍ നിത്യേന ഈ ദിവസങ്ങളില്‍ പരിപാടിയുടെ നേട്ടം ഉപയോഗിച്ചുവരുന്നു.

MOST READ: ആപ്പെ ഇ-സിറ്റി തിരുവനന്തപുരത്തും, കോഴിക്കോടും വില്‍പ്പനയ്‌ക്കെത്തിച്ച് പിയാജിയോ

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ഈ മഹാമാരിയുടെ കാലത്ത് ഉപയോക്താക്കള്‍ക്ക് തടസ്സ രഹിതമായ സേവനം ലഭ്യമാക്കുന്നതിലാണ് ടാറ്റ മോട്ടോര്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

കമ്പനി അതിന്റെ കഴിവിന്റെ പരമാവധി ഉപഭോക്താക്കള്‍ക്കും, ഫ്ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനായി ശ്രമിക്കുന്നു. ഒക്ടോബര്‍ 23 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന, ഉപഭോക്താക്കളുമായി ഇടപഴകുന്ന ഒരു പരിപാടിയാണ് ഗ്രാഹക് സംവാദ്.

MOST READ: വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ഉപഭോക്താക്കള്‍ക്കായി 2020-ല്‍ ടാറ്റ മോട്ടോര്‍സ് തുടക്കമിട്ട പദ്ധതികളെക്കുറിച്ച് ഇതിലൂടെ അവബോധം നല്‍കുന്നു. ടാറ്റയുടെ വാര്‍ഷിക അറ്റകുറ്റപ്പണി പാക്കേജുകള്‍, ടി എ ടി ഗ്യാരണ്ടി, ബിഎസ് VI ശ്രേണിയില്‍പെട്ട വാഹനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

അതോടൊപ്പം തന്നെ ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കുന്നതിനും കമ്പനിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകള്‍ അറിയുന്നതിനും ഈ പരിപാടി ടാറ്റ മോട്ടോര്‍സ് ഉപയോഗപ്പെടുത്തുന്നു. ഈ പ്രതികരണങ്ങള്‍ അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കമ്പനി ശ്രമിക്കുന്നു.

MOST READ: അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ഒക്ടോബര്‍ 23-ന് ദേശീയ കസ്റ്റമര്‍കെയര്‍ ദിനമായി ടാറ്റ മോട്ടോര്‍സ് ആചരിക്കുന്നു. 1954-ല്‍ ഇതേ ദിവസമാണ് ജംഷഡ്പൂരില്‍ ആദ്യത്തെ ടാറ്റ മോട്ടോര്‍സ് ട്രക്ക് പുറത്തിറക്കുന്നത്. ഗ്രാഹക് സേവ മഹോത്സവ് പരിപാടി പ്രകാരം നവംബര്‍ ഒന്നു മുതല്‍ 30 വരെ 1500-ലധികം വരുന്ന ഡീലര്‍മാരും ടാറ്റ അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളും വഴി രാജ്യത്തെമ്പാടും വാഹനങ്ങള്‍ പരിശോധിക്കും.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ഇതനുസരിച്ച് ടാറ്റ മോട്ടോര്‍സ് ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ സമഗ്രമായി പരിശോധിച്ചു നല്‍കും. 2019-ല്‍ ഗ്രാഹക് സേവാ മഹോത്സവിന് വളരെ വിപുലമായ പ്രതികരണമാണ് ലഭിച്ചത്. 1,60,000 ഏറെ ഉപഭോക്താക്കളാണ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്.

MOST READ: മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

''കോവിഡ് മഹാമാരി വന്നതോടെ രാജ്യത്തെ വിതരണശൃംഖലയുടെ സൂക്ഷിപ്പുകാരായി ട്രക്ക് വ്യവസായം മാറി. രാജ്യത്തെ വാണിജ്യ വാഹനങ്ങളുടെ മുന്‍നിരക്കാര്‍ എന്ന നിലയില്‍ ട്രാക്കിംഗ് സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ടാറ്റ മോട്ടോര്‍സ് ഏറ്റെടുത്തിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ഇത് മുന്നോട്ടു കൊണ്ടു പോകുന്നതിനായി ഉപഭോക്താക്കള്‍ക്കുള്ള സേവന പദ്ധതികളുടെ ഈ പതിപ്പ് മാറിക്കൊണ്ടിരിക്കുന്ന കാലത്തെയും ഉപഭോക്താക്കളുടെ അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെയും നിറവേറ്റുന്നതാണ്.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ഉപഭോക്തൃ കേന്ദ്രീകൃതമായ കമ്പനി എന്ന നിലയില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിനും ഏറ്റവും മികച്ച പരിഹാരം നല്‍കുന്നതിനും ടാറ്റ മോട്ടോര്‍സ് മുന്‍നിരയില്‍ തന്നെയുണ്ട്.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

വര്‍ഷങ്ങളായി നടപ്പിലാക്കുന്ന ഗ്രാഹക് സംവാദ് പരിപാടിയുടെ വിജയം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു എന്ന് മാത്രമല്ല ലോകോത്തര നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

സമ്പൂര്‍ണ സേവ 2.0 മികച്ച ഉപഭോക്തൃ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ വിപുലപ്പെടുത്തുന്നുമെന്ന് ടാറ്റ മോട്ടോര്‍സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ് കസ്റ്റമര്‍ കെയര്‍ ഗ്ലോബല്‍ ഹെഡ് ആര്‍. രാമകൃഷ്ണന്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

വാണിജ്യ വാഹന ഉപഭോക്താവിന് തീര്‍ത്തും മനസ്സമാധാനം നല്‍കുന്ന സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുന്നതാണ് സമ്പൂര്‍ണ്ണ സേവ 2.0.

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ഈ പാക്കേജില്‍ രാജ്യത്തെമ്പാടും ബ്രേക്ക്ഡൗണ്‍ സര്‍വീസ് ( പ്രശ്‌നബാധിത മേഖലകള്‍ ഒഴികെ), വാറണ്ടി കാലയളവില്‍ സര്‍വീസിനും റിപ്പയറിനുമുള്ള ടേണ്‍ എറൗണ്ട് ടൈം ഉറപ്പാക്കുന്നു, വാഹനം ഇടിച്ചാല്‍ സമയബന്ധിതമായി പുന:സ്ഥാപിക്കല്‍, വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍, ദീര്‍ഘകാലത്തെ വാറണ്ടി, യഥാര്‍ത്ഥത്തിലുള്ള സ്‌പെയര്‍ പാര്‍ട്‌സ്, പുനര്‍നിര്‍മ്മിച്ച എന്‍ജിനുകള്‍, ക്ലച്ചുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു.

Most Read Articles

Malayalam
English summary
Tata Motors Launches Grahak Samvaad 2020 To Enhance Customer Experience. Read in Malayalam.
Story first published: Friday, October 23, 2020, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X