മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

കൊവിഡ് മഹാമാരിമൂലം പല രംഗങ്ങളും വളരെ പ്രതികൂലമായി ബാധിച്ചിരുന്നു. കെഎസ്ആർടിയും ബസ് സർവ്വീസുകൾക്ക് പുറമേ വരുമാനം വർധിപ്പിക്കാനായി നിരവധി മാർഗങ്ങൾ സ്വീകരിച്ചു വരികയാണ്.

മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

ഇതിനോടകം ഫോട്ടോഷൂട്ടിനും വിനോദയാത്രക്കുമായി ഡബിൾ ഡക്കർ ബസും, പഴക്കം ചെന്ന ബസുകൾ ഫുഡ് ട്രക്കുകളായും മറ്റും കെഎസ്ആർടിസി മാറ്റിയിരുന്നു.

മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

അതിനു പിന്നാലെ മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് ബസിനുള്ളിൽ സുഖപ്രദമായ താമസ സൗകര്യമൊരുക്കുകയാണ്. പുതിയ എസ് ബസുകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 16 പേരേ ഉൾക്കൊള്ളാൻ ബസിന് സാധിക്കും.

MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

മൂന്നാർ കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് സമീപമായിട്ടാണ് ഈ സ്ലീപ്പർ ബസുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ സഞ്ചാരികളെ താമസിപ്പിക്കുന്നതിനുള്ള നിരക്കും അതിനായിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളും അധികൃതർ വ്യക്തമാക്കി.

മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

100 രൂപ വാടകയ്ക്ക് ഒരു വ്യക്തിക്ക് വൈകിട്ട് 6 മണി മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിവരെ സ്ലീപ്പർ ബസിൽ വശ്രമിക്കാം. എന്നാൽ വാടകയ്ക്ക് തുല്യമായ തുക അഡ്വാൻസായി നൽകണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: ക്ലാസിക് 350, മീറ്റിയോര്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു; മികച്ച വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

ഈ സ്ലീപ്പർ ബസ് ബുക്ക് ചെയ്യുന്ന വ്യക്തികൾക്ക് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ശുചിമുറികളും സൗജന്യമായി ഉപയോഗിക്കാം.

മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

ഗ്രൂപ്പായിട്ടും ഈ ബസുകൾ വാടകയ്ക്ക് എടുക്കാം. ഓരോ ഗ്രൂപ്പും മാറുന്നതിനനുസരിച്ച് ഈ സ്ലീപ്പർ ബസുകൾ വൃത്തിയാക്കി സാനിറ്റൈസ് ചെയ്ത് അടുത്തവർക്ക് കൈമാറും.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

ബസുകളുടെ മേൽനോട്ടത്തിനായി പ്രത്യേകം ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്. മൂന്നാറിൽ എത്തിയിട്ട് ഈ സേവനം കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റി വഴിയോ നേരിട്ടോ ബുക്ക് ചെയ്യാവുന്നതാണ്.

Most Read Articles

Malayalam
English summary
KSRTC Introduced New Sleeper Bus Service In Munnar For Tourists. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X