കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

മലിനീകരണം കുറയ്ക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതിലേക്ക് തിരിഞ്ഞിരിക്കുകയാണ് ലോക ജനത. വാഹനങ്ങളുടെയും മറ്റ് മൊബിലിറ്റി സംവിധാനങ്ങളുടേയും കാര്യത്തിലും ഇതേ ചിന്താഗചിയാണ് ഇപ്പോൾ ഏറെ കുറേ എല്ലാവർക്കുമുള്ളത്.

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

മലിനീകരണം കൂടുതലായുള്ള പല നഗരങ്ങളിലും ഇപ്പോൾ പെട്രോൾ/ ഡീസൽ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളും മറ്റ് പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളും മാറ്റിസ്ഥാപിക്കുന്നു.

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

കേരളവും ഇതേ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണ്. ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കെഎസ്ആർടിസി ബസുകൾ പരിസ്ഥിത സൗഹാർദമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

MOST READ: 100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റെ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

400 ഓളം ഡീസൽ ബസുകൾ പ്രകൃതിവാതക ഇന്ധനത്തിലേക്ക് (LNG) മാറ്റാണ് പദ്ധതി. ഇതിനായി ഗതാഗത വകുപ്പിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഒരു സാധാരണ ഡീസൽ ബസ് LNG -യായി പരിവർത്തനം ചെയ്യുന്നതിന് 25 ലക്ഷം രൂപയാണ് ചെലവ്.

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

ഇത്തരത്തിൽ 400 -ഓളം ബസുകൾ പരിവർത്തനം ചെയ്യുന്നതിന് 100 കോടി രൂപയോളം ചെലവുണ്ടാവും. LNG ബസുകൾക്ക് ഒരു വർഷത്തെ വാറന്റിയും ആറ് വർഷത്തെ മെയിൻന്റെനൻസുമായിട്ടാണ് ഇത് വരുന്നത്.

MOST READ: ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

പഴയ ബസുകൾ LNG -യിലേക്ക് പരിഷ്കരിച്ചാൽ അത് മുതലാകുമോ എന്ന ആശങ്ക ഇതിനോടകം പലയിടത്തും നിന്ന് ഉയർന്ന് വരുന്നുണ്ട്.

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

LNG ബസുകൾക്കായി കേന്ദ്ര സർക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഗതാഗത വകുപ്പ് സൂചിപ്പിച്ചു. നിലവിൽ ബസുകൾ പരിവർത്തനം ചെയ്യുന്നതിന് ആവശ്യമായ തുക നാല് ശതമാനം പലിശയിൽ കിഫ്ബി നൽകുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

ബസുകൾക്കായുള്ള ബോഡി സ്വന്തമായി നിർമ്മിക്കുന്ന കെഎസ്ആർടിസി LNG ബസിനായുള്ള ബോഡിയും രൂപകൽപ്പന ചെയ്തിട്ടുണ്ട്, എന്നാൽ ഇതിന് ARAI സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. അതിനാലാണ് പഴയ ഡീസൽ ബസുകളുടെ ഫ്യുവൽ സിസ്റ്റം മാറ്റാൻ തീരുമാനിച്ചത്.

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

ഇതിന് മുമ്പ് 2016 -ൽ LNG ബസുകൾ കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ നിരത്തുകളിലെത്തിച്ചിരുന്നു. സംസ്ഥാനത്ത് LNG നിറക്കുന്നതിനുള്ള സൗകര്യങ്ങളുടെ പരിമിതിയും, റോഡിന്റെ സാഹചര്യങ്ങളും ഇത്തരം ബസുകളുടെ സർവ്വീസിന് പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നത് വാസ്ഥവമാണ്.

MOST READ: ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

കൂടാതെ ബസുകൾക്ക് സർവ്വീസ് നടത്താൻ പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സെഫ്റ്റി ഓർഗനൈസേഷന്റെ (PESO) അംഗീകാരവും ആവശ്യമാണ്.

കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

ഈ ചെലവുകളും സുരക്ഷാ കാരണങ്ങളുമെല്ലാം കണക്കിലെടുത്ത് ആദ്യം 50 ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ LNG ഫ്യുവൽ സംവിധാനം ഘടിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. ഇവയുടെ ഓൺ-റോഡ് പരീക്ഷണം വിജയകരമായാൽ മാത്രമേ ബാക്കി ബസുകൾ ഇത്തരത്തിൽ പരിഷ്കരിക്കുകയുള്ളൂ.

Most Read Articles

Malayalam
English summary
KSRTC Plans To Become Greener By ConertinG Diesel Buses To LNG. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X