ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ദീപാവലിയോട് അനുബന്ധിച്ച് ബിഎസ്-VI കിക്‌സിന് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നിസാൻ. 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്.

ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

കിക്‌സ് സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ആനുകൂല്യമായി 40,000 രൂപ വരെയും അതോടൊപ്പം ഉത്സവ ബോണസായി 15,000 രൂപ വരെയും പുതിയ കിഴിവുകളിൽ ലഭിക്കും.

ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

2020 നവംബർ 15 വരെ മാത്രമാകും ദീപാവലി ആനുകൂല്യങ്ങൾ ലഭിക്കുക. എസ്‌യുവിയുടെ ഓഫറുകൾ വേരിയന്റ് അനുസരിച്ചും ഡീലർഷിപ്പുകൾ അനുസരിച്ചും വ്യത്യാസപ്പെടാം. നിസാൻ ഇന്ത്യയുടെ ശ്രേണിയിലുള്ള ഒരേയൊരു മോഡലാണ് കിക്‌സ്.

MOST READ: ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര; 500 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ നാല് വേരിയന്റുകളിലായി എട്ട് മോഡലുകളാണ് കിക്‌സിൽ നിസാൻ വാഗ്‌ദാനം ചെയ്യുന്നത്. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഇതുവരെ ഈ ജാപ്പനീസ് മോഡലിന് സാധിച്ചിട്ടില്ലെങ്കിലും പുതിയ ടർബോ എഞ്ചിൻ എത്തിയതോടെ ശ്രദ്ധപിടിച്ചു പറ്റാൻ കാറിന് സാധിച്ചിട്ടുണ്ട്.

ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

സ്‌പോർട്ടി ലുക്കിംഗ് എസ്‌യുവിയിൽ കാസ്കേഡിംഗ് ഗ്രിൽ, നേർത്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്കുലർ ബോണറ്റ്, സിൽവർ നിറമുള്ള സ്‌കിഡ് പ്ലേറ്റുകൾ, സിൽവർഡ് മേൽക്കൂര റെയിലുകൾ, ബ്ലാക്ക്-ഔട്ട് ബി-പില്ലറുകൾ, വീൽ ആർച്ചുകൾ, ഇൻഡിക്കേറ്റർ ഘടിപ്പിച്ച ഒആർവിഎം, അലോയ് വീലുകൾ എന്നിവയെല്ലാം ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഫാബ്രിക് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം ലഭ്യമാണ്.

ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

തീർന്നില്ല, മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള സ്റ്റിയറിംഗ് വീൽ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ എന്നിവയും നിസാൻ കിക്‌സിൽ ഒരുക്കിയിട്ടുണ്ട്.

MOST READ: സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

1.3 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് ബിഎസ്-VI നിലവാരത്തിലുള്ള എഞ്ചിൻ ഓപ്ഷനുകളാണ് നിസാൻ കിക്‌സിൽ വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 154 bhp കരുത്തിൽ 254 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് ശ്രേണിയിലെ ഏറ്റവും പവർഫുള്ളായ എസ്‌യുവിയാക്കി കിക്‌സിനെ മാറ്റുന്നു.

ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

രണ്ടാമത്തെ പെട്രോൾ യൂണിറ്റ് 105 bhp പവറും 142 Nm torque ഉം വികസിപ്പിക്കും. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

MOST READ: ബലേനോയില്‍ സര്‍പ്രൈസ് ഒരുക്കാന്‍ മാരുതി; ടീസര്‍ വീഡിയോ കാണാം

ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

9.49 ലക്ഷം രൂപ മുതൽ 14.15 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില. റെനോ ഡസ്റ്റർ, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ ശക്തരായ എതിരാളികളുമായാണ് നിസാൻ കിക്‌സ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan India Announced Special Festive Benefits On BS6 Kicks SUV. Read in Malayalam
Story first published: Saturday, November 7, 2020, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X