ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

എംബ്രെയർ ഫെനോം 300E ബിസിനസ് ജെറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ. 

ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

"ഡ്യുയറ്റ്" എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി സ്പെഷ്യൽ എഡിഷൻ ജെറ്റ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് പൊരുത്തപ്പെടുന്ന പോർഷ വാങ്ങാനും കഴിയും.

ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

911 ടർബോ S, ജെറ്റ് മോഡലുകൾ പ്ലാറ്റിനം സിൽവർ മെറ്റാലിക്, മാറ്റ് ജെറ്റ് ഗ്രേ മെറ്റാലിക്, ബ്രില്യന്റ് ക്രോം, സ്പീഡ് ബ്ലൂ ട്രിം എന്നീ ടു-ടോൺ കളർ സ്കീമിലാണ് ഒരുങ്ങിയിരിക്കുന്നത്.

MOST READ: ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

കാറിന്റെയും ജെറ്റിന്റെയും പുറംഭാഗത്തും ഇന്റീരിയറിലും ഒരു പ്രത്യേക ഡ്യുവൽ ലോഗോ കാണാം. 911 ന്റെ പിൻ‌ഭാഗത്തിന്റെ ചുവടെ ബന്ധപ്പെട്ട ജെറ്റിന്റെ രജിസ്ട്രേഷൻ നമ്പറും ചേർത്തിരിക്കുന്നു.

ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

ചോക്ക്, ഡ്യുവൽ ടോൺ ഇന്റീരിയർ, സ്പീഡ് ബ്ലൂ സ്റ്റിച്ചിംഗിനൊപ്പം കറുത്ത നിറമുള്ള ലെതറാണ് പോർഷ വാഗ്‌ദാനം ചെയ്യുന്നത്. ഡ്യുവൽ-ടോൺ സ്റ്റിയറിംഗ് വീൽ ജെറ്റിന്റെ യോക്കുമായി പൊരുത്തപ്പെടുന്നുമുണ്ട്.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

ഇലുമിനേറ്റഡ് ഡോർ സില്ലുകൾ "നോ സ്റ്റെപ്പ്" ലെറ്ററിംഗും പരിചയപ്പെടുത്തുന്നുണ്ട്. സ്‌പോർട്ട് ക്രോണോ ഡയലിൽ ഒരു കൃത്രിമ ഹൊറിസോൺ പ്രിന്റുചെയ്‌തിരിക്കുന്നതും മനോഹരമാണ്. 10 കാറുകൾ മാത്രമാണ് ജർമൻ സ്പോർട്സ് കാർ നിർമാതാക്കൾ പുറത്തിറക്കുന്നത്.

ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

ഓരോ കാറിലും പോർഷ ഡിസൈൻ ലഗേജ് സെറ്റും പോർഷ ഡിസൈനിൽ നിന്നുള്ള 1919 ഗ്ലോബെറ്റിമർ യുടിസി ടൈംപീസും വാഗ്‌ദാനം ചെയ്യുന്നുണ്ട്. 3.8 ലിറ്റർ, ട്വിൻ-ടർബോ ഫ്ലാറ്റ്-6 എഞ്ചിനാണ് 911 ടർബോ S-ന് കരുത്തേകുന്നത്.

MOST READ: 100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റെ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

ഇത് 641 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഫിനോം 300E ഏറ്റവും വേഗതയേറിയതും നീളമുള്ളതുമായ സിംഗിൾ പൈലറ്റ് ജെറ്റാണ്.അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ജെറ്റിന് 464 നോട്ടിന്റെ ക്രൂയിസിംഗ് വേഗതയും 3,724 കിലോമീറ്ററിന്റെ മൈലേജുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

ലിമിറ്റഡ് എഡിഷൻ 911 ടർബോ S സ്പോർട്സ് കാർ അവതരിപ്പിച്ച് പോർഷ

13,716 അടി ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് രണ്ട് പ്രാറ്റ് ആൻഡ് വിറ്റ്നി കാനഡ PW535E1 എഞ്ചിനുകൾ ഉണ്ട്. ഓരോന്നും 3,478 പൗണ്ട് ത്രസ്റ്റാണ് ഉത്പാദിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Introduced Business Jet Inspired Limited Edition 911 Turbo S. Read in Malayalam
Story first published: Saturday, November 7, 2020, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X