ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

2020 മഹീന്ദ്ര ഥാറിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാർഡ്‌കോർ ഓഫ്‌റോഡറിന്റെ രണ്ടാം തലമുറ കഴിഞ്ഞ മാസം ആദ്യമാണ് സമാരംഭിച്ചത്, എല്ലാ ഭാഗത്തുനിന്നും വൻ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നത്.

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

രണ്ട് വർഷത്തിലേറെയായി നിർമ്മാതാക്കൾ ഈ എസ്‌യുവി വികസിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഈ സമയത്ത് വാഹനത്തിന്റെ എണ്ണമറ്റ സ്പൈ ഷോട്ടുകളും ഡിസൈൻ റെൻഡറുകളും നാം കണ്ടു.

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

നവംബർ 1 മുതൽ മഹീന്ദ്ര പുതിയ ഥാറിന്റെ ഡെലിവറികൾ ഔദ്യോഗികമായി ആരംഭിച്ചിരുന്നു. സമാരംഭിച്ച് നാല് ദിവസത്തിനുള്ളിൽ എസ്‌യുവിയ്ക്ക് 9000 -ലധികം ബുക്കിംഗുകൾ ലഭിച്ചു.

MOST READ: ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

ഒക്ടോബർ അവസാനത്തോടെ, ഈഎണ്ണം 20,000 -ത്തിൽ കൂടുതലായി. ഥാറിന്റെ ആദ്യ യൂണിറ്റ് പോലും ഉപഭോക്താക്കൾക്ക് കൈമാറുന്നതിന് മുമ്പാണ് ഈ നേട്ടങ്ങളെല്ലാം.

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

വൻതോതിലുള്ള ബുക്കിംഗുകൾ ഏഴ് മാസത്തോളം നീണ്ട കാത്തിരിപ്പ് കാലയളവിലേക്ക് നയിച്ചു. പ്രതീക്ഷിച്ച ഡെലിവറി തീയതികൾ നീട്ടിയതിനുശേഷം ചില ഉപയോക്താക്കൾ വളരെ അസ്വസ്ഥരാണ്.

MOST READ: ക്രൂയിസർ വിപണി കീഴടക്കാൻ പുതിയ മീറ്റിയോർ 350 എത്തി; പ്രാരംഭ വില 1.75 ലക്ഷം രൂപ

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

അവരിൽ ചിലർ തങ്ങളുടെ ഥാറിനായി ഇത്രയും കാലം കാത്തിരിക്കാൻ തയ്യാറാകാത്തതിനാൽ തങ്ങളുടെ ബുക്കിംഗ് റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

കാത്തിരിപ്പ് കാലയളവ് നിയന്ത്രിക്കുമെന്ന ഉറപ്പ് മഹീന്ദ്ര വാഗ്ദാനം ചെയ്തിട്ടുണ്ട്, അതേ കാരണത്താൽ 2021 ജനുവരി മുതൽ പുതിയ ഥാർ ഉത്പാദനം വർധിപ്പിക്കുമെന്നും നിർമ്മാതാക്കൾ പ്രഖ്യാപിച്ചു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

നിലവിലെ ഉൽപാദന ശേഷി പ്രതിമാസം 2,000 യൂണിറ്റായി സജ്ജീകരിച്ചിരിക്കുന്നു. 2021 ജനുവരി മുതൽ മഹീന്ദ്ര പ്ലാന്റിൽ പുതിയ ഥാറിന്റെ 3,000 യൂണിറ്റ് പ്രതിമാസം ഉത്പാദിപ്പിക്കും.

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

ഇതോടൊപ്പം ഥാറിന്റെ സോഫ്റ്റ്-ടോപ്പ് വേരിയന്റിനായി ബുക്കിംഗ് സ്വീകരിക്കുന്നത് നിർമ്മാതാക്കൾ താൽകാലികമായി നിർത്തിയിരിക്കുകയാണ്. മഹീന്ദ്ര ഥാറിന്റെ ആറ് സീറ്റർ ഓപ്ഷനുള്ള ഏറ്റവും താങ്ങാവുന്ന AX വേരിയന്റാണിത്. പെട്രോളിന് 9.8 ലക്ഷം രൂപയും ഡീസലിന് 10.85 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

AX വേരിയന്റിന് ഇനിമുതൽ ബുക്കിംഗിന് ലഭ്യമല്ലാത്തതിനാൽ, ബുക്കിംഗിനായി ഏറ്റവും താങ്ങാനാവുന്ന അടുത്ത ഓപ്ഷൻ AX(O) പെട്രോൾ നാല് സീറ്ററാണ്, ഇതിന് 11.90 ലക്ഷം രൂപയും, ഡീസൽ AX(O) -ന് 12.10 ലക്ഷം രൂപയുമാണ്.

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

ബുക്കിംഗിന്റെ സമീപകാല പ്രവണത അനുസരിച്ച്, ഭാവിയിൽ മറ്റ് വേരിയന്റുകളുടെയും ബുക്കിംഗ് മഹീന്ദ്ര താൽകാലികമായി നിർത്തിയേക്കാം.

Thar MT 4x4 Seating 4S / 6S Price Bookings
AX Petrol STD Soft Top 6S ₹9.80 Lakh Closed
AX Petrol Soft Top 6S ₹10.65 Lakh Closed
AX Diesel Soft Top 6S ₹10.85 Lakh Closed
AXO Petrol 4S Convertible ₹10.90 Lakh Open
AXO Diesel 4S Convertible ₹12.10 Lakh Open
AXO Diesel 4S Hard Top ₹12.20 Lakh Open
Thar MT 4x4 4 Seater Price Bookings
LX Petrol Hard Top ₹12.49 Lakh Open
LX Diesel Convertible Top ₹12.85 Lakh Open
LX Diesel Hard Top ₹12.95 Lakh Open
Thar AT 4x4 4 Seater Price Bookings
LX Petrol Convertible Top ₹13.45 Lakh Open
LX Petrol Hard Top ₹13.55 Lakh Open
LX Diesel Convertible Top ₹13.65 Lakh Open
LX Diesel Hard Top ₹13.75 Lakh Open
ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

2.2 ലിറ്റർ എംഹോക്ക് ഡീസൽ, 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് പുതിയ തലമുറ മഹീന്ദ്ര ഥാറിൽ വരരുന്നത്. ആദ്യത്തേത് 130 bhp കരുത്തും 300 Nm torque ഉം പുറപ്പെടുവിക്കുന്നു, രണ്ടാമത്തേത് 150 bhp കരുത്തും 300 Nm torque ഉം (ഓട്ടോമാറ്റിക്കിൽ 320 Nm) പുറന്തള്ളുന്നു.

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്കും ജോടിയാക്കാനുള്ള ഓപ്ഷനുമായാണ് ഇരു യൂണിറ്റുകളും വരുന്നത്.

ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

ലോ റേഞ്ച് ട്രാൻസ്ഫർ കേസുള്ള 4WD ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി കമ്പനി വാഗ്ദാനം ചെയ്യുന്നു. AX, AX (O), LX എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലാണ് മഹീന്ദ്ര പുതിയ ഥാർ വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Temporarly Closed Thar AX Base Variant Booking. Read in Malayalam.
Story first published: Saturday, November 7, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X