സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം സെഡാൻ മോഡലായ സോനാറ്റയുടെ N-ലൈൻ പതിപ്പ് അവതരിപ്പിച്ചു. 286 bhp കരുത്താണ് സോനാറ്റ N-ലൈൻ പുറപ്പെടുവിക്കുന്നത്.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

ദക്ഷിണ കൊറിയൻ നിർമ്മാതാക്കളിൽ നിന്നുള്ള ഈ മോഡൽ ആകർഷകമായ രൂപവും സമ്പൂർണ്ണ ഫീച്ചർ ലിസ്റ്റും ഉൾക്കൊള്ളുന്നു. അതിന്റെ സെഗ്‌മെന്റിലെ മറ്റ് സെഡാനുകളെ ഏറ്റെടുക്കുക മാത്രമല്ല എസ്‌യുവികൾക്കും ഒരു വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

യുഎസ് വിപണിയിലാണ് ഹ്യുണ്ടായി സോനാറ്റ N-ലൈൻ അവതരിപ്പിച്ചത്, വരും ആഴ്ചകളിൽ സെഡാൻ ലോഞ്ച് ചെയ്യും. സോനാറ്റയുടെ പ്രകടന ശേഷിക്ക് അടിവരയിടാൻ കാർ നിർമ്മാതാക്കൾ ശ്രമിക്കുന്നു.

MOST READ: ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

അതിനാൽ N-ലൈൻ, 2.5 ലിറ്റർ 16-വാൽവ് ടർബോചാർജ്ഡ് എഞ്ചിൻ 420 Nm അസംസ്കൃത torque പുറപ്പെടുവിക്കുന്നുവെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. സോനാറ്റ N-ലൈൻ മികച്ച ഇനിഷ്യൽ പിക്കപ്പ് മാത്രമല്ല, ഡ്രൈവിലുടനീളം അഗ്രസ്സീവ് പവർ നിലനിർത്തുകയും ചെയ്യും.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

എന്നാൽ, ഈ കാർ യഥാർത്ഥ റോഡുകൾക്കാണ്, റേസ് ട്രാക്കിനല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പാഡിൽ ഷിഫ്റ്ററുകളുള്ള എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ കാറിന് ലഭിക്കുന്നു. മുമ്പത്തെ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുകളേക്കാൾ ഇത് മൃദുവും വേഗതയുമാണെന്ന് ഹ്യുണ്ടായി പറയുന്നു.

MOST READ: ഏത് ഇരുട്ടിലും ഇനി സീറ്റ് ബെൽറ്റ് അനായാസമിടാം; ഇല്യുമിനേറ്റഡ് സീറ്റ് ബെൽറ്റ് ബക്കിളുകളുമായി സ്കോഡ

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

19 ഇഞ്ച് അലോയികളാണ് എല്ലാ സെഡാനിൽ വരുന്നത്, ഇത് കാറിന്റെ കോർണറിംഗ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി സജ്ജീകരിച്ച സ്റ്റിഫ് സസ്‌പെൻഷനുമായി സംയോജിപ്പിക്കുന്നു.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

പുനക്രമീകരിച്ച സ്റ്റിയറിംഗ് ഇപ്പോൾ വേഗത്തിൽ പ്രതികരണം നൽകുന്നു, കൂടാതെ അഡ്രിനാലിൻ നിരക്ക് വർധിപ്പിക്കാനായി സ്പോർട്ട് അലുമിനിയം പെഡലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഹാരിയർ ക്യാമോ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി ടാറ്റ; വില 16.50 ലക്ഷം രൂപ

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

നിങ്ങൾ വാഹനത്തിന്റെ റോറിന് പിന്നാലെയാണെങ്കിൽ‌, സോനാറ്റ N‌-ലൈനിന് മോൺസ്റ്റർ ഗ്രൗൾ നൽകുന്നതിന് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ‌ ലഭിക്കുന്നു.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

നിശ്ചലമായി നിൽക്കുമ്പോൾ പോലും, ഈ പ്രത്യേക സോനാറ്റ N-ലോഗോയുള്ള ഒരു വിഷ്വൽ ട്രീറ്റാണ്. കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന ഗ്രില്ല്, ഡ്യുവൽ-ടോൺ അലോയികൾ, ഷാർപ്പ് എൽഇഡി ഹെഡ് ലൈറ്റ്, ടെയിൽ ലൈറ്റ് യൂണിറ്റുകൾ എന്നിവ സെഡാനിൽ കമ്പനി ഒരുക്കിയിരിക്കുന്നു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

അകത്ത്, സോനാറ്റ N-ലൈൻ അതിന്റെ സ്പീഡ് ജെനക്ടിക്സ് ഉയർത്തിക്കാട്ടുന്നത് തുടരുകയാണ്, അതേസമയം യാത്രക്കാർക്ക് കൂടുതൽ കണക്ടഡും വിശാലവുമായ ക്യാബിൻ വാഗ്ദാനം ചെയ്യുന്നു.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

ലെതർ ബോൾസ്റ്ററുകൾ, റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുള്ള സ്‌പോർട്‌സ് സീറ്റുകൾ, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവ ഇതിന് ലഭിക്കും.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

ഒരു ഹൈ-റെസ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വയർലെസ് ഫോൺ ചാർജിംഗ് സവിശേഷതയും ഡിജിറ്റൽ കീയും വരുന്നു.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

കൂടാതെ സുരക്ഷാ സവിശേഷതകളിൽ പ്രാഥമികമായി അടയാളപ്പെടുത്തിയ സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ-അവോയ്ഡൻസ് അസിസ്റ്റ് വിത്ത് പെഡസ്ട്രിയൻ പ്രൊടക്റ്റ്, ബ്ലൈൻഡ്-സ്പോട്ട് കൊളീഷൻ-അവോയിഡൻസ് അസിസ്റ്റും, റിയർ ക്രോസ്-ട്രാഫിക് കൊളീഷൻ-അവോയ്ഡൻസ് അസിസ്റ്റും ലഭിക്കുന്നു.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

യു‌എസ് വിപണിയിൽ എസ്‌യുവികളും പിക്കപ്പുകളും വളരെ മികച്ച രീതിയിൽ വിപണി കൈയടക്കുന്ന ഒരു സമയത്ത്, സെഡാനുകൾ പിടിച്ചു നിൽക്കാൻ ശ്രമം തുടരുകയാണ്.

സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

സോനാറ്റ N-ലൈനിന്റെ വില ഹ്യുണ്ടായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യു‌എസ് വിപണിയിലെ സാധാരണ സോനാറ്റ 23,600 ഡോളറിൽ ആരംഭിക്കുമ്പോൾ PHEV പതിപ്പ് (പ്ലഗ്-ഇൻ ഹൈബ്രിഡ്) 33,400 ഡോളർ പ്രാരംഭ വിലയ്ക്ക് വരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Unveiled All New Sonata N-Line Edition. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X