ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

'ഫാസ്റ്റ് & ഫ്യൂറിയസ്' ആരാധകർക്ക് ഒരു സന്തോഷവാർത്ത, ഈ സീരീസിൽ അവതരിപ്പിച്ച പോൾ വോക്കറിന്റെ (സിനിമയിലെ ബ്രയൻ ഓ കോന്നർ) ബ്രൈറ്റ് ഓറഞ്ച് 1994 ടൊയോട്ട സുപ്ര ബാരറ്റ്-ജാക്സൺ മാർക്കറ്റ് പ്ലേസിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്.

ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

2001 -ൽ 'ദി ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ്' സിനിമയിലും 2003 -ൽ '2 ഫാസ്റ്റ് 2 ഫ്യൂറിയസ്' സിനിമയിലും സുപ്ര അവതരിപ്പിച്ചിരുന്നു. ലേലത്തിൽ വിജയിക്കുന്ന ആൾക്ക് ആധികാരികത സർട്ടിഫിക്കറ്റ് ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ഡോക്യുമെന്റേഷനും ലഭിക്കും.

ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

ലംബോർഗിനി ഡയാബ്ലോയിൽ നിന്നുള്ള കാൻഡി ഓറഞ്ച് പേൾ പെയിന്റിലാണ് സുപ്രയുടെ പുറംഭാഗം പൂർത്തിയാക്കിയിരിക്കുന്നത്. വളങ്ങളിൽ 'ന്യൂക്ലിയർ ഗ്ലാഡിയേറ്റർ' ഗ്രാഫിക്സും ഇതിൽ ചേർത്തിരിക്കുന്നു.

MOST READ: ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

ബോമെക്സ് ബോഡി കിറ്റ്, TRD-സ്റ്റൈൽ ഹുഡ്, APR അലുമിനിയം റിയർ വിംഗ്, 19 ഇഞ്ച് ഡാസ് മോട്ടോർസ്പോർട്ട് റേസിംഗ് ഹാർട്ട് M5 വീലുകൾ എന്നിവയാണ് മറ്റ് വിഷ്വൽ ഘടകങ്ങൾ.

ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

വാഹനത്തിന്റെ ധാരാളം ഇന്റീരിയർ ഷോട്ടുകളും സിനിമയ്ക്കായി എടുത്തിട്ടുള്ളതിനാൽ മിക്കവാറും ബ്ലാക്ക് നിറമുള്ള വാഹനത്തിന്റെ ഇന്റീരിയറും ആകർഷകമാണ്, കൂടാതെ ഇവയെല്ലാം കേടുകൂടാതെ മികച്ച രീതിയിൽ പരിപാലിച്ചിരിക്കുന്നു. ഓഫ് മാർക്കറ്റ് ഗേജുകൾ, സ്റ്റിയറിംഗ് വീൽ, നീല സീറ്റുകൾ, ഹെഡ് യൂണിറ്റ് എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: രൺവീറിന്റെ മനം കവർന്ന് ലംബോർഗിനി; രണ്ടാം ഉറൂസ് പേൾ കാപ്സ്യൂൾ എഡിഷൻ സ്വന്തമാക്കി താരം

ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

മെക്കാനിക്കലുകളുടെ കാര്യത്തിൽ, പരിഷ്കാരങ്ങളൊന്നുമില്ല. നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിൽ വരുന്നത്. പിൻ ‌വീലുകളിലേക്ക് പവർ അയയ്ക്കുന്ന പ്രശസ്ത 2JZ-GTE ടർബോചാർജ്ഡ് 3.0 ലിറ്റർ ഇൻ‌ലൈൻ-സ്ക്സ് സിലിണ്ടർ എഞ്ചിനാണ് ഇതിന്റെ ഹൃദയം.

ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

ആദ്യ സിനിമയ്‌ക്കായി കാലിഫോർണിയയിലെ എൽ സെഗുണ്ടോയിലെ ദി ഷാർക്ക് ഷോപ്പിലാണ് എഡി പോൾ ഈ കാർ നിർമ്മിച്ചത്. ഇതിന്റെ തുടർന്നുള്ള കഥാപാത്രത്തെ യഥാർത്ഥ ബിൽഡർ തന്നെ തിരികെ കൊണ്ടുവന്ന് പരിഷ്‌ക്കരിച്ചു.

MOST READ: ഇന്ത്യൻ വിപണിയിൽ ടൊയോട്ടയ്ക്ക് മുതൽകൂട്ടായി അർബൻക്രൂയുസർ; 2021 ഏപ്രിലിൽ വിറ്റഴിച്ചത് 2000 യൂണിറ്റുകൾ

ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

ലംബോർഗിനി ഡയാബ്ലോ കാൻഡി ഓറഞ്ച് പേൾ പെയിന്റും ട്രോയ് ലീ രൂപകൽപ്പന ചെയ്ത 'ന്യൂക്ലിയർ ഗ്ലാഡിയേറ്റർ' മോട്ടിഫും ഉപയോഗിച്ച് ഇത് പിന്നീട് യഥാർത്ഥ രൂപത്തിലേക്ക് റീസ്റ്റോർ ചെയ്തു.

ഫാസ്റ്റ് & ഫ്യൂറിയസ് സീരീസിലെ പോൾ വോക്കറിന്റെ ഐതിഹാസിക ടൊയോട്ട സുപ്ര ലേലത്തിന്

1994 ടൊയോട്ട സുപ്രയുടെ ലേലം ജൂൺ 17 മുതൽ 19 വരെ നടക്കും, എന്നിരുന്നാലും നിലവിൽ വാഹനം എത്ര വിലയ്ക്ക് വിറ്റുപോകും എന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Legendary Toyota Supra Used By Paul Walker In Fast And Furious Up For Auction. Read in Malayalam.
Story first published: Tuesday, May 25, 2021, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X