നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

ഓഗസ്റ്റ് 15 -ന് ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ സന്ദർഭത്തിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില പ്രശസ്തമായ കാർ മോഡലുകൾ ഞങ്ങൾ നിങ്ങളുടെ മുമ്പിൽ അണിനിരത്തുകയാണ്.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

രാജ്യത്തെ വിപണിയിൽ വളരെയധികം വിജയം നേടുകയും അല്ലെങ്കിൽ വിവിധ ആഗോള വിപണികളിൽ വിൽക്കുകയും ചെയ്ത കാറുകൾ ഇതിൽ ഉൾപ്പെടുന്നു.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

കാലക്രമേണ, ഇത്തരത്തിൽ ഇന്ത്യയിൽ നിർമ്മിക്കുകയും പ്രാദേശിക, ആഗോള വിപണികളിൽ വളരെയധികം വിജയങ്ങൾ നേടുകയും ചെയ്ത നിരവധി കാറുകളുണ്ട്. പ്രത്യേകമായ ചില പരാമർശങ്ങളോടൊപ്പം ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച അഞ്ച് മോഡലുകൾ ഇതാ.

MOST READ: ലോക്ക്ഡൗണിന് മുമ്പ് വിറ്റ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി സുപ്രീംകോടതി

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

1. റേവ i

ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് കാറുകളിലൊന്നാണ് റേവ i. ഈ കുഞ്ഞൻ ഇലക്ട്രിക് കാർ ഇന്ത്യയിൽ നിർമ്മിക്കുകയും പ്രാദേശികമായും മറ്റ് 26 ആഗോള വിപണികളിലും വിൽക്കുകയും ചെയ്തു.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

മഹീന്ദ്ര ഏറ്റെടുക്കുന്നതിന് മുമ്പ് ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മുൻനിര മോഡലായിരുന്നു റേവ i. മഹീന്ദ്ര e2o ഇലക്ട്രിക് ഹാച്ച്ബാക്ക് പകരം വയ്ക്കുന്നതിന് മുമ്പ് 2011 വരെ കാർ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു.

MOST READ: അർബൻ ക്രൂയിസറിന്റെ രണ്ടാം ടീസറും പുറത്ത്, മറനീക്കി ഉടൻ വിപണിയിലേക്ക്

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

2. DC അവന്തി

DC അവന്തി കാണാൻ അത്ര ആകർഷകമായ ഒന്നായിരുന്നില്ല. കൂടാതെ ജനങ്ങൾക്കിടയിലും വാഹനം കൂടുതൽ പ്രചാരം നേടുകയും ചെയ്തില്ല, പക്ഷേ ഇന്ത്യയിലെ ആദ്യത്തെ ഹോം സ്പോർട്സ് കാറാണ് അവന്തി. സാധാരണക്കാർക്ക് താങ്ങാനാവുന്ന തരത്തിൽ ഒരു സ്പോർട്സ് കാർ നിർമ്മിക്കാനുള്ള ‘DC' ഒരു വലിയ സംരംഭമായിരുന്നു ഇത്.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

എന്നിരുന്നാലും, പ്രാരംഭത്തിലെ ഒരു ഉത്സാഹത്തിന് ശേഷം ഇത് പരാജയപ്പെട്ടു. 2.0 ലിറ്റർ എഞ്ചിനാണ് കാറിന്റെ ഹൃദയം. 248 bhp പരമാവധി കരുത്തും വാഹനം ഉത്പാദിപ്പിച്ചിരുന്നു.

MOST READ: അടുത്ത ഊഴം കിയ സോറെന്റോയുടേത്, അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തിയേക്കും

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

3. ഹിന്ദുസ്ഥാൻ അംബാസഡർ

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച കാറുകളിൽ ഒന്നാണ് ഹിന്ദുസ്ഥാൻ അംബാസഡർ. തുടക്കത്തിൽ, ഓക്സ്ഫോർഡ് മോറിസിനെ അടിസ്ഥാനമാക്കി, രാജ്യത്ത് ആദ്യമായി നിർമ്മിച്ച കാറുകളിൽ ഒന്നാണ് അംബി.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

1958 -ലാണ് അംബാസഡർ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രിക്കും മുൻ രാഷ്ട്രപതിമാർക്കും വരെ സെഡാൻ സേവനം ചെയ്തിട്ടുണ്ട്.

MOST READ: കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

4. ടാറ്റ ഇൻഡിക്ക

ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിലേക്ക് പ്രവേശിച്ചത് അടയാളപ്പെടുത്തിയ മോഡലാണ് ഇൻഡിക്ക ഹാച്ച്ബാക്ക്. അതുവരെ വാണിജ്യ വാഹനങ്ങൾ മാത്രം നിർമ്മിക്കുന്നതായി അറിയപ്പെട്ടിരുന്ന ഒരു കമ്പനി മാരുതി സെന്നിനെപ്പോലെ ഒരു രൂപഭാവം ഇൻഡിക്കയിൽ കൊണ്ടുവന്നു.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

ടാറ്റ ഇൻഡിക്ക ഒരു ഘട്ടത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറി. ഇൻഡിക്കയുടെ വിജയം ടാറ്റ മോട്ടോർസിന് സെഡാൻ, എസ്റ്റേറ്റ്, ക്യാബുകൾ എന്നിവയുൾപ്പെടെ വിവിധ പതിപ്പുകൾ അവതരിപ്പിക്കാൻ പ്രചോദനമായി. ടാറ്റ ഇൻഡിക്കയെ റോവർ വീണ്ടും ബാഡ്ജ് ചെയ്യുകയും സിറ്റി റോവർ എന്ന പേരിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുകയും ചെയ്തു.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

5. മഹീന്ദ്ര സ്കോർപിയോ

ടാറ്റ ഇൻഡിക്കയ്ക്ക് സമാനമായി മഹീന്ദ്രയിൽ നിന്നുള്ള സ്കോർപിയോ എസ്‌യുവി പാസഞ്ചർ വാഹന വിഭാഗത്തിലേക്ക് ബ്രാൻഡിന്റെ പ്രവേശനം അടയാളപ്പെടുത്തി. പൂർണ്ണമായും പ്രാദേശികമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വാഹനം കൂടിയാണ് മഹീന്ദ്ര സ്കോർപിയോ. കൂടാതെ വിപണിയിൽ ബ്രാൻഡിന്റെ സാനിധ്യത്തിന്റെ 50 വർഷങ്ങൾ ഇത് അടയാളപ്പെടുത്തി.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

മഹീന്ദ്ര സ്കോർപിയോ ആദ്യമായി വിൽപ്പനയ്ക്കെത്തിയത് 2002 ലാണ്, ഇന്നുവരെ ഇന്ത്യൻ വിപണിയിൽ ഏറ്റവും പ്രചാരമുള്ള എസ്‌യുവികളിൽ ഒന്നാണിത്. 2021 ൽ സ്കോർപിയോയുടെ പുതിയ തലമുറ ആവർത്തനം കമ്പനി അവതരിപ്പിക്കുമെന്നും പറയപ്പെടുന്നു.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

പ്രത്യേക പരാമർശങ്ങൾ

ടാറ്റ നാനോ

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ അവതരിപ്പിക്കുകയെന്ന രത്തൻ ടാറ്റയുടെ സ്വപ്നത്തിന്റെ ഫലമായിരുന്നു ടാറ്റ നാനോ. ഇന്ത്യൻ വിപണിയിൽ ഇരുചക്രവാഹനങ്ങൾക്ക് പകരം വയ്ക്കാനാകുമെന്നായിരുന്നു നാനോയെ കുറിച്ചുള്ള കാഴ്ചപ്പാട്.

നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന ടാഗ് നാനോയ്ക്ക് പ്രാരംഭ പ്രചോദനം നേടാൻ സഹായിച്ചപ്പോൾ, ഇത് പെട്ടെന്നുതന്നെ മങ്ങി. വിൽപ്പന വർധിപ്പിക്കുന്നതിനായി നിരവധി അപ്‌ഡേറ്റുകൾ നടത്തി, എന്നിരുന്നാലും കമ്പനി അടുത്തിടെ മോഡൽ നിർത്തലാക്കി.

Most Read Articles

Malayalam
English summary
List Of Top Made In India Cars To Celebrate 75th Independence Day. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X