അർബൻ ക്രൂയിസറിന്റെ രണ്ടാം ടീസറും പുറത്ത്, മറനീക്കി ഉടൻ വിപണിയിലേക്ക്

ഇപ്പോൾ വാഹനത്തിന്റെ മറ്റൊരു ചിത്രം കൂടി ജാപ്പനീസ് ബ്രാൻഡ് പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നതുപോലെ വരാനിരിക്കുന്ന ടൊയോട്ട അർബൻ ക്രൂയിസറിന്റെ മുൻ ഗ്രിൽ ലാൻഡ് ക്രൂയിസർ പ്രാഡോ മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് മനസിലാക്കാം.

ഫ്രണ്ട് ബമ്പറും പുതിയതാണ്. കൂടാതെ ബോഡി-കളർ പെയിന്റും ഒരു വലിയ എയർ ഡാമും കോംപാക്‌ട് എസ്‌യുവിയുടെ മുൻവശത്ത് ഇടംപിടിച്ചിട്ടുണ്ട്. അടിയിൽ ഒരു ഫോക്സ് സ്കിഡ് പ്ലേറ്റ് ഉണ്ട്. ബമ്പറിന്റെ ഇരുവശത്തും കാറിന് ഫോഗ് ലാമ്പും ലഭിക്കും.

MOST READ: ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

അർബൻ ക്രൂയിസറിന്റെ രണ്ടാം ടീസറും പുറത്ത്, മറനീക്കി ഉടൻ വിപണിയിലേക്ക്

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമിച്ച മോഡലാണ് അർബൻ ക്രൂയിസർ. അതിനാൽ തന്നെ എസ്‌യുവിയുടെ മൊത്തത്തിലുള്ള രീപഘടന, അലോയ് വീലുകൾ, ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെയുള്ളവ ബ്രെസയ്ക്ക് സമാനമാണ് എന്നതും ശ്രദ്ധേയമാണ്.

അർബൻ ക്രൂയിസറിന്റെ രണ്ടാം ടീസറും പുറത്ത്, മറനീക്കി ഉടൻ വിപണിയിലേക്ക്

അതോടൊപ്പം ബ്രെസയിൽ നിന്ന് വ്യത്യസ്‌തമായി ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ, ബ്ലാക്ക്-ഔട്ട് ORVM-കൾ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ, ഒരു സാധാരണ ആന്റിന എന്നിവ അർബൻ ക്രൂയിസറിന് ടൊയോട്ട സമ്മാനിക്കും.

MOST READ: ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

അർബൻ ക്രൂയിസറിന്റെ രണ്ടാം ടീസറും പുറത്ത്, മറനീക്കി ഉടൻ വിപണിയിലേക്ക്

മൊത്തത്തിൽ ടൊയോട്ട ബാഡ്‌ജിലെത്തുന്ന മോഡൽ അതിന്റെ മാരുതി പതിപ്പിൽ നിന്ന് സ്വയം വേർതിരിച്ചറിയുന്നു. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം സ്റ്റിയറിംഗ് വീലിലെ പുതിയ ടൊയോട്ട ബാഡ്ജ് ഒഴികെ രൂപകൽപ്പനയിലോ കാബിന്റെ ഭാവത്തിലോ യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല.

അർബൻ ക്രൂയിസറിന്റെ രണ്ടാം ടീസറും പുറത്ത്, മറനീക്കി ഉടൻ വിപണിയിലേക്ക്

ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഹിൽ-ഹോൾഡ് അസിസ്റ്റ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 4 സ്പീക്കർ സൗണ്ട് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയെല്ലാം അകത്തളത്തിൽ ഇടംപിടിക്കും.

MOST READ: ഫ്രീസ്റ്റൈൽ ഫ്ലെയർ എഡിഷൻ പുറത്തിറക്കി ഫോർഡ്; പ്രാരംഭ വില 7.69 ലക്ഷം രൂപ

അർബൻ ക്രൂയിസറിന്റെ രണ്ടാം ടീസറും പുറത്ത്, മറനീക്കി ഉടൻ വിപണിയിലേക്ക്

സുരക്ഷാ സവിശേഷതകളിൽ എബി‌എസ്, ഇബിഡി, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനർ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ എസ്‌യുവിയിൽ ഉൾപ്പെടും.

അർബൻ ക്രൂയിസറിന്റെ രണ്ടാം ടീസറും പുറത്ത്, മറനീക്കി ഉടൻ വിപണിയിലേക്ക്

മാരുതി ബ്രെസയിലെ അതേ 1.5 ലിറ്റർ, NA ഇൻലൈൻ 4 പെട്രോൾ എഞ്ചിനാണ് ടൊയോട്ട അർബൻ ക്രൂയിസറിന് കരുത്തേകുന്നത്. ഇത് 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ ലഭ്യമാകും. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് മൈൽഡ് ഹൈബ്രിഡ് സംവിധാനവും ടൊയോട്ട വാഗ്‌ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser Compact SUV Teased Again Launch Soon. Read in Malayalam
Story first published: Thursday, August 13, 2020, 17:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X