ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഉടമ യൂസഫ് അലി രാജ്യത്തെ ഏറ്റവും ധനികരിൽ ഒരാളാണ്. നിലവിൽ 3700 കോടി രൂപ ആസ്ഥിയുള്ള ഇദ്ദേഹം ഒന്നിലധികം വിജയകരമായ ബിസിനസുകളുടെ ഉടമയാണ്.

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

യുഎഇ പോലെ ഇന്ത്യയിലും ലുലു ബ്രാൻഡ് വ്യാപിക്കുന്നുണ്ട്. 6.2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ മാളാണ് കൊച്ചയിലെ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ. ലുലു സാമ്രജ്യത്തിന്റെ അധിപൻ യൂസഫ് അലിയുടെ വാഹന ശേഖരം നമുക്ക് ഒന്ന് പരിശോധിക്കാം.

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

മിനി കൺട്രിമാൻ

വിപണിയിലെ ഏറ്റവും വലിയ മിനി കൂപ്പർ കാറുകളിൽ ഒന്നാണ് മിനി കൺട്രിമാൻ. ഡ്രൈവ് ചെയ്യാൻ തോന്നുമ്പോഴെല്ലാം മിസ്റ്റർ യൂസഫ് ഈ കാർ സ്വയം ഓടിക്കുന്നു. ഈ കാറിന് തന്റെ ട്രേഡ്മാർക്കായി യൂസഫ് അലി നിലനിർത്തുന്ന "1" എന്ന രജിസ്ട്രേഷൻ പ്ലേറ്റും ലഭിക്കുന്നു.

MOST READ: ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

റോൾസ് റോയ്‌സ് ഗോസ്റ്റ്

ആഢംബരത്തിന്റെയും അതിസമ്പന്നരുടെയും ആത്യന്തിക കൊടുമുടിയാണ് റോൾസ് റോയ്‌സ്. യൂസഫ് അലി സ്വന്തമാക്കിയ റോൾസ് റോയ്‌സ് ഗോസ്റ്റ് കേരളത്തിൽ പാർക്ക് ചെയ്തിരിക്കുന്നു.

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

കൂടാതെ കേരള ഗവൺമെന്റ് സ്റ്റാമ്പിനൊപ്പം പ്രത്യേക നമ്പർപ്ലേറ്റും വാഹനത്തിന് ലഭിക്കുന്നു. അദ്ദേഹം നോർക്കയുടെ (നോൺ-റസിഡന്റ് കേരളൈറ്റ്സ് അഫയേർസ്) ചെയർമാനാണ്, അതിനാലാണ് അദ്ദേഹത്തിന്റെ കാറിൽ സർക്കാർ നമ്പർ പ്ലേറ്റ് ഉള്ളത്. അദ്ദേഹം ഇന്ത്യയിലായിരിക്കുമ്പോഴെല്ലാം, ഗോസ്റ്റിൽ സഞ്ചരിക്കാറുണ്ട്.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്

ലാൻഡ് റോവർ റേഞ്ച് റോവറും യൂസഫ് അലി സ്വന്തമാക്കിയിട്ടുണ്ട്, ഇത് അതിസമ്പന്നരുടെ ഗാരേജുകളിൽ ഉണ്ടായിരിക്കുന്ന മറ്റൊരു കാറാണ്. വെളുത്ത നിറമുള്ള വോഗ് റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ പതിപ്പാണ്.

കുറച്ചുനാൾ മുമ്പാണ് അദ്ദേഹം ഈ കാർ വാങ്ങിയതാണ്. ഇത് സർക്കാർ മുദ്ര അടയാളപ്പെടുത്താത്ത വാഹനമാണ്. തന്റെ കുടുംബമാണ് ഇന്ത്യയിൽ ഇത് ഉപയോഗിക്കുന്നത്.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്

റേഞ്ച് റോവറിന്റെ പഴയ പതിപ്പും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇവന്റുകളിൽ എത്താൻ അദ്ദേഹം ഉപയോഗിക്കുന്ന ഈ മോഡൽ ബുള്ളറ്റ് പ്രൂഫ് പതിപ്പാണെന്ന് തോന്നുന്നു. കറുത്ത നിറത്തിലുള്ള ഈ റേഞ്ച് റോവറിന് കേരള സർക്കാർ രജിസ്ട്രേഷൻ പ്ലേറ്റുകളും റൂഫിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഫ്ലാഷറും, ട്രേഡ്മാർക്ക് "1" രജിസ്ട്രേഷൻ നമ്പറും ലഭിക്കുന്നു.

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

ബെന്റ്ലി ബെന്റേഗ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെലവേറിയ എസ്‌യുവികളിൽ ഒന്നാണ് ബെന്റ്ലി ബെന്റേഗ. എസ്‌യുവിയുടെ W12 പതിപ്പാണ് യൂസഫ് അലി സ്വന്തമാക്കിയിക്കുന്നത്.

MOST READ: ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

ഇന്ത്യയിൽ ബെന്റേഗ സ്വന്തമാക്കിയ ആദ്യ ഉപഭോക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം, നിലവിൽ വാഹനത്തിന് മൂന്ന് വർഷം പഴക്കമുണ്ട്. "1" എന്ന രജിസ്ട്രേഷൻ നമ്പറുള്ള വെളുത്ത നിറമുള്ള ബെന്റേഗ പലപ്പോഴും അദ്ദേഹം ഉപയോഗിക്കുന്നു.

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

റോൾസ് റോയ്‌സ് കലിനൻ

ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയാണ് കലിനൻ. ഉയർന്ന സവിശേഷതകളുള്ള പുതിയ എസ്‌യുവിയും ധാരാളം കോടീശ്വരന്മാരെയും ശതകോടീശ്വരന്മാരെയും ആകർഷിക്കുന്നു.

അൾട്രാ എക്സോട്ടിക് സവിശേഷതകളും ഹെലികോപ്റ്റർ മോഡ് ക്യാമറ പോലുള്ള വളരെ നൂതന എഞ്ചിനീയറിംഗും ഓഫ്-റോഡ് മോഡിൽ ഓട്ടോ റൈസിംഗ് സസ്പെൻഷനും മറ്റ് നിരവധി ഫീച്ചറുകളും കലിനൻ വാഗ്ദാനം ചെയ്യുന്നു. ദുബായിലാണ് ഈ വാഹനം സ്ഥിതിചെയ്യുന്നത്. യൂസുഫ് സ്വയം കാർ ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

മെർസിഡീസ് ബെൻസ് GLS

മെർസിഡീസ് ബെൻസ് വാഹന നിരയിൽ നിന്നുള്ള S-ക്ലാസ് തുല്യമായ എസ്‌യുവി GLS -ഉം യൂസഫ് അലിക്കുണ്ട്. ഇത് യൂസഫിനൊപ്പം നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്.

ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങുമ്പോഴെല്ലാം വിവിധ സ്ഥലങ്ങളിൽ നിന്ന് അദ്ദേഹത്തെ പിക്ക് ചെയ്യാൻ വാഹനം എത്താറുണ്ട്. വിപണിയിലെ ഏറ്റവും ആഢംബര എസ്‌യുവികളിൽ ഒന്നാണ് GLS.

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

ലെക്സസ് LX 750

അതേ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നമ്പറുള്ള വെളുത്ത നിറത്തിലുള്ള ആഢംബര ലെക്‌സസ് LX 750 -യും അദ്ദേഹം സ്വന്തമാക്കി. വിപണിയിലെ ഏറ്റവും ചെലവേറിയ എസ്‌യുവികളിലൊന്നാണ് ലെക്‌സസ് LX 750, ഇത് വളരെ ഉയർന്ന സവിശേഷതകളും നൽകുന്നു. ലെക്സസ് LX 750 വളരെ സ്പോർട്ടി ആയി കാണപ്പെടുന്നു. സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലും ഇത്തരത്തിൽ ഒന്നുണ്ട്.

ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

ബിഎംഡബ്ല്യു 750 Li M സ്പോർട്

യൂസഫിന്റെ ഉടമസ്ഥതയിലുള്ളത് ഏറ്റവും ഉയർന്ന ബിഎംഡബ്ല്യു 7-സീരീസാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് അതിഥികളെ സ്വീകരിക്കാൻ അദ്ദേഹം പലപ്പോഴും ഇത് ഉപയോഗിക്കുന്നു.

യുഎഇയിൽ നിന്നുള്ള ഒരു ഷേഖ് ഇന്ത്യയിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഈ കാർ വളരെ ശ്രദ്ധ നേടി. 4.4 ലിറ്റർ ഭീമൻ പെട്രോൾ V8 എഞ്ചിനാണ് ഈ സെഡാനിൽ വരുന്നത്, ഇത് പരമാവധി 600 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.

മെർസിഡീസ്-മേബാക്ക് S 600

ആഡംബരത്തിന്റെ പര്യായമാണ് മേബാക്ക് ബ്രാൻഡ്. മെർസിഡീസ് ബെൻസ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് മെയ്ബാക്ക് ബ്രാൻഡിനെ പുനരുജ്ജീവിപ്പിച്ചു, നിലവിൽ ഇത് വിപണിയിലെ ഏറ്റവും ആഢംബര സെഡാനുകൾ വാഗ്ദാനം ചെയ്യുന്നു. കാറിന്റെ ഏറ്റവും ഉയർന്ന പതിപ്പാണ് മെയ്ബാക്ക് S 600, കൂടാതെ സീറ്റ് മസാജർ ഉൾപ്പെടെയുള്ള ഏറ്റവും ആകർഷകമായ സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Lulu group owner Yusuf Ali's Luxury car collection. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X