ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

മിഡ് സൈസ് എസ്‌യുവികൾക്കായുള്ള അതിവേഗ ഡിമാൻഡ് ലോകത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ലാൻഡ് ക്രൂയിസർ പോലുള്ള ചില വിജയകരമായ മോഡലുകളുടെ നിർമാതാക്കളായ ബ്രാൻഡിന് ഈ വിഭാഗത്തിൽ ഒരു മത്സരാർത്ഥി ഇല്ല.

ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

ടൊയോട്ട RAV4 എസ്‌യുവിയെ ഈ ശ്രേണിയിൽ പരിഗണിക്കാനാവില്ല എന്നതാണ് പുതിയ മോഡലിനെ അണിയിച്ചൊരുക്കാൻ ജാപ്പനീസ് ബ്രാൻഡ് തയാറെടുക്കുന്നത്. പുതിയ മോഡൽ RAV4-ന് താഴെയായി സ്ഥാപിക്കുകയും ജീപ്പ് കോമ്പസിന് നേരിട്ടുള്ള എതിരാളിയായി വിപണിയിൽ ഇടംപിടിക്കുകയും ചെയ്യും.

ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

വാസ്തവത്തിൽ ടൊയോട്ട കാമ്രിയുമായി പ്ലാറ്റ്ഫോം പങ്കിടുന്ന ഏറ്റവും പുതിയ RAV4 വളരെ വലുതാണ്. ഈ രണ്ട് മോഡലുകളെയും ഒരുക്കിയിരിക്കുന്ന TNGA പ്ലാറ്റ്‌ഫോമിലെ ഒരു പതിപ്പായ NGA-K അടിസ്ഥാനമാക്കിയായിരിക്കും കമ്പനി പുതിയ മിഡ് സൈസ് എസ്‌യുവിയെയും നിർമിക്കുക എന്നാണ് സൂചന.

MOST READ: ജാഗ്വാർ F-ടൈപ്പ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി; വില 95.12 ലക്ഷം

ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

ഒരു ജാപ്പനീസ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് ടൊയോട്ട പ്രവർത്തിക്കുന്ന പുതിയ എസ്‌യുവിക്ക് "ലോക്കൽ ബോയ്" എന്ന കോഡ്‌നാമം നൽകും. 2017 ലെ ടോക്കിയോ മോട്ടോർ ഷോയിൽ നിന്നുള്ള ടൊയോട്ട TJ ക്രൂയിസറിന്റെ നിർമാണ പതിപ്പായിരിക്കും വരാനിരിക്കുന്ന എസ്‌യുവി. അതിനാൽ ഒരു ബോക്‌സി രൂപഘടനയും എസ്‌യുവിയുടെ സാധാരണ ഡിസൈൻ സവിശേഷതകളും പുത്തൻ കാറിൽ പ്രതീക്ഷിക്കാം.

ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

എന്നാൽ ഫോർഡ് ബ്രോങ്കോയുടെ രൂപകൽപ്പന പോലെ പഴയതായ ഒരു ഡിസൈൻ ആരും പ്രതീക്ഷിക്കേണ്ടതില്ല. ടൊയോട്ട തീർച്ചയായും പുതിയ എസ്‌യുവിക്കായി വ്യത്യസ്‌തമായ ഡിസൈൻ സമീപനം സ്വീകരിക്കും.

MOST READ: കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

അത് C-HR-ന്റെ രൂപകൽപ്പനയിൽ നിന്ന് വിപരീതമായി സങ്കീർണമായ ടൈംലെസ് ഡിസൈനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് മറ്റ് എതിരാളി മോഡലുകളെ അപേക്ഷിച്ച് കൂടുതൽ പ്രായോഗികവും വൈവിധ്യ പൂർണവുമാക്കും.

MOST READ: ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

പുതിയ എസ്‌യുവിക്ക് 4,410 മില്ലീമീറ്റർ നീളവും 1,815 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവും അളക്കും. 2.0 ലിറ്റർ ഇൻ-ലൈൻ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. അത് ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം പ്രവർത്തിക്കും. കൂടാതെ പെട്രോൾ മാത്രമുള്ള മോഡലായാകും ഇത് എത്തുക.

ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

പുതിയ മോഡൽ 2022-ൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. മിക്കവാറും അതേ വർഷം തന്നെ വാഹനം വിൽപ്പനയ്‌ക്കുമെത്തും. ഇന്ത്യൻ വിപണിയിലെ സാധ്യതകളെക്കുറിച്ച് നിലവിൽ വിശദാംശങ്ങളൊന്നുമില്ല. എങ്കിലും ആഭ്യന്തര വിപണിയിലെ എസ്‌യുവി പ്രേമം കണക്കിലെടുത്താൽ പുത്തൻ മോഡലിനെ ടൊയോട്ട അവതരിപ്പിക്കുന്നതിൽ സ്വാഗതാർഹമായ നിലപാട് സ്വീകരിച്ചേക്കും.

More from DriveSpark

Article Published On: Thursday, May 7, 2020, 12:17 [IST]
English summary
Toyota Working On a new SUV that will Rival for Jeep Compas in the international market. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X