കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളിൽ നിന്നുള്ള പെർഫോമൻസ് അധിഷ്‌ഠിത സ്കോഡ ഒക്‌ടാവിയ RS 245-ന്റെ ഡെലിവറികൾ ആരംഭിച്ചതായി ബ്രാൻഡ് അറിയിച്ചു. ഈ വർഷം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് സെഡാനെ ആദ്യമായി പ്രദർശിപ്പിച്ചത്.

കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

വാഹനത്തിന്റെ 200 CBU യൂണിറ്റുകൾ മാത്രമാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയത്. അവയെല്ലാം കഴിഞ്ഞ മാസം തന്നെ വിറ്റുതീർന്നതായി കമ്പനി അറിയിച്ചിരുന്നു. ഇപ്പോൾ, ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ചതോടെ ഒക്‌ടാവിയ RS 245-ന്റെ ഡെലിവറികൾ തുടങ്ങാൻ സ്കോഡക്ക് സാധിച്ചു.

കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

അതിന്റെ ഭാഗമായി ആദ്യ യൂണിറ്റ് ഗോവയിൽ കമ്പനി എത്തിച്ചു. റേസ് ബ്ലൂ ഷേഡിൽ ഒരുങ്ങിയിരിക്കുന്ന മോഡലിനെയാണ് കമ്പനി ആദ്യ ഡെലിവറിക്കായി തയാറാക്കിയത്. 35.99 ലക്ഷം രൂപയാണ് പെർഫോമൻസ് ഒക്‌ടാവിയയുടെ എക്സ്ഷോറൂം വില.

MOST READ: ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

2.0 ലിറ്റർ ടി‌എസ്‌ഐ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് (ഡിജിഎസ്) ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഒക്‌ടാവിയ RS 245-ന് കരുത്തേകുന്നത്. ഗ്യാസോലിൻ യൂണിറ്റ് 245 bhp പവറും 370 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

കാറിന് 6.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും പരമാവധി 250 കിലോമീറ്റർ വേഗത വാഗ്‌ദാനം ചെയ്യുമെന്നും സ്കോഡ അവകാശപ്പെടുന്നു.

MOST READ: ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

VRS ബാഡ്‌ജിംഗ് ഉള്ള ഒരു ബ്ലാക്ക് ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, എൽഇഡി ഡി‌ആർ‌എൽ, ഡ്യുവൽ ട്രപസോയിഡൽ എക്‌സ്‌ഹോസ്റ്റ്, കറുത്ത നിറത്തിൽ ഒരുങ്ങിയിരിക്കുന്ന ഇന്റീരിയർ, കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗ്, VRS ബാഡ്ജിംഗ് ഉള്ള അൽകന്റാര സീറ്റുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഒക്‌ടാവിയ RS 245-ന് പ്രധാന സവിശേഷതകളാണ്.

കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

കഴിഞ്ഞ നവംബറിലാണ് ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിച്ച് നാലാം തലമുറ ഒക്‌ടാവിയയെ സ്കോഡ അവതരിപ്പിച്ചു. 1.4 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 116 bhp ഇലക്ട്രിക് മോട്ടോർ എന്നിവ സ്റ്റാൻഡേർഡ് സെഡാനിൽ ഉൾപ്പെടുന്നു. ഇത് 245 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

എന്നാൽ ഇത് ഇന്ത്യയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വരും ആഴ്‌ചയിൽ രാജ്യത്ത് പുതിയ സ്കോഡ കരോക്ക് എസ്‌യുവി സ്കോഡ പുറത്തിറക്കും. സിംഗിൾ വകഭേദത്തിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിക്ക് 1.5 ലിറ്റർ 4 സിലിണ്ടർ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ 148 bhp കരുത്തും 250 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

ഗിയർബോക്‌സ് ചുമതലകൾ നിർവഹിക്കുന്നതിന് ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്സ് ഉണ്ടായിരിക്കും. 1.0 ലിറ്റർ ടി‌എസ്‌ഐ എഞ്ചിനുള്ള പുതിയ സ്‌കോഡ റാപ്പിഡ്, ബി‌എസ്-VI കംപ്ലയിന്റ് സ്‌കോഡ സൂപ്പർബ് എന്നിവയും വരും ആഴ്ചകളിൽ പുറത്തിറക്കും.

More from DriveSpark

Article Published On: Wednesday, May 6, 2020, 19:56 [IST]
English summary
Skoda Octavia RS 245 Deliveries Commence In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X