മേജര്‍ രവി എന്ന എക്സ് മിലിട്ടറിയുടെ മെഴ്സിഡിസ് എ ക്ലാസ്

മിഡില്‍-ക്ലാസ് മലയാളികള്‍ക്കിടയില്‍ ഈയിടെയായി സംഭവിച്ചിട്ടുള്ള ഒരു പ്രത്യേക സാംസ്കാരിക പരിണതിയുടെ ദൃഷ്ടാന്തങ്ങളായി രാഹുല്‍ ഈശ്വര്‍, ശാന്തകുമാരന്‍ ശ്രീശാന്ത്, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരെ കാണാം. ഈ നവ മലയാളീ മനോഭാവത്തിന്‍റെ ദേശീയ ബ്രാന്‍ഡ് അംബാസ്സഡറാണ് മേജര്‍ രവി എന്ന സിനിമാ സംവിധായകന്‍ എന്നു വേണമെങ്കില്‍ വിലയിരുത്താം. സ്കൂള്‍ നിലവാരം പോലുമില്ലാത്ത, പാകിസ്താന്‍ പതാക കത്തിക്കുന്നതില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന കൂതറ ദേശീയബോധം, അസാധ്യമായ ആത്മരതി, ആരെയും കൂസാത്ത വിവരദോഷം തുടങ്ങിയ ഗുണഗണങ്ങള്‍ മേല്‍പറഞ്ഞ സാസ്കാരിക പരിണതിയുടെ ദേശീയ സ്വഭാവങ്ങളാണ്.

പട്ടാളത്തില്‍ ചേര്‍ന്ന് മാനസാന്തരം വന്നതിനു ശേഷം സിനിമയിലെത്തി, മലയാളികളെ സിനിമ കാണുന്നതില്‍ നിന്ന് മാനസാന്തരം വരുത്തുന്ന പണിയില്‍ ഏര്‍പെട്ടിരിക്കുന്ന മേജര്‍ രവി, അറിയപ്പെടുന്നൊരു വാഹനപ്രേമിയാണ്. ഇദ്ദേഹത്തിന്‍റെ പക്കലുള്ളത് മെഴ്സിഡിസ് എ ക്ലാസ് ഹാച്ച്ബാക്കിന്‍റെ ഡീസല്‍ വേരിയന്‍റെണ്.

Major Ravi And His Mercedes A-Class

മെഴ്സിഡിസ് ബെൻസിൻറെ ഇന്ത്യൻ മോഡൽ നിരയിലെ എൻട്രി-ലെവൽ മോഡലാണ് എ-ക്ലാസ് ഹാച്ച്ബാക്ക്. ഇന്ത്യൻ വിപണിയിലെ ആഡംബര കാർ കമ്പനികൾക്കിടയിൽ ഈയിടെ മാത്രം തുടങ്ങിയ ഒരു ട്രെൻഡാണ് ചെലവ് താരതമ്യേന കുറഞ്ഞ ചെറുവാഹനങ്ങൾ നിരത്തിലെത്തിക്കുക എന്നത്. ഇന്ത്യൻ ജനതയുടെ ഇപ്പോഴത്തെ സാമ്പത്തിക പരിതസ്ഥിതിയെ തികച്ചും മനസ്സിലാക്കിക്കൊണ്ടുള്ള ഈ നീക്കം വളരെ ഫലപ്രദമായിത്തീർന്നുവെന്ന് വിൽപനക്കണക്കുകൾ വ്യക്തമാക്കുന്നു. മത്സരത്തിൽ മുന്നിലുള്ള ഓഡി, മെഴ്സിഡിസ്, ബിഎംഡബ്ല്യു എന്നിവരുടെ വിൽപനയിൽ വലിയ മുന്നേറ്റമാണ് ചെറുകാറുകളുടെ ലോഞ്ചിനു ശേഷം സംഭവിച്ചിട്ടുള്ളത്. ഓഡി ക്യു3 സ്പോർട്, മെഴ്സിഡിസ് എ-ക്ലാസ് ഹാച്ച്, ബി-ക്ലാസ് ഹാച്ച്, ബിഎംഡബ്ല്യു 1 സീരീസ് എന്നിവയാണ് വിപണിയിൽ സജീവമായി മത്സരിക്കുന്നത്. ഇവയ്ക്ക് പുറമെ വോൾവോയിൽ നിന്നുള്ള വി40 ക്രോസ് കൺട്രിയും സ്വന്തമായി ഇടം കണ്ടെത്തുന്നു.

രണ്ട് എൻജിൻ വേരിയൻറുകളാണ് എക്ലാസിനുള്ളത്.

രണ്ട് എൻജിൻ വേരിയൻറുകളാണ് എക്ലാസിനുള്ളത്.

എ-ക്ലാസ് എ180 സിഡിഐ സ്റ്റൈൽ

2143സിസി ഡീസൽ എൻജിൻ (ഓട്ടോമാറ്റിക്)

ലിറ്ററിന് 20.06 കിലോമീറ്റർ മൈലേജ് നൽകുന്നു ഈ വാഹനം.

Major Ravi And His Mercedes A-Class

എ-ക്ലാസ് എ180 സ്പോർട്

1595സിസി പെട്രോൾ എൻജിൻ (ഓട്ടോമാറ്റിക്)

ലിറ്ററിന് 15.5 കിലോമീറ്റർ മൈലേജ് നൽ‌കുന്നു

മേജറിൻറെ പക്കലുള്ളത്

മേജറിൻറെ പക്കലുള്ളത്

മേജർ രവി സ്വന്തമാക്കിയത് എ-ക്ലാസ് 180 ആണ്. ഡീസൽ എൻജിൻ ഘടിപ്പിച്ച ഈ മോഡൽ മികച്ച മൈലേജ് നൽകുന്നു എന്നതാണ് പ്രധാന നേട്ടം. 2143 സിസി ശേഷിയുള്ള ഈ എൻജിൻ 5000 ആർപിഎമ്മിൽ 109 കുതിരശക്തി പകരുന്നുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തോട് ചേർത്തിരിക്കുന്നത്. ഫോർവീൽ ഡ്രൈവാണ് വാഹനം.

വില

വില

  • എ-ക്ലാസ് ഡീസൽ മോഡലിന് 23.39 ലക്ഷം
  • എ-ക്ലാസ് പെട്രോൾ മോഡലിന് 24.09 ലക്ഷം
  • Major Ravi And His Mercedes A-Class

    കൊച്ചി എക്സ്ഷോറൂം നിരത്ത് പ്രകാരം എ-ക്ലാസ് ഹാച്ചിൻറെ വില 26,14,089 രൂപയാണ്. ഇതോടൊപ്പം സംസ്ഥാനത്തെ നികുതിയും ഇൻഷൂറൻസുമെല്ലാം ചേർത്താൽ 31.7 ലക്ഷം വരും.

    Major Ravi And His Mercedes A-Class

    പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുന്നത് 122 കുതിരശക്തിയാണ് 3500 ആർപിഎമ്മിൽ.

    മേജറുടെ ഏ-ക്ലാസിൻറെ നിറം

    മേജറുടെ ഏ-ക്ലാസിൻറെ നിറം

    പത്ത് നിറങ്ങളിലാണ് മെഴ്സിഡിസ് എ ക്ലാസ് വരുന്നത്. ജൂപ്പിറ്റർ റെഡ്, സിറസ് വൈറ്റ്, പോളാർ സിൽവർ തുടങ്ങിയവ. ഇതിൽ മേജർ തിരഞ്ഞെടുത്തെത് പോളാർ സിൽവർ നിറമാണ്.

    മേജറിൻറെ വേഗം

    മേജറിൻറെ വേഗം

    മേജറിൻറെ പക്കലുള്ള ഡീസൽ എ ക്ലാസ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ 10.6 സെക്കൻഡ് നേരമാണ് എടുക്കുക. ഈ എൻജിൻ മണിക്കൂറിൽ 190 കിലോമീറ്റർ എന്ന ഉയർന്ന വേഗത പിടിക്കാനും ശേഷിയുള്ളതാണ്.

    പെട്രോൾ എൻജിൻ വേഗം

    പെട്രോൾ എൻജിൻ വേഗം

    വാഹനത്തിൻറെ പെട്രോൾ എൻജിൻ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ 9.2 സെക്കൻഡ് നേരമാണെടുക്കുക. പരമാവധി 202 കിലോമീറ്റർ വേഗത പിടിക്കാൻ എൻജിന് സാധിക്കും.

    വിധി

    വിധി

    തിരക്കേറിയ ഇന്ത്യന്‍ നിരത്തുകളില്‍ മികവുറ്റ സ്ഥിരതയും ആത്മവിശ്വാസവും ഈ വാഹനം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മികച്ച നിരത്തുകള്‍ ഈ വാഹനത്തെ സന്തോഷിപ്പിക്കും എന്ന് പറയേണ്ടതില്ലല്ലോ.

    വിധി

    വിധി

    ഒരുപക്ഷെ, മെഴ്‌സിഡിസിന്റെ വലിയ കാറുകളെക്കാള്‍ മികവുറ്റ റോഡ് പ്രസന്‍സ് ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട് എന്നുപറയാം. ഇതിന് കാരണം വലിപ്പമേറിയ ഗ്രില്ലുകള്‍ തന്നെയാണ്. ബിഎംഡബ്ല്യൂ വണ്‍ സീരീസ്, വോള്‍വോ വി40 എന്നിവ പോലുള്ള വാഹനങ്ങളോട്, ഡിസൈന്‍പരമായി വിലയിരുത്തുകയാണെങ്കില്‍, മികച്ച നിലയില്‍ തന്നെ ഏറ്റു നില്‍ക്കാന്‍ കഴിയും എ-ക്ലാസ്സിന്.

    എ ക്ലാസ് റിവ്യൂ

    എ ക്ലാസ് റിവ്യൂ

    എ ക്ലാസ് റിവ്യൂ ഇവിടെ വായിക്കാം

Most Read Articles

Malayalam
English summary
Malayalam cinema director Major Ravi has got a silver colored Mercedes A-Class A180 Style hatchback.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X