ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് എക്സികോം ടെലി സിസ്റ്റവുമായി ബാംഗ്ലൂർ ആസ്ഥാനമായുള്ള മൊബിലിറ്റി സ്റ്റാർട്ട്-അപ്പ് ബൗൺസ് പങ്കാളികളായി.

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

ബൗൺസിന് ആവശ്യമായ ലിഥിയം അയൺ ബാറ്ററികളും ചാർജിംഗ് സംവിധാനങ്ങളും എക്സികോം സൊല്യൂഷനുകളും നൽകും, ഇത് ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് പ്രവേശിക്കാൻ കമ്പനിയെ അനുവദിക്കും.

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

നിലവിൽ ആയിരക്കണക്കിന് സ്കൂട്ടറുകളുടെ ഒരു നിര തന്നെ ബൗൺസിൽ പ്രവർത്തിക്കുന്നു, അടുത്ത വർഷം തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാൻ കമ്പനി ആഗ്രഹിക്കുന്നു.

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

ഡോക്ക്-ലെസ് സ്കൂട്ടറുകൾ വഴി ബൗൺസ് മികച്ച കണക്റ്റിവിറ്റി നൽകുന്നു, ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യമുള്ള സ്ഥലത്ത് നിന്ന് ഒരു സ്കൂട്ടർ എടുക്കാനും ഡ്രോപ്പ് ചെയ്യാനും കമ്പനി അനുവദിക്കുന്നു.

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

ഇന്ത്യ ഒരു ഇലക്ട്രിക് മൊബിലിറ്റി വിപ്ലവത്തിന്റെ പിടിയിലാണ്, ഈ മാറ്റങ്ങൾ ത്വരിതപ്പെടുത്താൻ തങ്ങൾക്കാകുമെന്ന് ബൗൺസ് വിശ്വസിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം ആദ്യം ഷെയർഡ് മൊബിലിറ്റി വഴിയാവുമെന്നും തങ്ങൾ വിശ്വസിക്കുന്നു എന്ന് ബൗൺസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിവേകാനന്ദ ഹല്ലേക്കെരെ പറഞ്ഞു.

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

കമ്പനി ഏറ്റവും നൂതനമായ ലിഥിയം അയൺ ബാറ്ററികളും കാര്യക്ഷമമായ ചാർജിംഗ് സംവിധാനങ്ങളും നൽകി ഇലക്ട്രിക് മൊബിലിറ്റി യാത്രയിൽ ബൗൺസിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും എക്സികോം സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ അനന്ദ് നഹാത പറഞ്ഞു.

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

ഈ പങ്കാളിത്തം ഇന്ത്യയിലെ ഷെയർഡ് മൊബിലിറ്റി മേഘലയിൽ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര പ്രവർത്തിപ്പിക്കാൻ ബൗൺസിനെ അനുവദിക്കും.

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

സർവീസ് ആരംഭിച്ച് 10 മാസത്തിനുള്ളിൽ 30 ലക്ഷം കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനി ഇതിനകം അഞ്ച് ലക്ഷത്തിലധികം റൈഡുകൾ പൂർത്തിയാക്കി.

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

രണ്ട് പതിറ്റാണ്ടിലേറെയായി പവർ ഇലക്ട്രോണിക്സ്, എനർജി സിസ്റ്റം മേഘലയിൽ നിലകൊള്ളുന്ന കമ്പനിയാണ് എക്സികോം, കൂടാതെ ഒരു ഇലക്ട്രിക് വെഹിക്കിൾ ഇക്കോസിസ്റ്റം സൊല്യൂഷൻ വിഭാഗത്തിൽ പ്രധാന സ്ഥാനവും കമ്പനി ആസ്വദിക്കുന്നു.

Most Read: കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

വിവേകാനന്ദ ഹല്ലേക്കെറിന് മോട്ടോർ സൈക്കിൾ വാടകയ്‌ക്ക് കൊടുക്കുന്ന വിക്കഡ് റൈഡ് എന്ന പേരിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയുമുണ്ട്. 2014 -ൽ സ്ഥാപിതമായ ഈ കമ്പനി ബാംഗ്ലൂർ, മൈസൂർ, ഹമ്പി, ബെൽഗവി, ജയ്പൂർ, ഉദയ്പൂർ, ജയ്സാൽമീർ, ഡെൽഹി എന്നിവിടങ്ങളിൽ പ്രവർത്തനം നടത്തുന്നു.

Most Read: ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരണമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

റോയൽ എൻഫീൽഡ്, ഹാർലി ഡേവിഡ്‌സൺ, ഹോണ്ട, ജാവ മോട്ടോർസൈക്കിൾസ്, ബിഎംഡബ്ല്യു, ബജാജ് ഓട്ടോ, ഡ്യുക്കാട്ടി, കവാസാക്കി, കെടിഎം, ബെനെല്ലി എന്നിവയിൽ നിന്നുള്ള മോട്ടോർസൈക്കിളുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

Most Read: ജീൻസും, കാപ്രിസ് പാന്റും ധരിച്ചെത്തുന്ന സ്ത്രീകൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തില്ലെന്ന് RTO

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

മോട്ടോർസൈക്കിളുകൾ തങ്ങളുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം, കൂടാതെ കമ്പനി വാഹനങ്ങൾ ഹ്രസ്വ, ദീർഘകാല വാടകയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Mobility Start-Up Bounce Partners With Exicom Tele-Systems In Order To Enter Electric Mobility Space. Read more Malayalam.
Story first published: Wednesday, November 20, 2019, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X