Just In
- 7 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 10 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 12 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Movies
ആസിഫും മൈഥിലിയും രണ്ടാം ഭാഗത്തില്‍ ഇല്ലാത്തതിന്റെ കാരണം, വെളിപ്പെടുത്തി ബാബുരാജ്
- Sports
152, 126*, 145*- ദേവ്ദത്ത് ഷോ തുടരുന്നു, ഹാട്രിക്ക് സെഞ്ച്വറിയുമായി മലയാളി താരം
- News
ഇന്ത്യ വാക്സിനേഷന്റെ രണ്ടാംഘട്ടത്തിലേക്ക്: കൊവിൻ ആപ്പ് രജിസ്ട്രേഷൻ രാവിലെ ഒമ്പത് മുതൽ, രജിസ്ട്രേഷൻ എങ്ങനെ?
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്തിട്ടും കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ ഇന്ത്യക്കാര്‍; ഐഎല്‍ഒ
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയേക്കാൾ ലിറ്ററിന് 22 രൂപ കുറവ്; അതിർത്തി സംസ്ഥാനങ്ങളിൽ നേപ്പാളിൽ നിന്ന് പെട്രോൾ കടത്ത് വ്യാപകം
കഴിഞ്ഞ രണ്ട് ദിവസങ്ങളായി, ഇൻറർനെറ്റിലും ഇന്ത്യയിലെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇന്ധന വില. പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്.

വിലകൾ ഇപ്പോൾ വളരെ ഉയർന്നതാണ്, അവ മുമ്പത്തെ എല്ലാ റെക്കോർഡുകളും തകർത്ത് വീണ്ടും ഉയരുകയാണ്. പെട്രോൾ ഇപ്പോൾ വളരെ ചെലവേറിയതാണ്, ചില ഇന്ത്യൻ നഗരങ്ങളിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ വരെ എത്തിയിരിക്കുകയാണ്.

എന്നാൽ നമ്മുടെ അയൽരാജ്യമായ നേപ്പാളിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. പെട്രോളിന് നേപ്പാളിൽ ഇന്ത്യയേക്കാൾ 22 രൂപ കുറവാണ്, നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ ഇപ്പോൾ വർധിച്ചുവരുന്ന ഇന്ധനവില നേരിടാൻ പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ്. പലരും നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പെട്രോൾ കടത്താൻ തുടങ്ങി.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ബീഹാറിലെ അരാരിയയിലും കിഷങ്കഞ്ചിലും താമസിക്കുന്ന ആളുകൾ ഇടുങ്ങിയ വഴികൾ ഉപയോഗിച്ച് അതിർത്തി കടക്കാൻ തുടങ്ങി.

പ്രധാന ട്രാക്കിൽ നിന്നോ അതിർത്തി ചെക്ക്പോസ്റ്റിൽ നിന്നോ ഉള്ളിലായതിനാൽ ഈ ട്രാക്കുകൾ അധികൃതർ ശ്രദ്ധിക്കുന്നില്ല. ലോക്കൽ പൊലീസും SSB ഉദ്യോഗസ്ഥരും നിരവധി പേരെ പിടികൂടിയതായും റിപ്പോർട്ടിൽ പറയുന്നു. ബീഹാറിലെ അരാരിയ ജില്ലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 93.50 രൂപയാണ്, അതേസമയം നേപ്പാളിൽ ഒരു ലിറ്ററിന് 70.62 രൂപ മാത്രമാണ്.
MOST READ: 2021 ഹിമാലയന് കേരളത്തില്‍ വന്‍ ഡിമാന്റ്; ഒറ്റ ദിവസം ഡെലിവറി ചെയ്തത് 100 യൂണിറ്റുകള്‍

ആളുകൾ നേപ്പാളിൽ നിന്ന് പെട്രോൾ കടത്താൻ തുടങ്ങിയതോടെ ആഭ്യന്തര വിപണിയിൽ പെട്രോൾ വിൽപ്പനയും ബാധിച്ചു. ഇടുങ്ങിയ വഴികളിലൂടെ ഇന്ത്യയിലേക്ക് കടത്തുന്ന പെട്രോൾ ചെറിയ ചില്ലറ വ്യാപാരികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു.

ഈ കള്ളക്കടത്ത് യഥാർത്ഥത്തിൽ ഒരു പുതിയ നിയമവിരുദ്ധ ബിസിനസ്സ് മോഡലായി മാറിയിരിക്കുകയാണ്, ആളുകൾ നേപ്പാളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോൾ വാങ്ങുകയും ഇന്ത്യൻ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്കും ചില്ലറ വ്യാപാരികൾക്കും വിതരണം ചെയ്യുകയും ചെയ്യുന്നു.
MOST READ: നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

പെട്രോളിന്റെ വില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഇത് പ്രാദേശിക നികുതികളായ വാറ്റ്, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിൽ പെട്രോളിന് ഏറ്റവും കൂടുതൽ വാറ്റ് അല്ലെങ്കിൽ മൂല്യവർധിത നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ് , അതിനുശേഷം മധ്യപ്രദേശും.

ഈ അതിർത്തി പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് SSB ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (DIG) എസ് കെ സാരംഗി പറഞ്ഞു. SSB -യോടൊപ്പം പട്രോളിംഗ് നടത്തുമെന്നും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും കിഷൻഗഞ്ച് SP കുമാർ ആശിഷ് പറഞ്ഞു.
MOST READ: പോൾ ആറാമൻ മാർപ്പാപ്പയുടെ സമ്മാനമായി ഇന്ത്യയിലെത്തിയ അതിഥി; സിട്രൺ H വാൻ വീഡിയോ

എന്തുകൊണ്ടാണ് നേപ്പാളിൽ പെട്രോളും ഡീസലും വിലകുറവ്?
ഇന്ത്യയിൽ നിന്നാണ് വിതരണം ചെയ്യുന്നതെങ്കിലും നേപ്പാളിലെ പെട്രോൾ വില എങ്ങനെയാണ് കുറവാകുന്നത്? അതിനുള്ള ഉത്തരം ഇന്ത്യയും നേപ്പാളും തമ്മിൽ ഒപ്പുവച്ച ഒരു പഴയ ഉടമ്പടിയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) ഗൾഫ് രാജ്യങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പെട്രോൾ ഇറക്കുമതി ചെയ്യുന്നു.

ഈ ഉടമ്പടി അനുസരിച്ച്, ഇന്ധനം കോസ്റ്റ് വിലയ്ക്ക് വിൽക്കുകയും റിഫൈനറി ചാർജുകൾ മാത്രമേ ഇതിൽ ചേർക്കാനും പാടുള്ളൂ. അതുകൊണ്ടാണ് നേപ്പാളിൽ പെട്രോളിന് വിലകുറയുന്നത്.