രാമേശ്വരം - ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും

Written By:

പാമ്പന്‍ ദ്വീപിന്റെ തെക്കുകിഴക്കന്‍ മേഖലയിലാണ് ധനുഷ്‌കോടി സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗമാണിത്. രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ റൈഡിങ് ഭ്രാന്തന്മാരുടെ ഒരു സ്ഥിരം കേന്ദ്രമാണിത്. നേരത്തെ ആള്‍വാസമുണ്ടായിരുന്ന ഈ പ്രദേശം ഇപ്പോള്‍ ഉപേക്ഷിക്കപെട്ട നിലയിലാണ്.

1964ലുണ്ടായ ഒരു ചുഴലിക്കാറ്റാണ് ധനുഷ്‌കോടിയെ നശിപ്പിച്ചത്. ചുഴലിക്കാറ്റില്‍ റോഡുകളും റെയില്‍വേ ട്രാക്കുകളുമെല്ലാം തകരുകയുണ്ടായി. തീവണ്ടി മുങ്ങി നൂറോളം പേരാണ് അന്ന് മരണമടഞ്ഞത്.

ഇവിടേക്കുള്ള റോഡിന്റെ പുനര്‍നിര്‍മാണം ഇപ്പോള്‍ നടന്നുവരികയാണ്. 2015 അവസാനമാകുമ്പോഴേക്ക് ഈ പണികള്‍ പൂര്‍ത്തിയാകും. കൂടുതല്‍ വായിക്കാം താഴെ.

ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും

തമിഴ്‌നാട് സര്‍ക്കാരാണ് റോഡുപണി നടത്തുന്നത്. 50 കോടിയുടെ പദ്ധതിയാണിത്. ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ ഈ പ്രദേശത്തെ കൂടുതല്‍ യാത്രക്കാര്‍ക്ക് പ്രാപ്യമാക്കും പുതിയ റോഡ്.

ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും

രാമേശ്വരം മുനിസിപ്പാലിറ്റിക്കു കീഴിലാണ് ധനുഷ്‌കോടി വരുന്നത്. റോഡുപണിക്ക് നേതൃത്വം നല്‍കുന്നതും മുനിസിപ്പാലിറ്റി തന്നെയാണ്.

ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും

നടപ്പുവര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാമനാഥസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠയ്ക്ക് നിലവധിയാളുകള്‍ എത്തിച്ചേരും. ഇതിനു മുമ്പായി റോഡുപണി തീര്‍ക്കണമെന്നാണ് മുനിസിപ്പാലിറ്റി കരുതുന്നത്.

ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും

ബ്രിട്ടീഷുകാരുടെ കാലത്ത് ധനുഷ്‌കോടി വഴി ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ചരക്ക് കയറ്റുമതി നടന്നിരുന്നു. ഇങ്ങനെയാണ് ഈ ദ്വീപുകളില്‍ നഗരസംവിധാനം രൂപപ്പെടുന്നത്. ഇന്ന് ടൂറിസം വഴിയാണ് കൂടുതല്‍ വരുമാനം വരുന്നത്.

ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും

പാമ്പന്‍പാലം വഴി രാമേശ്വരത്തേക്ക് പോകുന്ന യാത്രക്കാര്‍ അവിടെനിന്ന് ധനുഷ്‌കോടിയിലേക്ക് മണല്‍പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടെ നിലനിന്നിരുന്ന പാത 1964ല്‍ തകര്‍ന്നുവെന്ന് നമ്മള്‍ നേരത്തെ മനസ്സിലാക്കിയിരുന്നല്ലോ?

ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും

ഈ പാതയെ പുതുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ധനുഷ്‌കോടിയില്‍ നിന്ന് തലൈമന്നാര്‍ വരെ കടലില്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള തിട്ടുകള്‍ വിഖ്യാതമാണ്. ഇവ മനുഷ്യനിര്‍മിതമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളില്‍ മണലടിഞ്ഞ് നിര്‍മിക്കപെട്ട തിട്ടാണിത്.

English summary
Rameswaram to Dhanushkodi Road to Be Completed Before Year End.
Story first published: Tuesday, July 7, 2015, 12:56 [IST]
Please Wait while comments are loading...

Latest Photos