'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

ഇന്ത്യയിൽ അതിവേഗം വിറ്റഴിക്കപ്പെടുന്ന സൂപ്പർ ആഡംബര കാറെന്ന കിരീടം ലംബോർഗിനി ഉറസ് അടുത്തിടെ നേടിയിരുന്നു.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

ഷാർപ്പ് ലുക്കുള്ള ഈ ഇരട്ട-ടർബോ എസ്‌യുവി കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 2018 സെപ്റ്റംബറിൽ വാഹനത്തിന്റെ ആദ്യ ഡെലിവറിയും നടന്നിരുന്നു.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

അതിനുശേഷം ലംബോർഗിനി ഇന്ത്യയിൽ മൊത്തം 50 ഉറൂസ് എസ്‌യുവികൾ വിറ്റഴിച്ചു. ഇത് നിർമ്മാതാക്കൾക്കും വാഹന വ്യവസായത്തിനും പുതിയ റെക്കോർഡാണ്.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

ഇപ്പോൾ ബോളിവുഡ് നടൻ രൺ‌വീർ സിങ് ചുവപ്പ് നിറത്തിലുള്ള യുറസ് കരസ്ഥമാക്കി എന്നതാണ് വാഹത്തിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

മറ്റ് നിരവധി ആഢംബര കാറുകളുടെ ഉടമയായ താരം ഈയിടെ മുംബൈയിലെ തെരുവുകളിൽ പുതിയ ലംബോർഗിനി ഉറൂസിൽ സഞ്ചരിക്കുന്നതായി ചിത്രങ്ങൾ പുറത്തു വന്നിരുന്നു. രൺ‌വീർ ഫാൻ ക്ലബ്ബാണ് എസ്‌യുവിയുമൊത്തുള്ള നടന്റെ ചിത്രങ്ങൾ പുറത്തു വിട്ടത്.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

50 -ൽ അധികം ഉറൂസ് എസ്‌യുവികൾ ഇപ്പോൾ രാജ്യത്തുള്ളപ്പോൾ, രൺ‌വീർ തെരഞ്ഞെടുത്തത് വാഹനത്തിന്റെ അധികം പ്രചാരമില്ലാത്ത ചുവന്ന നിറമാണ്.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

എന്നിരുന്നാലും, ഇത് അദ്ദേഹത്തിന്റെ വർണ്ണാഭമായ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്നു, കൂടാതെ രൺ‌വീർ തന്റെ പുതിയ വാഹനത്തിന് പൊരുത്തപ്പെടുന്ന തരത്തിലുള്ള ചുവന്ന വെൽവെറ്റ് തൊപ്പിയും അദ്ദേഹം ധരിച്ചിരിക്കുന്നതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു.

Most Read: ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

മൂന്ന് കോടി രൂപയാണ് ലംബോർഗിനി ഉറൂസിന്റെ എക്സ്ഷോറൂം വില. എന്നാൽ വാഹനം നിരത്തിലെത്തുമ്പോൾ 3.5 കോടി രൂപയോളം ചെലവ് വരും.

Most Read: ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

കൂടാതെ, ഭൂരിഭാഗം ഉടമകളും വാഹനത്തിന്റെ അകത്തളം കമ്പനി നൽകുന്ന ഓപ്ഷനുകൾ അനുസരിച്ച് ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്യുന്നതിനാൽ വില വീണ്ടും വർദ്ധിപ്പിക്കും. രൺ‌വീർ തന്റെ എസ്‌യുവിയുടെ ഉൾവശം ഇത്തരത്തിൽ രൂപപ്പെടുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ അറിവൊന്നും കിട്ടിയിട്ടില്ല.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

ലോകത്തിലെ ഏറ്റവും ശക്തവും വേഗതയേറിയതുമായ എസ്‌യുവികളിൽ ഒന്നാണ് ലംബോർഗിനി ഉറൂസ്. 360 ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറ, ഒരു കസ്റ്റം ബാംഗ് & ഒലുഫ്‌സെൻ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, ANIMA ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകളുള്ള എസ്‌യുവിക്ക് നാല് മുതിർന്നവർക്ക് ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

സ്റ്റാൻഡേർഡ് സ്ട്രാഡ, സ്‌പോർട്ട്, കോർസ മോഡുകൾക്കൊപ്പം സബ്ബിയ (മണൽ), ടെറ (ചരൽ), നെവ് (മഞ്ഞ്), ഇഗോ (പൂർണ്ണമായും ഇഷ്ടാനുസൃത ക്രമീകരിക്കാവുന്ന) എന്നിങ്ങനെ വിവിധ ഡ്രൈവ് മോഡുകൾ വാഹനത്തിൽ വരുന്നു.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

4.0 ലിറ്റർ ഇരട്ട ടർബോ V8 എഞ്ചിനാണ് ഈ വമ്പന് കരുത്തേകുന്നത്. 641 bhp കരുത്തും 850 Nm torque ഉം പരമാവധി സൃഷ്ടിക്കാൻ കഴിയുന്ന എഞ്ചിനാണ്. സാന്റ് അഗറ്റ അധിഷ്ഠിത നിർമ്മാതാക്കൾ ഇതാദ്യമായാണ് ഇത്തരമൊരു എഞ്ചിൻ വാഹനത്തിൽ ഉപയോഗിക്കുന്നത്.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.6 സെക്കൻഡുകൾ മാത്രം മതി ഉറൂസിന്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത 12.8 സെക്കൻഡിനുള്ളിൽ എത്താനും വാഹനത്തിന് കഴിയും. നിരവധി സ്‌പോർട്‌സ് കാറുകളെ ഈ പെർഫോമെൻസ് ലജ്ജിപ്പിക്കും.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

2.2 ടൺ ആണ്, എസ്‌യുവിയുടെ ഭാരം, പക്ഷേ മണിക്കൂറിൽ 305 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കുന്നതിൽ നിന്ന് ഈ ഭാരം വാഹനത്തെ തടയുന്നില്ല.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

ഈ പ്രകടനം ബെന്റ്ലി ബെന്റേഗയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ എസ്‌യുവിയാക്കി മാറ്റുന്നു.

എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടറുമായി ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. സെൻട്രൽ ടോർഷൻ ഡിഫറൻഷ്യൽ നാലു വീൽ ഡ്രൈവുമായിട്ടാണ് വാഹനം വരുന്നത്.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

എസ്‌യുവികൾ ലോകമെമ്പാടും കൂടുതൽ പ്രചാരം നേടുന്നു എന്നതിന്റെ ഒരു പ്രധാന ഉദാഹരണമായി ലംബോർഗിനി ഉറൂസ് മാറിയിരിക്കുന്നു. ഹാർഡ്‌കോർ സ്‌പോർട്‌സ്കാർ നിർമ്മാതാക്കൾ പോലും എസ്‌യുവി വിഭാഗത്തിലേക്ക് കുതിക്കുന്നതിന്റെ കാരണം ഇതാണ്.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

രൺ‌വീറിനെ സംബന്ധിച്ചിടത്തോളം, തികച്ചും അസൂയാവഹമായ ഒരു വാഹനം ശേഖരം ഇദ്ദേഹത്തിനുണ്ട്. കൂടാതെ ലംബോർഗിനി ഉറൂസിന് പുറമെ നിരവധി ആഢംബര കാറുകളുണ്ട്. ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് S, ജാഗ്വാർ XJL, മെഴ്‌സിഡസ് ബെൻസ് GLS, ഓഡി Q5, റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ് GL-ക്ലാസ് എന്നിവയാണ് നടന്റെ ഗ്യാരേജിലെ പ്രമുഖർ.

'റെഡ് ഹോട്ട്' ലംബോർഗിനി ഉറൂസ് കരസ്ഥമാക്കി രൺവീർ സിങ്

അതോടൊപ്പം മാരുതി സുസുക്കി സിയാസും ഇദ്ദേഹത്തിനുണ്ട്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് സെഡാന്റെ ബ്രാൻഡ് അംബാസഡറായിരുന്നു രൺവീർ. അതിന്റെ ഉപകാരസ്മരണയായി സമ്മാനം ലഭിച്ചതാണ് ഈ സിയാസ്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Ranveer Singh Spotted in a Red Hot Lamborghini Urus. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X