'ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ?'; കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

By Dijo Jackson

'ഈ കാറുകള്‍ ഒക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നോ?' - ചിങ്കാര, രാജ, ത്രിശൂല്‍, മീര മുതലായ കാറുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം ഉയരുന്ന ചോദ്യമാണിത്. ഒത്തിരി മോഹങ്ങളുമായി വമ്പന്മാരോട് മത്സരിക്കാന്‍ ഇറങ്ങിത്തിരിച്ച ചില ഇത്തിരി കുഞ്ഞന്‍ കാറുകളാണ് ഇവര്‍.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

തനത് വ്യക്തിത്വം ആഗ്രഹിച്ച് എത്തിയ ഈ കാറുകളെ പക്ഷെ വിപണി കണ്ടത് കൗതുക വസ്തുക്കളായിട്ടാണ്. ഇത്തരം ചില കാറുകളെ പരിശോധിക്കാം —

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

സിപാനി ബാദല്‍

കര്‍ണാടകയില്‍ നിന്നുള്ള സിപാനി ഓട്ടോമൊബൈല്‍സിനെ കുറിച്ച് കേട്ടവര്‍ ചുരുക്കമായിരിക്കും. 1973 ല്‍ സണ്‍റൈസ് ഓട്ടോ ഇന്‍ഡസ്ട്രീസായി തുടങ്ങിയ കമ്പനി, 1980 ലാണ് സിപാനി ലിമിറ്റഡായി രൂപാന്തരപ്പെട്ടത്.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

ഫൈബര്‍ ഗ്ലാസില്‍ തീര്‍ത്ത മുചക്ര കാര്‍ ബാദലാണ് സിപാനിയുടെ ഹൈലൈറ്റ്. മൂന്ന് ഡോറുകളാണ് കാറില്‍ സിപാനി നല്‍കിയതും. 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പമുള്ള 198 സിസി ടൂ-സ്‌ട്രോക്ക് പെട്രോള്‍ എഞ്ചിന്‍ കരുത്തിലാണ് സിപാനി ബാദല്‍ അണിനിരന്നിരുന്നത്.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

സിപാനി ഡോള്‍ഫിന്‍

ബാദല്‍ പോലുള്ള മുചക്ര കാറുകളിലൂടെ ഇന്ത്യന്‍ വിപണിയില്‍ കടന്ന് കയറിയ സിപാനി ഓട്ടോമൊബൈല്‍സ്, 1982 ല്‍ ഡോള്‍ഫിനിലൂടെ ഫോര്‍-വീലര്‍ പരിവേഷം നേടിയെടുക്കാന്‍ ശ്രമിച്ചു.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

പക്ഷെ, സിപാനി പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയില്ല. ഓള്‍-ഗ്ലാസ് ഫൈബര്‍ ബോഡിയാണ് സിപാനി ഡോള്‍ഫിന് വിനയായത്. മാരുതി 800 ന്റെ പ്രചാരം വര്‍ധിച്ചതും സിപാനി ഡോള്‍ഫിനെ പിന്നോട്ടടിച്ചു.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

സാന്‍ സ്‌റ്റോം

ഇന്ത്യയുടെ ആദ്യ കണ്‍വേര്‍ട്ടബിള്‍ കാറാണ് സാന്‍ സ്റ്റോം. ഇന്ത്യന്‍ വിപണിയ്ക്ക് കണ്‍വേര്‍ട്ടബിളുകളെയും, കൂപ്പെകളെയും പരിചയപ്പെടുത്താനുള്ള ശ്രമമാണ് സാന്‍ മോട്ടോര്‍സ് നടത്തിയത്.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

വിജയ് മല്യയ്ക്ക് കീഴിലുള്ള കിംഗ്ഫിഷറാണ് സാന്‍ മോട്ടോര്‍സിനെ നയിച്ചിരുന്നതും. പൂര്‍ണമായും ഫൈബര്‍ ഗ്ലാസില്‍ ഒരുങ്ങിയ ടൂ-സീറ്റര്‍ കാറാണ് സാന്‍ സ്റ്റോം.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

1998 ല്‍ അവതരിച്ച സാന്‍ സ്‌റ്റോമില്‍ 60 bhp കരുത്തേകുന്ന 1.2 ലിറ്റര്‍ റെനോ എഞ്ചിനാണ് ഒരുങ്ങിയിരുന്നത്. ഇന്നും ഗോവയിലുള്ള സാന്‍ മോട്ടോര്‍സില്‍ നിന്നും കാറിനെ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

ചിങ്കാര

ഇന്ത്യയുടെ ആദ്യ ലൈറ്റ്‌വെയ്റ്റ് സ്‌പോര്‍ട്‌സ് കാറാണ് ചിങ്കാര. 90 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1800 സിസി ഇസൂസു എഞ്ചിനില്‍ അണിനിരന്ന ചിങ്കാരയില്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കിയതും.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

ജര്‍മ്മനിയില്‍ നിന്നും ഒരുങ്ങിയ സ്‌പെയ്‌സ് ഫ്രെയിം ചാസിയും, കസ്റ്റം ഫൈബര്‍ ഗ്ലാസ് ബോഡിയുമാണ് ചിങ്കാരയുടെ പ്രധാന വിശേഷം. ഭാരക്കുറവിന്റെ പശ്ചാത്തലത്തില്‍ 8 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത ചിങ്കാര പിന്നിട്ടിരുന്നു. മണിക്കൂറില്‍ 190 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

രാജ ക്രീപ്പര്‍

ഇന്ത്യന്‍ വിപണിയില്‍ ഇടംകണ്ടെത്താന്‍ കേരളത്തില്‍ നിന്നുള്ള രാജ മോട്ടോര്‍സും ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2012 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ചെറു അള്‍ട്രാ-കാര്‍ ക്രീപ്പറിനെ കമ്പനി കാഴ്ചവെച്ചു.

Recommended Video

Mahindra KUV100 NXT Launched In India | In India - DriveSpark മലയാളം
ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

ബംഗളൂരു ആസ്ഥാനമായ മോട്ടോര്‍മൈന്‍ഡിന്റെ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തിയാണ് രാജ ക്രീപ്പര്‍ ഒരുങ്ങിയത്. ടൂ-സീറ്റര്‍ പരിവേഷത്തില്‍ എത്തിയ മോഡലില്‍, 800 സിസി പെട്രോള്‍ എഞ്ചിനാണ് ഇടംപിടിച്ചതും.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

ത്രിശൂല്‍

വിപണിയില്‍ നിന്നും പാടെ മാഞ്ഞ മറ്റൊരു നിര്‍മ്മാതാക്കളാണ് ത്രിശൂല്‍. കമ്പനിയുമായി ബന്ധപ്പെട്ട് ഏറെ വിവരങ്ങള്‍ ലഭ്യമല്ല. ബീഹാറിലെ പാറ്റ്‌ന ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ത്രിശൂല്‍, ജീപിന് സമാനമായ 4 വീല്‍ ഡ്രൈവ് മോഡലിനെയാണ് അവതരിപ്പിച്ചത്.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

ഡോറുകള്‍ ഇല്ല എന്നതായിരുന്നു മോഡലിന്റെ പ്രധാന ആകര്‍ഷണം. 500 സിസി സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ അണിനിരന്ന മോഡല്‍, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരല്‍പം പ്രചാരം നേടി.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

മീര മിനി കാര്‍

1949 ല്‍ എസ് ഡി കുല്‍ക്കര്‍ണി വിഭാവനം ചെയ്ത അവതാരമാണ് മീന മിനി കാര്‍. 19 bhp കരുത്തേകുന്ന പാരലല്‍ ട്വിന്‍ ഫോര്‍-സ്‌ട്രോക്ക് വാട്ടര്‍/എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ഈ കാര്‍ അവതരിച്ചത്.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍ ഉള്‍പ്പെട്ടിരുന്നതും.

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

രേവ ജെന്‍ 1

ഇലക്ട്രിക് കാറുകളെ കുറിച്ച് ഇന്ത്യ ചിന്തിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ വിപണിയില്‍ എത്തിയ അവതാരമാണ് രേവ. 2000 ത്തിലാണ് രേവയുടെ ആദ്യ തലമുറ വിപണിയില്‍ കടന്നുവന്നത്.

ഈ കാറുകളൊക്കെ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ? കൗതുകമുണര്‍ത്തിയ ചില അവതാരങ്ങൾ

ബംഗളൂരുവില്‍ നിന്നും ഉത്പാദിപ്പിക്കപ്പെട്ട രേവയില്‍ ആദ്യ കാലത്ത് 6.4 bhp ഡിസി മോട്ടോറാണ് ഒരുങ്ങിയിരുന്നത്. 2007 ല്‍ 17 bhp കരുത്തേകുന്ന എസി മോട്ടോറിനെ രേവയില്‍ കമ്പനി നല്‍കി.

Image Source:Team BHP,Autoweek,The Automotive India

Most Read Articles

Malayalam
English summary
Rare Cars From Indian Roads. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X