Just In
- 1 hr ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 1 hr ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 2 hrs ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 3 hrs ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- News
ഷിന്‍ഡെയുടെ മുട്ടന്‍പണിയില്‍ ഉദ്ധവ് വീഴുമോ? ഷിന്‍ഡെ നടത്താന്‍ സാധ്യതയുള്ള അടുത്ത 5 നീക്കങ്ങള്‍ ഇങ്ങനെ
- Movies
റിയാസല്ല പുറത്തായത് റോൺസൺ, ഡബിൾ എവിക്ഷനില്ല....!
- Sports
ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍
- Finance
കേന്ദ്ര ധനകാര്യ മന്ത്രിയുടെ എടിഎം 'വിഴുങ്ങിയ' എച്ച്ഡിഎഫ്സി ബാങ്ക്!; പേപ്പർ കപ്പ് നിരോധിച്ച് 50 ലക്ഷം നേടിയ കഥ
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
പൊലിസ് വാഹന ശ്രേണിയില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച സെഡാന് കാറുകള്‍ ഇതൊക്കെ
പൊലീസ് വാഹനങ്ങള്‍ നമ്മള് എല്ലാവരും തന്നെ കണ്ടിട്ടുള്ളതാണ്. ചില ഇടങ്ങളില്‍ ആഢംബര കാറുകള്‍ മുതല്‍ സാധാരണ കാറുകള്‍ വരെ പൊലീസിന്റെ കൈയ്യില്‍ കാണാന്‍ സാധിക്കും.

ദുബായ് പൊലീസിന്റെ കൈയ്യിലാണ് പലപ്പോഴും നമ്മള് ആഢംബര കാറുകള്‍ കണ്ടിരിക്കുന്നത്. എന്നാല്‍ നമ്മുടെ പൊലീസ് ഓടിക്കുന്ന കാറുകള്‍ അപ്ഡേറ്റ് ചെയ്തിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഇത്തരത്തില്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍, സെഡാന് കാറുകള്‍ ഈ വിഭാഗത്തിലേക്ക് കൊണ്ടുവന്നാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?. ഈ ശ്രേണിയിലേക്ക് കൊണ്ടുവരാവുന്ന കുറച്ച് മികച്ച സെഡാന് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ടാറ്റ ടിഗോര്‍
ടിഗോര്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ച സെഡാനുകളില്‍ ഒന്നാണ്. ഇത് മികച്ച രൂപവും വിപുലമായ സവിശേഷതകളും നല്ല സുഖവും പ്രദാനം ചെയ്യുന്നു.

1.2 ലിറ്റര്‍ എഞ്ചിന് ഏറ്റവും ശക്തമായ ഒന്നല്ലെങ്കിലും, നഗര ഓട്ടത്തിനും പട്രോളിംഗിനും ഇത് തീര്‍ച്ചയായും മതിയാകുമെന്ന് വേണം പറയാന്‍. മാത്രമല്ല, ടിഗോറിന് ഇപ്പോള്‍ ഒരു സിഎന്‍ജി വേരിയന്റും ലഭിക്കുന്നുണ്ട്, ഇത് കാറിനെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യും.

ഹോണ്ട സിറ്റി
വേഗത്തിലുള്ള യാത്രയും സുഖപ്രദമായ യാത്രയും ആസ്വദിക്കുന്ന എല്ലാ പൊലീസുകാര്‍ക്കും തെരഞ്ഞെടുക്കാവുന്ന മോഡലാണ് ഹോണ്ട സിറ്റി. ഈ സെഡാനുകളുടെ പട്ടികയിലെ ഏറ്റവും സുഖപ്രദമായ രണ്ടാമത്തെ കാര്‍ കൂടിയാണ് ഈ ജാപ്പനീസ് മോഡല്‍.

സിറ്റിയിലെ 1.5 ലിറ്റര്‍ i-VTEC, 7,000 rpm വരെ പുറത്തെടുക്കുകയും ചെയ്യുന്നു. പുതിയ HEV വേരിയന്റിനൊപ്പം, നഗര യാത്രകള്‍ക്ക് ഇത് മികച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു. വൈദ്യുത മോട്ടോര്‍ ഒരു നല്ല പെര്‍ഫോമെന്‍സ് കൂട്ടിച്ചേര്‍ക്കുകയും അതേ സമയം കാറിനെ സൂപ്പര്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.

ഹ്യുണ്ടായി വെര്‍ണ
3 കാരണങ്ങളാല്‍ പൊലീസ് കാറുകളായി കാണാവുന്ന ഈ സെഡാനുകളുടെ പട്ടികയില്‍ വെര്‍ണയും ഇടംപിടിക്കുന്നു.
MOST READ: ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

സവിശേഷതകള്‍, രൂപം, 7-സ്പീഡ് DCT ഗിയര്‍ബോക്സ്, വെന്റിലേറ്റഡ് സീറ്റുകള്‍, ബ്ലൂലിങ്ക്, ഓള്-ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ എന്നിവ പോലുള്ള ഗുണങ്ങള്‍ ഈ സെഡാനെ വളരെ ഉപയോക്തൃ സൗഹൃദമാക്കുന്നു.

ശക്തമായ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളുമായി ജോടിയാക്കുമ്പോള്‍ 7-സ്പീഡ് DCT രസകരമായ ഡ്രൈവാണ് വാഗ്ദാനം ചെയ്യുന്നത്. അവസാനമായി, ഒരു പൊലീസ് കാര്‍ എന്ന നിലയില്‍ കറുത്ത നിറമുള്ള വെര്‍ണ മികച്ചതായി കാണപ്പെടുകയും ചെയ്യും.
MOST READ: ഇലക്ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

ഫോക്സ്വാഗണ് വെര്‍ട്ടിസ്
ഈ സെഡാനുകളുടെ പട്ടികയിലെ ഏറ്റവും പുതിയ മോഡലാണ് ജര്‍മ്മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള വെര്‍ട്ടിസ്. വാഹനത്തില്‍ മികച്ച യാത്രസുഖം, പ്രകടനം, സ്റ്റെലിംഗ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

7-സ്പീഡ് DSG-യുമായി ജോടിയാക്കുമ്പോള്‍ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മികച്ച അളവിലുള്ള കരുത്തും ടോര്‍ക്കും ഉണ്ടാക്കുന്നു. കറുത്ത ചക്രങ്ങള്‍ക്കൊപ്പം ആക്രമണാത്മക രൂപകല്‍പ്പനയും തീര്‍ച്ചയായും ഇതിനെ ഏറ്റവും മികച്ച പൊലീസ് കാറാക്കി മാറ്റുകയും ചെയ്യും.

സ്കോഡ ഒക്ടാവിയ
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന മറ്റൊരു മികച്ച ഓപ്ഷനാണ് ഒക്ടാവിയ. സ്കോഡ ഒക്ടാവിയ മികച്ച യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു.

മാത്രമല്ല, ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ കാറാണ് ഒക്ടാവിയ. 7-സ്പീഡ് DSG-യുമായി ജോടിയാക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഈ ആഡംബര സെഡാനെ മിന്നല്‍ വേഗത്തില്‍ നിരത്തിലൂടെ പായാന്‍ അനുവദിക്കുകയും ചെയ്യുന്നു.