മലവെള്ളപ്പാച്ചിലും മറികടക്കും ഈ അമേരിക്കൻ യുദ്ധവാഹനം!
ഏതു ഭൂപ്രദേശത്തും പ്രയാസമില്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങൾ അമേരിക്കയെ സംബന്ധിച്ച് ഒരത്യാവശ്യം മാത്രമാണ്. അടുത്ത യുദ്ധം എവിടെയാണെന്ന് പുരുഷു എങ്ങനെ അറിയാൻ? ഇതിനാൽ, ലോകത്തെവിടെയും ചെന്ന് യുദ്ധം ചെയ്യാൻ സദാ സന്നാഹപ്പെട്ടുകൊണ്ടിരിക്കുകയാണ് അമേരിക്ക. ഈ ആയുധങ്ങളുടെ കച്ചവടവും നടക്കേണ്ടതുണ്ട് എന്നതും ഓർക്കുക. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു അരിപ്രശ്നം കൂടിയാണ്.
രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം' വെളിപ്പെട്ടപ്പോള്‍
ഇത്രയൊക്കെ പറയാൻമാത്രം എന്തുണ്ടായി എന്നല്ലേ? പറയാം. യുഎസ്സ് കോമ്പാറ്റ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത പുതിയൊരു ഉഭയവാഹനത്തെക്കുറിച്ച് അന്തർദ്ദേശീയ മാധ്യമങ്ങൾ കാര്യമായ ചർച്ചയിലേർപെട്ടിരിക്കുകയാണ്. മലവെള്ളപ്പാച്ചിലാണെങ്കിലും മലതന്നെ എഴുന്നേറ്റു വരികയാണെങ്കിലും ഒന്നിനും തടുക്കാനാവാത്ത മുന്നേറ്റം നടത്താൻ ഈ പുതിയ വാഹനത്തിന് സാധിക്കും എന്നതാണ് പ്രത്യേകത. വാഹനത്തെ നമുക്കൊന്ന് പരിചയപ്പെടാം.

അമേരിക്കൻ സേനയ്ക്ക് അടുത്തുതന്നെ ഈ വാഹനം കൈമാറുമെന്നാണ് കേൾക്കുന്നത്. അസ്സോൾട്ട് ആംഫിബിയസ് വെഹിക്കിൾ എന്നാണ് ഇതിനെ വിളിക്കേണ്ടത്. യുഎസ്സ് കോമ്പാറ്റ് സിസ്റ്റംസ് ആണ് ഈ യുദ്ധവാഹനത്തിന്റെ നിർമാതാക്കൾ.
അമേരിക്കൻ യുദ്ധമുഖങ്ങളിൽ ഇനി പറക്കുന്ന ട്രക്കുകളും!
അമേരിക്കയിലെ ഏറ്റവും വലിയ ഡിഫൻസ് കോൺട്രാക്ടർമാരിലൊരാളാണ് യുഎസ്സ് കോമ്പാറ്റ് സിസ്റ്റംസ്.
ഫോക്സ്‌വാഗൺ സംഭവം: ഡീസൽ കാറുകളുടെ ചരമ പ്രഖ്യാപനം?

വെള്ളത്തിലും കരയിലുമായി ഒരുമിച്ച് നടത്തേണ്ട ഓപ്പറേഷനുകളിൽ അസ്സോൾട്ട് ആംഫിബിയസ് വെഹിക്കിളുകളാണ് അമേരിക്കൻ സൈന്യത്തെ സഹായിക്കുക. യാതൊരു ദാക്ഷിണ്യവുമില്ലാതെ, എത്ര കൊടിയ ഒഴിക്കിനെയും മറികടന്ന് പുഴയും കായലുമെല്ലാം മറികടക്കാൻ ഇവയ്ക്ക് സാധിക്കും.
വിക്കീപീഡിയ
യുഎസ്സ് കോമ്പാറ്റ് സിസ്റ്റംസിന്റെ പുതിയ ആംഫിബിയസ് ടാങ്കുകൾ 700 കുതിരശക്തി ശേഷിയുള്ളവയാണ്. ഇത്തരം 16 വാഹനങ്ങൾ അമേരിക്കൻ സൈന്യത്തിന് ഇതിനകം തന്നെ കൈമാറിയിട്ടുണ്ട് കമ്പനി.
പുതിയ പ്രസിഡണ്ട്‌സ് ലിമോ തയ്യാറാവുന്നു
13 സൈനികർക്കും വാഹനം നിയന്ത്രിക്കുന്ന മൂന്നു പേർക്കും സഞ്ചരിക്കാവുന്ന വിധത്തിലാണ് ഈ ഉഭയവാഹനങ്ങളുടെ നിർമാണം.
ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ
അഞ്ച് കമ്പനികളാണ് ഈ വാഹനങ്ങൾ നിർമിക്കാനുള്ള കരാറിനായി പ്രോട്ടോടൈപ്പുകൾ തയ്യാറാക്കി നൽകിയത്. ഇവരിൽ നിന്ന് രണ്ടുപേരെ അമേരിക്കൻ സേന തെരഞ്ഞെടുത്തു. ബിഎഇ (യുഎസ്സ് കോമ്പാറ്റ് സിസ്റ്റംസ്), എസ്എഐസി എന്നീ കമ്പനികളാണവ.
ലേസർ ആയുധങ്ങളേന്തിയ യുദ്ധവിമാനങ്ങൾ നിർമിക്കാൻ അമേരിക്ക
103.8 മില്യൺ ഡോളറിന്റെ കരാറാണ് യുഎസ്സ് കോമ്പാറ്റ് സിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്. എസ്എഐസി സ്വന്തമാക്കിയത് 121.5 ദശലക്ഷം ഡോളറിന്റെ കരാറും.
ഓന്തിനെപ്പോലെ കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ
കൂടുതൽ
റഷ്യന്‍ മിലിട്ടറിക്കായി അറ്റ്‌ലാന്റ 'ആകാശക്കപ്പല്‍' ഒരുങ്ങുന്നു
ലോകത്തിലെ ഏറ്റവും വേഗതയുള്ള 10 യാത്രാവിമാനങ്ങൾ
ഭൂമിയിലെ ഏറ്റവും വിലയേറിയ സ്വകാര്യ ഹെലിക്കോപ്റ്ററുകൾ
മോഡിയുടെ പ്രിയപ്പെട്ട യുദ്ധവിമാനം തേജസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Click it and Unblock the Notifications








