ലേസർ ആയുധങ്ങളേന്തിയ യുദ്ധവിമാനങ്ങൾ നിർമിക്കാൻ അമേരിക്ക

By Santheep

ലേസർ ആയുധങ്ങളുടെ പുതിയ യുഗത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്ക. ലേസർ ആയുധങ്ങൾ ഘടിപ്പിച്ച വിമാനങ്ങൾ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് അമേരിക്കൻ എയർ ഫോഴ്സ്. എതിരാളികളുടെ വിമാനങ്ങളിലേക്കും ഡ്രോണുകളിലേക്കുമെല്ലാം ശക്തമായ ലേസർ രശ്മികൾ കടത്തിവിട്ട് ആക്രമിക്കുകയാണ് ഈ ആയുധങ്ങൾ ചെയ്യുക.

ഈ വിമാനങ്ങളുടെ ട്രയൽ ഇതിനകം തന്നെ നടന്നതായി അറിയുന്നു. ലേസർ വിമാനങ്ങളെക്കുറിച്ച് കൂടുതലറിയാം താഴെ.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

അമേരിക്കൻ സേനയുടെ യുദ്ധവിമാനങ്ങളിൽ ലേസർ തോക്കുകൾ അധികം താമസിക്കാതെ തന്നെ ഘടിപ്പിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ പറയുന്നത്.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

ഇപ്പോൾ നടന്ന ട്രയലുകളിൽ താരതമ്യേന ശേഷി കുറഞ്ഞ ലേസർ രശ്മികളാണ് ഉപയോഗിച്ചത്. ഇപ്പോൾ നടക്കുന്ന ചില ലാബ് ലാബ് ടെസ്റ്റുകളിൽ കൂടുതൽ ശക്തമായ ലേസർ രശ്മികൾ പരീക്ഷിച്ചു വരുന്നുണ്ട്. ഇവയായിരിക്കും വിമാനങ്ങളിൽ ഉപയോഗിക്കുക.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

രണ്ടായിരത്തി ഇരുപതാമാണ്ടോടെ ലേസർ ആയുധങ്ങൾ ഘടിപ്പിച്ച വിമാനങ്ങൾ പുറത്തിറങ്ങും.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

ഇതിനകം തന്നെ യുഎസ് നേവി ഇത്തരമൊരു സാങ്കേതികത തങ്ങളുടെ യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്നുണ്ട്. ലേസർ രശ്മികളുുപയോഗിച്ച് ചെറിയ ചാര ഡ്രോണുകൾക്കെതിരെയും ചെറുബോട്ടുകൾക്കെതിരെയും ആക്രമണം നടത്താൻ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് സാധിക്കും.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

ഡ്രോണുകളിലെ സെൻസറുകളെ തകർക്കുക, ബോട്ടുകളിൽ പൊട്ടിത്തെറിക്കുന്ന വസ്തുക്കളുണ്ടെങ്കിൽ അവ നിർവീര്യമാക്കുക തുടങ്ങിയ പണികളാണ് ഈ ലേസറുകൾ ഇപ്പോൾ ചെയ്യുന്നത്.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

വിമാനവേധ മിസ്സൈലുകളെ തകർക്കാൻ ശേഷിയുള്ള തരം ലേസർ ആയുധങ്ങൾ നിർമിക്കുവാനും അമേരിക്ക ശ്രമം നടത്തിവരുന്നുണ്ട്. ഇതിനായുള്ള ഗവേഷണങ്ങൾ നടക്കുകയാണ്.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

യുഎസ് മിലിട്ടറി ഡിഫൻസ് അഡ്വൈൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസിയാണ് വിവിധതരം ലേസറുകൾക്കായുള്ള ഗവേഷണപരിപാടികൾ നടത്തിവരുന്നത്.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

150 കിലോവാട്ട് ശേഷിയുള്ള ലേസർ ആയുധങ്ങൾ നിർമിച്ചെടുക്കാനാണ് യുഎസ്സ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിലുള്ള ലേസറുകളെക്കാൾ ഭാരം കുറഞ്ഞതുമാണിവ. ശേഷിയുടെ കാര്യത്തിൽ നിരവധി മടങ്ങ് ശക്തിയേറിയവയും.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

ആകാശയുദ്ധത്തിലെ പുതിയ ഭീഷണികളിലൊന്ന് ആളില്ലാവിമാനങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്നതാണ്. യുദ്ധവിമാനങ്ങളും കൂടുതൽ സന്നാഹങ്ങളോടെ എത്തുന്നുണ്ട്. വളരുന്ന ഈ ഭീഷണികളെ കാര്യക്ഷമമായി നേരിടുക എന്നതാണ് യുഎസ് ലക്ഷ്യം വെക്കുന്നത്. ലേസർ ആയുധങ്ങൾ ഇക്കാര്യത്തിൽ ഏറെ ശേഷിയുള്ളവയാണ്.

അമേരിക്ക യുദ്ധങ്ങളുടെ ലേസർ യൂഗത്തിലേക്ക്

വളരെ വേഗത്തിൽ എതിരാളികൾക്ക് മറുപടി കൊടുക്കാൻ സാധിക്കുമെന്നതാണ് ലേസർ ആയുധങ്ങളുടെ പ്രത്യേകതകളിലൊന്ന്. കൃത്യതയോടെ ആക്രമണലക്ഷ്യം നിശ്ചയിക്കാനും ലേസർ ആയുധങ്ങൾക്ക് സാധിക്കും.

കൂടുതൽ

കൂടുതൽ

രാമേശ്വരം - ധനുഷ്‌കോടി പാത ഇക്കൊല്ലം പണി പൂര്‍ത്തിയാകും

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം' വെളിപ്പെട്ടപ്പോള്‍

ലോകയുദ്ധം തീര്‍ത്ത ക്രൂരസൗന്ദര്യങ്ങള്‍

മഹാരാജാസ്: ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

റഷ്യന്‍ മിലിട്ടറിക്കായി അറ്റ്‌ലാന്റ 'ആകാശക്കപ്പല്‍' ഒരുങ്ങുന്നു

Most Read Articles

Malayalam
English summary
US will have combat lasers on its war planes.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X