ലോകത്തിലെ ഏറ്റവും വേഗതയുള്ള 10 യാത്രാവിമാനങ്ങൾ

Posted By:

യാത്രാവിമാനമെന്നു പറഞ്ഞാൽ നമ്മുടെ എയർ ഇന്ത്യയൊക്കെ അതിൽ പെടും. എന്നാൽ, ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത് ലോകത്തിലെ ഏറ്റവും വേഗതയേറിയ യാത്രാവിമാനങ്ങളെക്കുറിച്ചാണ്. വേഗത എന്നാൽ ഒരു ക്വാളിറ്റിയാണ്.

നമ്മൾ നേരത്തെ വേഗതയേറിയ മിലിട്ടറി വിമാനങ്ങളെക്കുറിച്ചൊക്കെ ചർച്ച ചെയ്തിട്ടുണ്ട്. ഇനി നിങ്ങൾ വായിക്കാൻ പോകുന്നത് സിവിലിയന്മാർക്കും യാത്ര ചെയ്യാവുന്ന വിമാനങ്ങളെക്കുറിച്ചാണ്.

To Follow DriveSpark On Facebook, Click The Like Button
10. സെസ്ന സിറ്റേഷൻ സിജെ3

10. സെസ്ന സിറ്റേഷൻ സിജെ3

അമേരിക്കയിലെ സെസ്ന എയർക്രാഫ്റ്റ് കമ്പനിയാണ് സിജെ3 എന്ന വിമാനത്തിന്റെ ഉടമ. മണിക്കൂറിൽ 769 കിലോമീറ്റർ വേഗതയിൽ പായാനുള്ള കഴിവുണ്ട് ഈ വിമാനത്തിന്.

09. ബംബാഡിയാർ സിആർജെ1000

09. ബംബാഡിയാർ സിആർജെ1000

കനേഡിയൻ കമ്പനിയായ ബംബാഡിയാർ എയ്റോസ്പേസ് നിർമിച്ച ജെറ്റ് വിമാനമാണ് സിആർജെ1000. ഈ വിമാനത്തിന് മണിക്കൂറിൽ 871 കിലോമീറ്റർ വേഗത പിടിക്കാൻ സാധിക്കും.

08. ഗൾഫ്സ്ട്രീം ജി550

08. ഗൾഫ്സ്ട്രീം ജി550

19 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിൽ ഡിസൈൻ ചെയ്തതാണ് ഈ വിമാനം. ഗൾഫസ്ട്രീം എയ്റോസ്പേസ് എന്ന കമ്പനിയാണ് നിർമാതാവ്. മണിക്കൂറിൽ 941 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ വിമാനത്തിന് സാധിക്കും.

07. ഗൾഫ്സ്ട്രീം 650

07. ഗൾഫ്സ്ട്രീം 650

ഗൾഫ്സ്ട്രീം നിർമിച്ച ജി650 മോഡലാണ് വേഗതയുടെ കാര്യത്തിൽ ഏഴാം സ്ഥാനത്ത് വരുന്നത്. സ്വകാര്യ ജെറ്റുകളിൽ ഏറ്റവും വേഗതയേറിയ വിമാനം ഇതാണെന്നും അറിയുക. 18 പേർക്ക് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കും. മണിക്കൂറിൽ 982 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ വിമാനത്തിന് സാധിക്കും.

06. ബോയിങ് 747-8

06. ബോയിങ് 747-8

ഇത് വിഖ്യാതമായ ബോയിങ് 747 മോഡലിന്റെ മൂന്നാം തലമുറ പതിപ്പാണ്. 700 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയും ഈ വിമാനത്തിൽ. അമേരിക്കയിൽ ബോയിങ് കമേഴ്സ്യൽ എയർപ്ലേൻസ് നിർമിച്ച ഈ വിമാനം ലോകത്തിലെ ഏറ്റവും മികച്ച പാസഞ്ചർ വിമാനങ്ങളിലൊന്നാണ്. വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനവുമുണ്ട്. മണിക്കൂറിൽ 988 കിലോമീറ്റർ വേഗതയിൽ പായാനുള്ള ശേഷിയുണ്ട് ഈ വിമാനത്തിന്.

05. ഡാസ്സോൾട്ട് ഫാൽക്കൺ 900 ഇഎക്സ്

05. ഡാസ്സോൾട്ട് ഫാൽക്കൺ 900 ഇഎക്സ്

ഡാസ്സോൾ ഏവിയേഷൻ നിർമിച്ചെടുത്ത ജെറ്റ് വിമാനമാണിത്. 18 യാത്രക്കാരെ കൊണ്ടുപോകാൻ ഈ വിമാനത്തിന് സാധിക്കും. ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി നിർമിക്കപെട്ട വിമാനമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിവിൽ, മിലിട്ടറി ആവശ്യങ്ങൾക്കായി ഈ വിമാനം ഉപയോഗിക്കപ്പെടുന്നു. വേഗതയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ് ഈ വിമാനം വരുന്നത്.

04. എയർബസ് എ380

04. എയർബസ് എ380

525 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും ഈ വിമാനത്തിൽ. വേഗതയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ഈ വിമാനം വരുന്നത്. 15,700 കിലോമീറ്റർ വരെ റെയ്ഞ്ചുണ്ട് ഈ വിമാനത്തിന്.

03. സെസ്ന സിറ്റേഷൻ എക്സ്

03. സെസ്ന സിറ്റേഷൻ എക്സ്

സിറ്റേഷൻ എയർക്രാഫ്റ്റ് കമ്പനി നിർമിച്ചെടുത്ത സിറ്റേഷൻ എക്സ് ഒരു ബിസിനസ്സ് ജെറ്റ് മോഡലാണ്. 12 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയും ഈ വിമാനത്തിൽ. മണിക്കൂറിൽ 1126.541 കിലോമീറ്റർ വേഗതയിൽ‌ സഞ്ചരിക്കാൻ ശേഷിയുണ്ട് ഈ വിമാനത്തിന്.

02. കോൺകോർഡ്

02. കോൺകോർഡ്

ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനങ്ങളിൽ രണ്ടാം സ്ഥാനത്ത് വരുന്നത് കോൺകോർ‌ഡ് ആണ്. കോൺകോർഡ് വെറും 20 യൂണിറ്റ് മാത്രമാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. 1969ൽ. ബ്രിട്ടനും ഫ്രാൻസും ചേർന്നായിരുന്നു നിർമാണം. മണിക്കൂറിൽ 2179 കിലോമീറ്റർ വേഗതയിൽ‌ സഞ്ചരിക്കാൻ ഈ വിമാനത്തിന് കഴിവുണ്ട്. ഈ വിമാനങ്ങൾ നിലവിൽ സർവീസിലില്ല. രണ്ടായിരാമാണ്ട് വരെ സർവീസിലുണ്ടായിരുന്നു.

01. ടുപോലോവ് ടിയു 144

01. ടുപോലോവ് ടിയു 144

വേഗതയുടെ കാര്യത്തിലും അപകടങ്ങളുടെ കാര്യത്തിലും മുമ്പിൽ നിൽക്കുന്നു ടുപോലോവ് ടിയു 144 വിമാനം. 1965ലാണ് ഈ വിമാനം നിർമിക്കപെട്ടത്. ആകെ 9 എണ്ണം പുറത്തിറങ്ങി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി അപകടങ്ങളിൽ‌ ഈ വിമാനങ്ങൾ പെട്ടു. ഇക്കാരണത്താൽ തന്നെ ടിപോലോവിന് പിൻവലിയേണ്ടതായി വന്നു. മണിക്കൂറിൽ 2430 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള വിമാനമായിരുന്നു ഇത്.

English summary
Top Ten Fastest Passenger Planes in the World.
Story first published: Wednesday, September 30, 2015, 17:34 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark