ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

Written By:

ഹോങ്കോംകാരനായ നടനും ഗായകനുമാണ് ജാക്കി ചാന്‍. 1960കള്‍ മുതല്‍ സിനിമകളില്‍ പ്രത്യേക്ഷപെട്ടു തുടങ്ങിയ ഇദ്ദേഹം ലോകമെങ്ങും ആരാധകരുള്ള ഏഷ്യന്‍ നടനാണ്. ഏഷ്യാക്കാര്‍ക്ക് അപൂര്‍വമായി ലഭിക്കുന്നതാണ് ഈ സൗഭാഗ്യം. താന്‍ അഭിനയിച്ചിട്ടുള്ള നിരവധി സിനിമകളില്‍ തീം സോങ് പാടിയിട്ടുണ്ട് ജാക്കിചാന്‍. കായികകലകളിലുള്ള ശേഷി കൊണ്ടു മാത്രം സിനിമയില്‍ പിടിച്ചു നിന്ന ഒരാളല്ല ജാക്കിചാന്‍.

ഇദ്ദേഹം സ്വന്തമാക്കിയ ഒരു സ്വകാര്യ ജെറ്റ് വിമാനം ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആ വിമാനത്തെക്കുറിച്ചാണ് താഴെ ചര്‍ച്ച ചെയ്യുന്നത്.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

എമ്പ്രായേര്‍ ലഗസി 650 ജെറ്റ് വിമാനമാണ് ജാക്കിചാന്റെ പക്കലുള്ളത്. 200 കോടിയോളം രൂപ വിലവരും ഈ വിമാനത്തിന്.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

ലോകത്തിലെ നാലാമത്തെ വലിയ വിമാനനിര്‍മാതാവാണ് എമ്പ്രായേര്‍. ഒന്നാം സ്ഥാനത്ത് ബോയിങ്ങും രണ്ടാം സ്ഥാനത്ത് എയര്‍ബസ്സും, മൂന്നാം സ്ഥാനത്ത് കനേഡിയന്‍ വിമാനനിര്‍മാതാവായ ബംബാഡിയറുമാണുള്ളത്.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

ബ്രസീലിയന്‍ കമ്പനിയാണ് എമ്പറര്‍. 1969ല്‍ സ്ഥാപിക്കപെട്ട ഈ കമ്പനി പ്രതിരോധ വിമാനങ്ങളും നിര്‍മിക്കുന്നുണ്ട്. സാവോ പോളോ സ്‌റ്റേറ്റിലെ സാവോ ജോസെ ഡോസ് കാംപോസിലാണ് എമ്പ്രായേര്‍ കമ്പനിയുടെ ആസ്ഥാനം.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കോര്‍പറേറ്റ് കമ്പനിയാണിത്. ബ്രസീലിനാവശ്യമായ പ്രതിരോധ വിമാനങ്ങള്‍ നിര്‍മിക്കുന്നത് ഈ കമ്പനിയാണ്. വിഖ്യാതനാടയ ബ്രസീലിയന്‍ സംരംഭകന്‍ ഓസിരെസ് സില്‍വയെ ഈ സ്ഥാപനത്തിന്റെ തലവനായി സര്‍ക്കാര്‍ നിയമിച്ചു. 1994ല്‍ ഈ കമ്പനിയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ചു.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

14 യാത്രക്കാര്‍ക്ക് എമ്പ്രായേര്‍ ലെഗസില്‍ യാത്ര ചെയ്യാം. മൂന്ന് പ്രത്യേക കാബിനുകളാണ് വിമാനത്തിലുള്ളത്. ഈ കാബിന്‍ സജ്ജീകരണങ്ങള്‍ നാലുവിധത്തില്‍ മാറ്റം വരുത്താവുന്നതാണ്. ഇത് ഉപഭോക്താവിന് പ്രത്യേകം പറഞ്ഞു ചെയ്യിക്കാം.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

മികച്ച ലഗ്ഗേജ് കംപാര്‍ട്ട്‌മെന്റ് സജ്ജീകരിച്ചിട്ടുണ്ട് വിമാനത്തില്‍. സെഗ്മെന്റില്‍ ഏറ്റവും മികച്ച കാബിന്‍ വോള്യം തങ്ങളുടേതാണെന്നാണ് എമ്പ്രായേര്‍ എക്‌സിക്യുട്ടീവ് ജെറ്റ് പറയുന്നത്.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

കാബിനില്‍ നടക്കുന്ന സംഭാഷണങ്ങള്‍ കോക്പിറ്റിലേക്ക് എത്താതിരിക്കാന്‍ വേണ്ട വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു ഈ വിമാനത്തിന്റെ ഇന്റീരിയര്‍.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

ഇന്റീരിയറില്‍ ഉപയോഗിക്കേണ്ട മെറ്റീരിയലുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഫാബ്രിക്, ലതര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. വളരെ ഈടുനില്‍പുള്ള മെറ്റീരിയലുകളാണ് ഇന്റീരിയര്‍ ഫിനിഷിങ്ങിന് ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി പറയുന്നു.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ കാബിനിനകത്തേക്ക് കടക്കാതിരിക്കാന്‍ ഗുണനിലവാരമേറിയ പ്രൂഫിങ് സംവിധാനമാണ് വിമാനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

7,223 കിലോമീറ്ററാണ് ഈ വിമാനത്തിന്റെ റെയ്ഞ്ച്. ടെയ്‌ക്കോഫ് ഡിസ്റ്റന്‍സ് 1,750 മീറ്റര്‍.ലാന്‍ഡിങ് ഡിസ്റ്റന്‍സ് 866 മീറ്ററാണ്.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

മണിക്കൂറില്‍ പരമാവധി 834 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ കഴിവുണ്ട് ഈ എയര്‍ക്രാഫ്റ്റിന്. വിമാനത്തിന്റെ ആകെ ഭാരം 25 ടണ്‍.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

മോശപ്പെട്ട കാലാവസ്ഥകളില്‍ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികതകള്‍ ഉപയോഗിച്ചാണ് ഈ വിമാനം നിര്‍മിച്ചിരിക്കുന്നത്.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

ഏറ്റവുമുയര്‍ന്ന വിശ്വാസ്യതയാണ് എമ്പ്രായേര്‍ എക്‌സിക്യുട്ടീവ് ജെറ്റുകളുടെ പ്രത്യേകതകളിലൊന്ന്. ആയിരത്തിലധികം എയര്‍ക്രാഫ്റ്റുകള്‍ ലഗസി 650 ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപെട്ടിട്ടുണ്ട്.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

ചൈനീസ് കമ്പനിയായ ഹാര്‍ബിന്‍ എയര്‍ക്രാഫ്റ്റ് മാനുഫാക്ചുറങ് കോര്‍പറേഷനുമായി ചേര്‍ന്നാണ് ലഗസി 650 മോഡലിന്റെ നിര്‍മാണം എമ്പ്രായേര്‍ പൂര്‍ത്തിയാക്കിയത്. 2013ല്‍ ഉല്‍പാദനം തുടങ്ങി.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

എമ്പ്രായേര്‍ ലഗസിയുമായി ബന്ധപ്പെട്ട ഒരപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിനടുത്ത ഒരു ബോയിങ് വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈയപകടത്തില്‍ ബോയിങ് വിമാനം തകര്‍ന്നു വീഴുകയും വിമാനത്തിലുണ്ടായിരുന്ന 154 യത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

ഈ അപകടത്തില്‍ എമ്പ്രായേര്‍ ലഗസി രക്ഷപ്പെടുകയാണുണ്ടായത്. ഇടത്തെ ചിറകിന് ചെറിയ തകരാറ് പറ്റിയ ലഗസിയെ അടുത്തുള്ള ബ്രസീലിയന്‍ മിലിട്ടറി എയര്‍ഫീല്‍ഡില്‍ ഇറക്കി.

കൂടുതല്‍

കൂടുതല്‍

English summary
Jackie Chan's Embraer Legacy 650 Jet Aircraft.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark