ഫോക്സ്‌വാഗൺ സംഭവം: ഡീസൽ കാറുകളുടെ ചരമ പ്രഖ്യാപനം?

By Santheep

'ഫോക്സ്‌വാഗൺ ഡിഫീറ്റ് ഡിവൈസ് സ്കാൻഡൽ' എന്ന പേരിൽ ലോകമാധ്യമങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുന്ന വാർത്ത യഥാർത്ഥത്തിൽ ഡീസൽ എൻജിനുകളുടെ ചരമപ്രഖ്യാപനമാണോ? ആണെന്നാണ് ഓട്ടോമേഖലയിൽ ഉയർന്നുവരുന്ന ചർച്ചകൾ പലതും പറയുന്നത്.

പ്രശ്നത്തിന്റെ കിടപ്പ് ഇങ്ങനെയാണ്. അമേരിക്കൻ വിപണിയിൽ ഇറക്കിയ മിക്ക ഡീസൽ കാറുകളിലും ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ചേർത്തു ഫോക്സ്‌വാഗൺ. യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ) കാറുകൾ ടെസ്റ്റ് ചെയ്യാനെടുക്കുന്നത് ഡിറ്റക്ട് ചെയ്യാൻ ഈ സംവിധാനത്തിന് കഴിയുന്നു. എമിഷൻ ടെസ്റ്റ് റിസൾട്ട് അനുകൂലമാക്കുന്നതിനായി ഇടപെടാൻ 'ഡിഫീറ്റ് ഡിവൈസ്' എന്ന ഈ സോഫ്റ്റ്‌വെയറിന് സാധിക്കും.

അമേരിക്കൻ എമിഷൻ ടെസ്റ്റുകളെ കബളിപ്പിക്കാനായി ഫോക്സ്‌വാഗൺ തരക്കേടില്ലാത്ത ഒരു നിക്ഷേപം തന്നെ നടത്തി എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ഈ ഉത്സാഹം ഡീസൽ എൻജിനുകളെ കൂടുതൽ റിഫൈൻ ചെയ്തെടുക്കാൻ ഫോക്സ്‌വാഗൺ കാണിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും? രണ്ടായിരത്തിപ്പതിനെട്ടാമാണ്ടോടെ ലോകത്തിലെ ഏറ്റവും വലിയ കാർനിർമാതാവാകാൻ പദ്ധതിയിട്ട് കാര്യങ്ങൾ ഏറെക്കുറെ വിജയകരമായിത്തന്നെ നീക്കിക്കൊണ്ടിരിക്കുന്ന ഫോക്സ്‌വാഗൺ എന്തിനാണ് ഇങ്ങനെയൊരു റിസ്ക് ഏറ്റെടുത്തത്? ഒരന്വേഷണം.

ഡീസൽ കാറുകൾ ചരമ പ്രഖ്യാപനം?

തങ്ങളുടെ 78 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും ഗുരുതരമായൊരു പ്രശ്നത്തിൽ ഫോക്സ്‌വാഗൻ ചെന്നു വീഴുന്നത്. ആഗോളതലത്തിൽ തന്നെ കമ്പനിയുടെ ബ്രാൻഡ് മൂല്യത്തെ ഈ പ്രശ്നം കാര്യമായിത്തന്നെ ബാധിച്ചു കഴിഞ്ഞു. 'ഫോക്സ്‌വാഗന് ഒരു പുതിയ തുടക്കം ആവശ്യമാണെ'ന്നാണ് ഫോക്സ്‌വാഗൺ എക്സിക്യുട്ടീവ് കമ്മറ്റി കൂടിയതിനു ശേഷം മാർടിൻ വിന്റർകോൺ പറഞ്ഞത്.

എന്താണ് ഡിഫീറ്റ് ഡിവൈസ്?

എന്താണ് ഡിഫീറ്റ് ഡിവൈസ്?

'ഡിഫീറ്റ് ഡിവൈസ്' എന്നത് ഒരു ഉപകരണമല്ല എന്നറിയുക. ഇത് എൻജിനെ നിയന്ത്രിക്കുന്ന പ്രധാന സോഫ്റ്റ്‌വെയറിൽ ഫോക്സ്‌വാഗൺ നടത്തിയ നിയമവിരുദ്ധമായ ഇടപെടലാണ്.

ഡിഫീറ്റ് ഡിവൈസ് ചെയ്യുന്നതെന്ത്?

ഡിഫീറ്റ് ഡിവൈസ് ചെയ്യുന്നതെന്ത്?

മലിനീകരണം പരമാവധി കുറയ്ക്കുക എന്നതിനു കൂടി പ്രാധാന്യം നൽകി പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളതാണ് മെയിൻ സോഫ്റ്റ്‌വെയർ. എൻജിൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ സോഫോറ്റ്‌വെയർ സദാസമയവും പ്രവർത്തിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യണം. ഈ മെയിൻ സോഫ്റ്റ്‌വെയറിലേക്കു കടത്തിവിട്ട 'ഡിഫീറ്റ് ഡിവൈസ്' എന്ന പ്രോഗ്രാം പക്ഷെ, ഈ പ്രവർത്തനത്തെ തടയുന്നു എന്നതാണ് കാര്യം.

ഡീസൽ കാറുകൾ ചരമ പ്രഖ്യാപനം?

നിരത്തിലിറങ്ങുമ്പോൾ മലിനീകരണം നിയന്ത്രിക്കേണ്ടുന്ന സോഫ്റ്റ്‌വെയർ പ്രവർത്തിക്കാതിരിക്കുന്ന കാര്യമാണ് യുഎസ് എൻവിയോൺമെന്റൽ പ്രോട്ടക്ഷൻ ഏജൻസി കണ്ടെത്തിയത്. എന്നാൽ, കാർ ടെസ്റ്റ് ചെയ്യാനെടുക്കുമ്പോൾ 'ഡിഫീറ്റ് ഡിവൈസ്' അത് തിരിച്ചറിയുകയും കൃത്യമായി പണിയെടുക്കുകയും ചെയ്യുന്നു! അതായത് ടെസ്റ്റ് റിസൾട്ട് അനുകൂലമായിരിക്കും എന്നർഥം.

എന്തിനാണ് ഇങ്ങനെയൊരു പണി ഫോക്സ്‌വാഗൺ ചെയ്തത്?

എന്തിനാണ് ഇങ്ങനെയൊരു പണി ഫോക്സ്‌വാഗൺ ചെയ്തത്?

പരമാവധി പാരിസ്ഥിതിക സൗഹൃദം പുലർത്താൻ എൻജിനിൽ മെയിൻ സോഫ്റ്റ്‌വെയർ നടത്തുന്ന നിയന്ത്രണപരിപാടികൾ വാഹനത്തിന്റെ പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്നു. ഡീസൽ എൻജിനുകളുടെ പ്രധാന പ്രശ്നം ഇന്ധനം ശരിയായി കത്താത്തതാണല്ലോ? എമിഷൻ നിന്ത്രണ സാങ്കേതികതകൾ ഉപയോഗിച്ച് ഇന്ധനത്തെ പൂർണമായും കത്തിക്കാൻ സാധിക്കും. ഇന്ധനം മുഴുവനും കത്തുന്നത് മൈലേജ് വർധിക്കുന്നതിനു കാരണമാവുകയും മലിനീകരണം കുറയുകയും ചെയ്യും. എന്നാൽ പവർ ഡെലിവറിയെ ഇത് ദോഷകരമായി ബാധിക്കുന്നു. അമേരിക്ക പോലുള്ള വിപണികളിൽ ഇന്ധനക്ഷമതയെക്കാൾ പ്രാധാന്യം എൻജിൻ പെർഫോമൻസിനുണ്ട്. ഇന്ധനക്ഷമത കൂട്ടുന്നതും മലിനീകരണം കുറയ്ക്കുന്നതുമെല്ലാം സർക്കാരിന്റെ ആവശ്യമാണ്.

വിപണിയുടെ സമ്മർദ്ദം

വിപണിയുടെ സമ്മർദ്ദം

ഡിഫീറ്റ് ഡിവൈസ് പോലൊരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കേണ്ടി വന്നതിന് വിപണി തന്നെയാണ് കാരണം. മലിനീകരണം കുറയ്ക്കുന്നതിനായി എൻജിന്റെ പ്രകടനശേഷി കുറയ്ക്കാൻ വിപണികാലാവസ്ഥ അനുവദിക്കുന്നില്ല. നിരത്തുകളിൽ എൻജിൻ പരമാവധി ശേഷികൾ പുറത്തെടുക്കുന്നില്ലെങ്കിൽ വിൽപന തലകുത്തി വീഴും എന്നുറപ്പാണ്.

മരണം വാതിൽക്കൽ?

മരണം വാതിൽക്കൽ?

ഈ സംഭവത്തിനു ശേഷമുള്ള ചർച്ചകൾ നീങ്ങുന്നത് ഡീസൽ എൻജിനുകൾ മരണത്തിലേക്കുള്ള യാത്ര തുടങ്ങി എന്ന രീതിയിലാണ്. ഇതിന് കൃത്യമായ ന്യായങ്ങളും അവർ നിരത്തുന്നുണ്ട്.

ഡീസൽ കാറുകൾ ചരമ പ്രഖ്യാപനം?

ഡീസൽ കാറുകൾക്ക് വലിയ ഡിമാൻഡില്ലാത്ത നാടാണ് അമേരിക്ക. വെറും 2.75 ശതമാനമാണ് അമേരിക്കയിൽ ഡീസൽ കാറുകളുടെ സാന്നിധ്യം. ഇവയിൽ ഭൂരിഭാഗവും കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങളാണ്. ക്യോട്ടോ ഉടമ്പടിയിൽ നിന്ന് 2001ൽ പിന്മാറിയതിനു ശേഷം തങ്ങൾക്ക് സാധ്യമായ ഇടങ്ങളിൽ മാത്രം കടുത്ത മലിനീകരണ നിയന്ത്രണ പരിപാടികൾ നടപ്പാക്കിയാണ് അമേരിക്ക സന്തുലനം നിലനിർത്തുന്നത്. ഡീസൽ കാറുകളുണ്ടാക്കുന്ന മലിനീകരണം നിയന്ത്രിക്കൽ ഇതിന്റെ ഭാഗമാണ്. ഫോക്സ്‌വാഗൺ പിടിയിലായതോടെ അമേരിക്കയിൽ ഡീസൽ കാറുകളുടെ വിൽപനയിൽ വലിയ ഇടിവുണ്ടാകുമെന്നുറപ്പാണ്.

യൂറോപ്പിലെ സ്ഥിതി

യൂറോപ്പിലെ സ്ഥിതി

യൂറോപ്യൻ രാജ്യങ്ങളാണ് ഡീസൽ കാറുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ ഡീസൽ എൻജിനുകൾക്ക് പ്രിയം വർധിച്ചതിനു പിന്നിലും മലിനീകരണനിയന്ത്രണമാണെന്ന വസ്തുത കൂടി ഓർക്കേണ്ടതുണ്ട്. 90കളിൽ എമിഷൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ കണ്ടെത്തിയ വഴികളിലൊന്നായിരുന്നു ഡീസൽ കാറുകളെ പ്രോത്സാഹിപ്പിക്കൽ. പെട്രോൾ കാറുകളെക്കാൾ കൂടിയ മൈലേജ് നൽകുന്നതിനാൽ മൊത്തത്തിൽ കാർബൺ എമിഷൻ കുറയുമെന്നായിരുന്നു കണക്കു കൂട്ടൽ. അത് ശരിയുമായിരുന്നു.

പരമാവധി ഒരിരുപത് കൊല്ലം!

പരമാവധി ഒരിരുപത് കൊല്ലം!

കാലം മാറിയപ്പോൾ പഴയ ശരികൾ തെറ്റായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. ഡീസൽ കാറുകൾ (മൊത്തത്തിൽ ഭൗമ ഇന്ധനങ്ങളിലോടുന്ന കാറുകൾ) ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഗണിച്ച് അടുത്ത പത്തിരുപത് കൊല്ലത്തിനുള്ളിൽ ഇവ നിരോധിക്കണമെന്ന് യുകെ അടക്കമുള്ള രാജ്യങ്ങൾ ഏതാണ്ട് തീരുമാനത്തിലെത്തിയിട്ടുണ്ട്. പാരിസിൽ 2020ൽ തന്നെ ഡീസൽ കാർ നിരോധനം വരുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്.

നിയമങ്ങൾ കർശനമാകുന്നു

നിയമങ്ങൾ കർശനമാകുന്നു

യൂറോപ്പ് ഡീസൽ എൻജിൻ കാറുകൾക്ക് എമിഷൻ നിയമങ്ങളിൽ നൽകിയിരുന്ന ഇളവുകൾ എടുത്തു മാറ്റിയിട്ടുണ്ട് ഇതിനകം. എന്നുമാത്രമല്ല, ഡീസൽ എൻജിനുകളുടെ കാര്യത്തിൽ കൂടുതൽ കർശനമായ വ്യവസ്ഥകൾ ഏർപെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് യൂറോപ്പിൽ ഡീസൽ കാറുകളുടെ പതുക്കെയുള്ള മരണം ഉറപ്പാക്കുന്നവയാണ്.

ഡീസലിൽ പണിയുന്നത് മുതലാകില്ല!

ഡീസലിൽ പണിയുന്നത് മുതലാകില്ല!

ഭാവിയിൽ വരാനിരിക്കുന്ന നിയമങ്ങൾ ഡീസൽ എൻജിനുകളുടെ നിലനിൽപ് ഇനിയും അപകടത്തിലാക്കും. എമിഷൻ ചട്ടങ്ങൾ പാലിക്കുകയും പ്രകടനശേഷി ഉറപ്പാക്കുകയും ചെയ്യുക എന്നത് ഡീസൽ എൻജിനുകളുടെ കാര്യത്തിൽ അത്ര എളുപ്പമല്ല എന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. ഈയാവശ്യത്തിലേക്ക് പുത്തൻ സാങ്കേതികതകൾക്കായി വലിയ നിക്ഷേപം നടത്തുന്നതിനെക്കാൾ കാർനിർമാതാക്കൾക്ക് ഗുണം ചെയ്യുക ഇലക്ട്രിക് വാഹനങ്ങൾക്കായി സമയവും സമ്പത്തും മാറ്റിവെക്കുന്നതാണ്.

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല!

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല!

ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളെ മുന്നിൽക്കണ്ട് ഡീസൽ എൻജിനുകൾക്കായി നിക്ഷേപം വർധിപ്പിക്കുന്നതും അബദ്ധമായിരിക്കും. അധികനിക്ഷേപം വഴി സംഭവിക്കുന്ന വിലവർധന താങ്ങാനുള്ള ശേഷി ഈ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കില്ല. കൂടാതെ അധികം താമസിക്കാതെ ഈ രാജ്യങ്ങൾക്കും ഡീസൽ കാറുകളെ കൈവിടേണ്ടതായി വരും.

കൂടുതൽ‌

കൂടുതൽ‌

കാറുകളില്ലാത്ത നഗരങ്ങളിലേക്കു പോകാം

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

ലോകത്തിലെ മികച്ച 10 കാർ ഡിസൈനർമാരെ പരിചയപ്പെടാം!

വാഹന സാങ്കേതികപദങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു

ആധുനിക കാറുകളില്‍ മാത്രം കാണുന്ന 10 സാങ്കേതികതകള്‍

Most Read Articles

Malayalam
English summary
Volkswagen Scandal, The Bigining of the demise of Diesel Cars.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X