പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

Written By:

പെട്രോള്‍ കാറില്‍ ഡീസല്‍ നിറയ്ക്കുന്നതും ഡീസല്‍ കാറില്‍ പെട്രോള്‍ നിറയ്ക്കുന്നതും പമ്പുകളില്‍ ജോലി ചെയ്യുന്ന ചിലരുടെ ഒരു ഹോബിയാണ്. പണി എന്നു പറഞ്ഞാല്‍ കട്ടപ്പണിയാണ് ഈ മാറ്റിയൊഴിക്കല്‍ വഴി വണ്ടിയുടമയ്ക്ക് കിട്ടുക.

രണ്ടും ഇന്ധനമാണല്ലോ, വണ്ടിക്കങ്ങ് ഓടിയാലെന്താ എന്നൊക്കെ നമുക്ക് തോന്നുന്നത് ഇങ്ങനെ പണി കിട്ടുന്ന സന്ദര്‍ഭങ്ങളിലാണ്. അങ്ങനെയങ്ങ് ഓടിയാലെങ്ങനാ എന്നാണ് ചോദ്യം. എല്ലാറ്റിനുമുണ്ടല്ലോ ചില വ്യവസ്ഥകളൊക്കെ? അതെക്കുറിച്ചാണ് താഴെ. എന്തുകൊണ്ട് പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടുന്നില്ല?

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

താളുകളിലൂടെ നീങ്ങുക.

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

പെട്രോള്‍ വണ്ടിയില്‍ ഡീസല്‍ ഒഴിച്ചാല്‍ സംഭവിക്കുന്ന കാര്യം വളരെ ലളിതമായി പറഞ്ഞാല്‍ വണ്ടി ഓടില്ല എന്നതാണ്. ഇതിന്‍റെ കാരണം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തിക്കുന്ന രീതിയിലെ വ്യത്യാസമാണ്.

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

ഡീസലും പെട്രോളും തമ്മിലുള്ള വ്യത്യാസം കണ്ടും തൊട്ടും രുചിച്ചുമൊക്കെ നോക്കിയവര്‍ക്കറിയും. ഡീസല്‍ പെട്രോളിനെ അപേക്ഷിച്ച് കുറച്ച് സാന്ദ്രത കൂടിയ ഇന്ധനമാണ്. പെട്രോള്‍ ഇന്ധനം തുറന്നുവെച്ചാല്‍ വളരെ പെട്ടെന്ന് ബാഷ്‍പീകരിച്ച് പോകുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കും. എന്നാല്‍ ഡീസലിന്‍റെ കാര്യത്തില്‍ ഇത് പെട്രോളിലേത് പോലെ തീവ്രവാദപരമായി അഥവാ പെട്ടെന്ന് സംഭവിക്കുന്നില്ല. പെട്ടെന്ന് ആവിയാകുന്ന പെട്രോളിന്‍റെ സ്വഭാവത്തെ കൂടി മുതലെടുത്താണ് പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുക.

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

ബാഷ്പീകരിക്കുന്ന പെട്രോള്‍ ഇന്ധനത്തെ ഒരു സ്പാര്‍ക് പ്ലഗ് വഴി തീപ്പൊരി കടത്തിവിട്ട് കത്തിക്കുകയാണ് പെട്രോള്‍ എന്‍ജിനില്‍ ചെയ്യുന്നത്.

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

ഇങ്ങനെ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ എന്‍ജിനിലേക്ക് ഡീസല്‍ കടത്തിവിട്ടാല്‍ എന്താണ് സംഭവിക്കുക? എല്ലാം പതിവിന്‍പടി നടക്കും. ഗാസ് ടാങ്കിലെ ഇന്ധനം ഇന്‍ജക്ടറുകള്‍ വഴി എന്‍ജിന്‍ സിലിണ്ടറുകളിലേക്ക് തള്ളിവിടും. സ്പാര്‍ക് പ്ലഗ്ഗുകള്‍ തീതുപ്പും. പക്ഷെ ഡീസലിന് ഒരനക്കവും സംഭവിക്കില്ല; അത് കത്തുകയില്ല. എന്‍ജിന്‍ പ്രവര്‍ത്തിക്കുകയില്ല. ഇതിന് കാരണം ഡീസല്‍ വേണ്ടമാതിരി ബാഷ്പീകരണത്തിന് വിധേയമാകാത്തതാണ്.

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

അപ്പോള്‍ ഡീസല്‍ എന്‍ജിനില്‍ എങ്ങനെയാണ് ഇന്ധനം കത്തിക്കുന്നത്? ഡീസല്‍ എന്‍ജിനുകള്‍ക്ക് സ്പാര്‍ക് പ്ലഗ്ഗുകളില്ല. പിന്നെന്താണ് സംഭവിക്കുന്നത്? നാല് സ്ട്രോക്കുകളില്‍ പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിന്ന് മൗലികമായ ഒരു വ്യത്യാസമാണ് ഡീസല്‍ എന്‍ജിനിലുള്ളത്. കംപ്രസ് ചെയ്ത എയറിന്‍റെയും ഇന്ധനത്തിന്‍റെയും ചേരുവയിലേക്ക് തീക്കൊടുക്കുകയാണ് പെട്രോള്‍ എന്‍ജിനില്‍ സംഭവിക്കുന്നത്. എന്നാല്‍ ഡീസല്‍ എന്‍ജിനില്‍ ഉയര്‍ന്ന തോതില്‍ കംപ്രസ് ചെയ്യപ്പെട്ട് ചൂടായി നില്‍ക്കുന്ന എയറിലേക്ക് ഇന്ധനം കടത്തിവിടുകയാണ് ചെയ്യുന്നത്.

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

ഇക്കാരണങ്ങളാലാണ് പെട്രോള്‍ എന്‍ജിനില്‍ ഡീസല്‍ (മറിച്ചും) പ്രവര്‍ത്തിക്കാത്തത്. സാധാരണ താപനിലയില്‍ പെട്രോള്‍ ബാഷ്പീകരണത്തിന് വിധേയമാകുന്നതുപോലെ ആവിയാകാത്ത ഡീസല്‍ ഇന്ധനം കത്തിക്കുന്ന രീതിയിലാണ് മൗലികമായ വ്യത്യാസം വരുന്നത്.

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ഓടാത്തതെന്ത്?

ഇങ്ങനെ അബദ്ധത്തില്‍ സംഭവിച്ചുപോയാല്‍ പണികിട്ടി എന്നുതന്നെ കരുതണം. നിറച്ച ഇന്ധനം പൂര്‍ണമായും ഊറ്റക്കളയേണ്ടി വരും. അബദ്ധം സംഭവിച്ചു എന്നുറപ്പായാല്‍ ഇഗ്നൈറ്റ് ചെയ്യാതിരിക്കുകയാണ് വേണ്ടത്. ചെയ്തുപോയാല്‍ അത് എന്‍ജിന് കേടുവരുത്താനിടയുണ്ട്.

English summary
Why Can't Use Petrol in Diesel Engines.
Story first published: Monday, March 9, 2015, 17:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark