വാഹന സാങ്കേതികപദങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു

By Santheep

പുതിയൊരു കാറിനെക്കുറിച്ചോ ബൈക്കിനെക്കുറിച്ചോ അറിയാനായി സെര്‍ച്ച് ചെയ്യുന്നു. സൈറ്റുകളില്‍ കാണുന്ന വിവരണങ്ങളിലെ കടിച്ചാൽ പൊട്ടാത്ത സാങ്കേതികപദങ്ങള്‍ കണ്ട് പിന്‍മാറുന്നു. ഇത് വലിയവിഭാഗം ആളുകള്‍ക്കും സംഭവിക്കാറുള്ളതാണ്. ഈ സാങ്കേതികപദങ്ങളെക്കുറിച്ച് പഠിക്കാമെന്നു കരുതി ഗൂഗിള്‍ ചെയ്താലോ, പടപേടിച്ച് പന്തളത്ത് ചെന്ന അനുഭവമാണ് ഉണ്ടാവുക!

ഹാച്ച്ബാക്കിനെയും നോച്ച്ബാക്കിനെയും കണ്ടാല്‍ തിരിച്ചറിയുമോ?

ഓട്ടോമൊബൈല്‍ ഒരു അറുബോറന്‍ വിഷയമായി കരുതുന്നവരുടെ മനസ്സ് മാറ്റാന്‍ ഈ സാങ്കേതിക വാക്കുകള്‍ പരമാവധി ലളിതമായി വിശദീകരിക്കുക മാത്രമാണ് വഴി. താഴെ സാധാരണമായി ഉപയോഗിക്കുപ്പെടുന്ന സാങ്കേതികപദങ്ങള്‍ വിശദീകരിക്കുകയാണ്. ലളിതമാണ് വിശദീകരണം. വളരെ ആഴത്തിലൊന്നും പോയി ബോറടിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. വായിക്കുക.

വാഹന സാങ്കേതികപദങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു

നീങ്ങുക.

01. എന്‍ജിന്‍

01. എന്‍ജിന്‍

ഏതൊരു വാഹനത്തിന്റെയും ഹൃദയമാകുന്നു എന്‍ജിന്‍. വാഹനത്തെ ചലിപ്പിക്കാനാവശ്യമായ കരുത്ത് ഉല്‍പാദിപ്പിക്കുന്നത് ഇവിടെയാണ്. മൂന്നുതരം എന്‍ജിനുകളാണ് പൊതുവില്‍ ഉപയോഗിക്കപ്പെടുന്നത്. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിങ്ങനെ. പെട്രോള്‍ എന്‍ജിനുകള്‍ പെട്രോളിലും ഡീസല്‍ എന്‍ജിനുകള്‍ ഡീസലിലും ഇലക്ട്രിക് മോട്ടോറുകള്‍ ബാറ്ററിയിലും പ്രവര്‍ത്തിക്കുന്നു.

സ്‌ട്രോക്ക് എന്‍ജിന്‍ എന്താണെന്ന് വിശദീകരിക്കുന്നു

02. 4 സിലിണ്ടര്‍, 3 സിലിണ്ടര്‍....

02. 4 സിലിണ്ടര്‍, 3 സിലിണ്ടര്‍....

എന്‍ജിനുകളെ വിശദീകരിക്കുന്നിടത്താണ് സിലിണ്ടറുകളുടെ കണക്ക് കാണുക. എന്‍ജിനില്‍ പിസ്റ്റണ്‍ ഘടിപ്പിക്കുന്ന കംപാര്‍ട്ട്‌മെന്റിനെയാണ് സിലിണ്ടര്‍ എന്ന് വിളിക്കുന്നത്. ഈ പിസ്റ്റണുകളുടെ ചലനമാണ് നിരവധി പ്രക്രിയകള്‍ക്കൊടുവില്‍, ആത്യന്തികമായി, വാഹനത്തിന്റെ ചലനമായി പരിണമിക്കുന്നത്. 4 സിലിണ്ടര്‍ എന്‍ജിനില്‍ ഇത്തരത്തിലുള്ള നാല് കംപാര്‍ട്ട്‌മെന്റുകള്‍ ഉണ്ടായിരിക്കും എന്നേ അര്‍ഥമുള്ളൂ. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നത് രണ്ടുതരത്തിലാണെങ്കിലും പിസ്റ്റണുകള്‍ ഇവയില്‍ രണ്ടിലുമുണ്ട്.

പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന വിധം

03. സിസി അഥവാ ഡിസ്‌പ്ലേസ്‌മെന്റ് (ഉദാ. 1253സിസി അല്ലെങ്കില്‍ 1.3 ലിറ്റര്‍)

03. സിസി അഥവാ ഡിസ്‌പ്ലേസ്‌മെന്റ് (ഉദാ. 1253സിസി അല്ലെങ്കില്‍ 1.3 ലിറ്റര്‍)

എത്ര 'സിസി'യുടെ എന്‍ജിനാണെന്ന് ചോദിക്കാറുണ്ട്. എന്‍ജിന്‍ സിലിണ്ടറുകളുടെ അല്ലെങ്കില്‍ കംപാര്‍ട്ട്‌മെന്റുകളുടെ വലിപ്പത്തിന്റെ അളവുകോലിനെയാണ് 'സിസി' എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. ഇതിനെ നീട്ടിയാല്‍ 'ക്യൂബിക് സെന്റിമീറ്റേഴ്‌സ്' എന്ന് ലഭിക്കും.

ഒരു എന്‍ജിന് 1253 സിസി ഡിസ്‌പ്ലേസ്മെന്റ് ഉണ്ട് എന്നു പറയുമ്പോള്‍ എന്‍ജിന്‍ സിലിണ്ടറുകളുടെ ആകെ വലിപ്പം 1253 ക്യൂബിക് സെന്റിമീറ്റര്‍ ആണ് എന്നാകുന്നു ഉദ്ദേശ്യം. ഇതിനെ ചിലപ്പോള്‍ ലിറ്റര്‍ കണക്കിലും പറയാറുണ്ട്. 1253സിസിയെ ലിറ്ററില്‍ പറയുക 1.3 ലിറ്റര്‍ എന്നാണ്. ഇതത്ര കൃത്യതയുള്ള പറച്ചിലല്ല. എളുപ്പത്തിനുവേണ്ടി 47 സിസി ചുമ്മാ അങ്ങ് കൂട്ടിയിടും. :)

04. 4 സ്പീഡ് ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ട്രാന്‍സ്മിഷന്‍

04. 4 സ്പീഡ് ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ട്രാന്‍സ്മിഷന്‍

ഗിയറില്ലാത്ത സൈക്കിള്‍ പോകുമ്പോള്‍ റോഡിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച്, സൈക്കിളിന്റെ വേഗതയ്ക്കനുസരിച്ച് പെഡലിലെ കാല്‍പ്രയോഗത്തില്‍ മാറ്റം വരുത്തുന്നു നമ്മള്‍. ഏതാണ്ട് ഇതുതന്നെയാണ് എന്‍ജിന്‍ വാഹനങ്ങളെ സംബന്ധിച്ച് ഗിയറുകള്‍ എന്നാല്‍. കാറിന്റെ വേഗതയ്ക്കും റോഡിന്റെ അവസ്ഥയ്ക്കും അനുസരിച്ച ഗിയറുകളാണ് നമ്മള്‍ തെരഞ്ഞെടുക്കുക. 5 സ്പീഡ് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനമെന്നാല്‍, അഞ്ച് ഗിയറുകള്‍ അഥവാ വേഗത തെരഞ്ഞെടുക്കാന്‍ സൗകര്യമുള്ള വാഹനം എന്നാണര്‍ഥം. മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നാല്‍ കൈ കൊണ്ട് ഗിയര്‍ മാറ്റി വേഗത നിയന്ത്രിക്കുന്ന സംവിധാനമെന്നാണ് അര്‍ഥം. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനത്തില്‍ ബ്രേക്കും ആക്‌സിലറേറ്ററും മാത്രം നിയന്ത്രിച്ചാല്‍ മതിയാവും ഡ്രൈവര്‍.

മാന്വല്‍ ഗിയര്‍ബോക്‌സും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

05. പവര്‍ (ഉദാ: 75 കുതിരശക്തി...)

05. പവര്‍ (ഉദാ: 75 കുതിരശക്തി...)

കുതിരശക്തി അഥവാ ഹോഴ്‌സ്പവര്‍ എന്നാണ് വിളിക്കാറുള്ളത്. ഒരു കുതിരശക്തി എന്നാല്‍ വണ്ടി വലിക്കുമ്പോള്‍ ഒരു കുതിര ഉപയോഗിക്കുന്ന കരുത്ത് എന്നാണ് അര്‍ഥം. ഇതൊരു പ്രയോഗം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ കുതിരയും വാഹനങ്ങളുടെ കുതിരശക്തിയും തമ്മില്‍ ബന്ധമൊന്നുമില്ല. കാറിന്റെ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന കരുത്തിനെ അളക്കുവാനുള്ള ഒരു അളവുകോലാണ് ഇത്.

കുതിരയും കുതിരശക്തിയും

06. ചക്രവീര്യം അഥവാ ടോര്‍ക്ക് (ഉദാ: 200 എന്‍എം)

06. ചക്രവീര്യം അഥവാ ടോര്‍ക്ക് (ഉദാ: 200 എന്‍എം)

ലളിതമായ വിശദീകരണത്തില്‍, ചക്രത്തെ തിരിക്കാന്‍ എന്‍ജിനുള്ള ശേഷിയെയാണ് ചക്രവീര്യം അഥവാ ടോര്‍ക്ക് എന്ന് വിളിക്കുന്നത്. ടോര്‍ക്ക് അളക്കുന്നത് 'ന്യൂട്ടണ്‍ മീറ്റേഴ്‌സ്' എന്ന മാനദണ്ഡം ഉപയോഗിച്ചാണ്. 'എന്‍എം' എന്ന് നമ്മളതിനെ ചുരുക്കി വിളിക്കുന്നു. ഡീസല്‍ എന്‍ജിനുകള്‍ക്ക് പൊതുവില്‍ പെട്രോള്‍ എന്‍ജിനുകളെക്കാള്‍ ടോര്‍ക്ക് കൂടുതലായിരിക്കും.

07. ഡ്രൈവര്‍ട്രെയിന്‍

07. ഡ്രൈവര്‍ട്രെയിന്‍

എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന കരുത്ത് ഗിയര്‍ സംവിധാനത്തിലൂടെ ഡ്രൈവ് ആക്‌സിലുകളിലേക്കാണ് പകരുന്നത്. ഗിയര്‍ബോക്‌സില്‍ നിന്ന് ഡ്രൈവ് ആക്‌സിലുകളിലേക്ക് (രണ്ടുവശത്തെ വീലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗം) കരുത്ത് പകരുന്ന സംവിധാനത്തെയാണ് ഡ്രൈവര്‍ട്രെയിന്‍ എന്നു വിളിക്കുന്നത്. മൂന്നുതരം ഡ്രൈവര്‍ട്രെയിനുകള്‍ നിലവിലുണ്ട്. ഫ്രണ്ട് വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ്, ആള്‍ വീല്‍ ഡ്രൈവ് അല്ലെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ്. പേരുകളില്‍ തന്നെ ഇവയുടെ പ്രവര്‍ത്തനരീതി സൂചിതമാണ്. ഫ്രണ്ട് വീല്‍ ഡ്രൈവില്‍ മുന്‍ വീലുകളിലേക്കാണ് കരുത്ത് എത്തി വാഹനത്തെ ചലിപ്പിക്കുക. പിന്‍വീല്‍ ഡ്രൈവില്‍ പിന്നിലെ വീലുകളിലേക്ക് കരുത്ത് പകരുന്നു. ആള്‍/ഫോര്‍ വീല്‍ ഡ്രൈവിലാണെങ്കില്‍ എല്ലാ വീലുകളിലേക്കും കരുത്ത് എത്തുന്നു.

08. സസ്‌പെന്‍ഷന്‍

08. സസ്‌പെന്‍ഷന്‍

സ്പ്രിങ്ങുകളും ഷോക്ക് അബ്‌സോര്‍ബറുകളും ചേര്‍ന്ന ഒരു സങ്കേതമാണിത്. ഗട്ടറുകളും ബംപുകളുമെല്ലാം ചാടുമ്പോള്‍ ഉണ്ടാകുന്ന 'ഷോക്ക്' കുറയ്ക്കുക എന്നതാണ് സസ്‌പെന്‍ഷന്‍ സിസ്റ്റത്തിന്റെ ചുമതല.

09. ഇന്ധന ടാങ്ക് ശേഷി (ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി)

09. ഇന്ധന ടാങ്ക് ശേഷി (ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി)

ഒരു വാഹനത്തില്‍ ശേഖരിച്ചു വെക്കാവുന്ന ഇന്ധനത്തിന്റ അളവാണിത്. സാധാരണമായി റിസര്‍വില്‍ വരുന്ന ഇന്ധനത്തെയും കണക്കാക്കിയാണ് ഇത് പറയാറുള്ളത്.

10. വീല്‍ബേസ്

10. വീല്‍ബേസ്

മുന്നിലെയും പിന്നിലെയും വീല്‍ ആക്‌സിലുകള്‍ക്കിടയിലെ ദൂരത്തെയാണ് വീല്‍ബേസ് എന്നു പറയുന്നത്. പൊതുവില്‍ വീല്‍ബേസിന്റെ അളവ് കൂടുമ്പോള്‍ ഇന്റീരിയര്‍ സ്‌പേസ് കൂടുന്നു എന്നാണര്‍ഥം.

Picture credit: MrBlue & Ashvindx via Wiki Commons

11. ട്രെഡ്/ട്രാക്ക് വിഡ്ത്

11. ട്രെഡ്/ട്രാക്ക് വിഡ്ത്

വാഹനത്തിന്റെ വീതി ശരിയായി കണക്കാക്കുന്നത് ഈ മാനദണ്ഡം ഉപയോഗിച്ചാണ്. ഒരു ടയറിന്റെ മധ്യത്തില്‍ നിന്ന് എതിര്‍വശത്തുള്ള ചയറിന്റെ മധ്യത്തിലേക്കുള്ള ദൂരമാണ് കണക്കാക്കുക. ചിത്രത്തില്‍ കൂടുതല്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ട്രാക്ക് വിഡ്തി കൂടുന്തോറും വാഹനത്തിന്റെ സ്ഥിരത വര്‍ധിക്കുന്നു.

Picture credit: Truthdowser via Wiki Commons
12. ടേണിങ് റേഡിയസ്

12. ടേണിങ് റേഡിയസ്

നിന്നിടത്തു നിന്ന് ഒരു വാഹനത്തിന് തിരിയാവുന്ന ഏറ്റവും ചെറിയ വൃത്തം ഏതാണോ അതാണ് ആ വാഹനത്തിന്റെ ടേണിങ് റേഡിയസ് എന്നു പറയാം. നമ്മുടെ നിരത്തിലെ കാറുകള്‍ക്ക് ശരാശരി 5 മീറ്റര്‍ ടേണിങ് റേഡിയസ്സാണ് ഉണ്ടാകാറുള്ളത്. ടേണിങ് റേഡിയസ് കുറയുമ്പോള്‍ തിരക്കേറിയ ഇടങ്ങളില്‍ തിരിച്ചെടുക്കാനും മറ്റും എളുപ്പമാകുന്നു. എന്നാല്‍ ഒരു പരിധിയില്‍ കുറഞ്ഞ ടേണിങ് റേഡിയസ് അപകടകാരിയാണ്; ഇത് നിയമം അനുവദിക്കുന്നുമില്ല. അമേരിക്ക വിപണിയിലിറക്കാന്‍ സമ്മതിക്കാതിരുന്ന ഒരു സീറോ ടേണിങ് റേഡിയസ് വാഹനത്തെക്കുറിച്ച് വായിക്കാം.

13. കെര്‍ബ് വെയ്റ്റ്

13. കെര്‍ബ് വെയ്റ്റ്

യാത്രക്കാരോ മറ്റ് ഭാരങ്ങളോ ഇല്ലാതെയുള്ള വാഹനത്തിന്റെ ആകെ ഭാരത്തെയാണ് കെര്‍ബ് വെയ്റ്റ് എന്നു പറയുക. സാധാരണ ചെറുകാറുകളുടെ കെര്‍ബ് വെയ്റ്റ് 1000 കിലോയുടെ പരിസരത്തായിരിക്കും. ആഡംബരക്കാറുകള്‍ക്ക് ഇതിന്റെ ഇരട്ടിയിലധികം വരാറുണ്ട് ഭാരം.

14. എയര്‍ബാഗ്

14. എയര്‍ബാഗ്

വാഹനം ഇടിക്കുകയും മറ്റു ചെയ്താല്‍ പുറത്തുവരാന്‍ സജ്ജമാക്കിയിട്ടുള്ള ബലൂണ്‍ പോലുള്ള കുഷ്യന്‍ ബാഗുകളാണിവ. ഇടിയുടെ ആഘാതത്തില്‍ യാത്ര ചെയ്യുന്നയാള്‍ മുന്നോട്ടോ വശങ്ങളിലേക്കോ ആഞ്ഞ് വാഹനത്തില്‍ എവിടെയെങ്കിലും ചെന്നിടിച്ച് പരുക്ക് പറ്റാനുള്ള സാധ്യതയെ കുറയ്ക്കുന്നു എയര്‍ബാഗുകള്‍. എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്നറിയാം ഇവിടെ

15. എബിഎസ്, ഇബിഡി

15. എബിഎസ്, ഇബിഡി

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നാണ് എബിഎസ്സിന്റെ നീട്ടപ്പേര്. ശക്തിയായി ബ്രേക്ക് ചെയ്യുമ്പോള്‍ വീലുകള്‍ ലോക്കായിപ്പോകുന്നതും വഴുക്കിനീങ്ങി അപകടമുണ്ടാക്കുന്നതും ഒഴിവാക്കുന്നു എബിഎസ് സംവിധാനം. ഈ സിസ്റ്റം പ്രവര്‍ത്തിക്കുമ്പോള്‍ ബ്രേക്ക് പെഡല്‍ വൈബ്രേറ്റ് ചെയ്യുന്നതായി കാണാം.

ഇബിഡി എന്നതിനെ വലുതാക്കിയാല്‍ ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്ന് ലഭിക്കുന്നു. സാധാരണ വാഹനങ്ങളില്‍ എല്ലാ വീലുകളിലേക്കും ഒരുപോലെ ബ്രേക്കിങ് ബലം ചെല്ലുകയാണ് ചെയ്യുന്നത്. ഇത് ഫലപ്രദമായി വാഹനത്തെ നിറുത്താന്‍ പര്യാപ്തമല്ല. ബ്രേക്കിങ് ബലത്തെ ഓരോ വീലിനും ആവശ്യമായ തോതില്‍ എത്തിക്കുകയാണ് ഇബിഡി സംവിധാനം ചെയ്യുന്നത്. റോഡിന്റെ തല്‍സമയ നില അടക്കമുള്ള നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ഇബിഡി പ്രവര്‍ത്തിക്കുക.

Most Read Articles

Malayalam
English summary
Have you ever tried to research cars but gave up because you didn't understand head or tail of what was listed in the technical specifications list?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X