ഇവ കട്ട സേഫാണ്! 5-സ്റ്റാർ സേഫ്റ്റിയുമായി ഇന്ത്യയിൽ എത്തുന്ന ടോപ്പ് കാറുകൾ ഇവയൊക്കെ

മൈലേജ് പോലെ തന്നെ സേഫ്റ്റിയും ഇന്ന് കാർ പർച്ചേസിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ടാറ്റ, ഫോക്‌സ്‌വാഗൺ, സ്‌കോഡ, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ കാർ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ സേഫ്റ്റിയ്ക്ക് ശക്തമായ ഊന്നൽ നൽകുന്നതിൽ വളരെ സജീവമാണ്.

അപ്‌ഡേറ്റ് ചെയ്‌ത ഗ്ലോബൽ NCAP പ്രോട്ടോക്കോളുകൾ അനുസരിച്ച് ക്രാഷ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗുകൾ നേടിയ ഈ ബ്രാൻഡുകളുടെ സമീപകാല മോഡലുകൾ ഈ പ്രതിബദ്ധത വ്യക്തമാക്കുന്നു. ടാറ്റയുടെ 2023 ഹാരിയർ, സഫാരി മോഡലുകളാണ് ഈ ലിസ്റ്റിൽ ഐറ്റവും പുതിയത്. ഈ ലേഖനത്തിൽ, ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന മികച്ച സേഫ്റ്റി റേറ്റിംഗുകൾ നേടിയ കാറുകളാണ് ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

5-സ്റ്റാർ സേഫ്റ്റിയുമായി ഇന്ത്യയിൽ എത്തുന്ന ടോപ്പ് കാറുകൾ

2023 ടാറ്റ ഹാരിയർ/ സഫാരി: GNCAP പ്രകാരം 2023 ടാറ്റ ഹാരിയർ, ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ ഇപ്പോൾ ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും സുരക്ഷിതമായ മോഡലുകളാണ്. അഡൽറ്റ് പ്രൊട്ടക്ഷൻ ഒക്യുപന്റ് (AOP), ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (COP) എന്നിവയിൽ ഇവയ്ക്ക് ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗുകൾ ലഭിച്ചു.

അത് മാത്രമല്ല, ഈ ടാറ്റ എസ്‌യുവികൾ ലിസ്റ്റിലെ മറ്റെല്ലാ മോഡലുകളുമായും താരതമ്യപ്പെടുത്തുമ്പോൾ രണ്ട് ടെസ്റ്റുകളിലും ഉയർന്ന സ്‌കോറുകളും നേടി. കൂടാതെ, ഇവയുടെ ബോഡി ഷെല്ലുകൾ സ്റ്റേബിളും, ഹെവി ലോഡുകൾ വഹിക്കാൻ കഴിവുള്ളവയാണ്. ഈ എസ്‌യുവികളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.

രണ്ട് എസ്‌യുവികളിലെയും പൊതുവായ സേഫ്റ്റി ഫീച്ചറുകളിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ ഉൾപ്പെടുന്നു. ഹിൽ അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയും ടോപ്പ് എൻഡ് വേരിയന്റുകളിൽ ഇതിന് ലഭിക്കുന്നു.

ഫോക്‌സ്‌വാഗൺ വിർട്ടസ്/ സ്‌കോഡ സ്ലാവിയ: ഫോക്‌സ്‌വാഗൺ വിർട്ടസും സ്‌കോഡ സ്ലാവിയയും ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും സുരക്ഷിതമായ സെഡാനുകളായി കണക്കാക്കാം. ഒരേ ഫാമിലിയിൽ നിന്ന് വരുന്ന ഇവ രണ്ടും മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ പൂർണ്ണമായ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

5-സ്റ്റാർ സേഫ്റ്റിയുമായി ഇന്ത്യയിൽ എത്തുന്ന ടോപ്പ് കാറുകൾ

ഈ രണ്ട് സെഡാനുകളും MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഇത് ഇന്ത്യയ്‌ക്കായി പ്രത്യേകം നിർമ്മിച്ചതും 95 ശതമാനം വരെ പ്രാദേശികവൽക്കരിച്ചതുമാണ് എന്നതാണ് ശ്രദ്ധേയം. ഇവയുടെ ബോഡി ഷെല്ലുകൾക്ക് മികച്ച സ്റ്റേബിൾ റേറ്റിംഗും ലഭിച്ചു, അധിക ലോഡിംഗും ഇവയ്ക്ക് നേരിടാൻ കഴിയും.

സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, ഇരു സെഡാനുകളിലും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ വിർട്ടസ് അതിന്റെ സേഫ്റ്റി നിലവാരം തെളിയിക്കുക മാത്രമല്ല, ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റിൽ ഈ മെയ്ഡ് ഇൻ ഇന്ത്യ സെഡാൻ ഫുൾ ഫൈവ് സ്റ്റാർ റേറ്റിംഗും കരസ്ഥമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഭാരത് NCAP ടെസ്റ്റിൽ സെഡാൻ മികച്ച റിസൾട്ട് കൈവരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഫോക്‌സ്‌വാഗൺ ടൈഗൂൺ/ സ്‌കോഡ കുഷാഖ്: ഗ്ലോബൽ NCAP -യുടെ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഫോക്‌സ്‌വാഗൺ-സ്കോഡ എസ്‌യുവി ജോഡി ഫുൾ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗും നേടി. എന്നിരുന്നാലും, ഇവയുടെ അഡൽറ്റ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (AOP) സ്കോർ തങ്ങളുടെ സെഡാൻ സഹോദരങ്ങളേക്കാൾ അല്പം കുറവാണ്. സെഡാനുകളുടെ അതേ MQB A0 IN പ്ലാറ്റ്‌ഫോമിലാണ് ഇവയും നിർമ്മിച്ചിരിക്കുന്നത്.

5-സ്റ്റാർ സേഫ്റ്റിയുമായി ഇന്ത്യയിൽ എത്തുന്ന ടോപ്പ് കാറുകൾ

ഇരു മോഡലുകളുടേയും സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ABS + EBD, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ ഉൾപ്പെടുന്നു.

ഹ്യുണ്ടായി വെർണ: ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് പ്രകാരം കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗുകൾ നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായി മോഡലാണ് വെർണ. എന്നിരുന്നാലും, വാഹനത്തിന്റെ ബോഡിഷെല്ലും ഫുട്‌വെൽ ഏരിയയും അൺസ്റ്റേബിളായിട്ടാണ് റേറ്റുചെയ്‌തിരിക്കുന്നത്, അതായത് കൂടുതൽ ലോഡിംഗ് വഹിക്കാൻ ഇതിന് കഴിയില്ല എന്ന് സാരം.

5-സ്റ്റാർ സേഫ്റ്റിയുമായി ഇന്ത്യയിൽ എത്തുന്ന ടോപ്പ് കാറുകൾ

സെഡാന്റെ സേഫ്റ്റി കിറ്റിൽ സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ABS + EBD, എല്ലാ യാത്രക്കാർക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ ലഭിക്കുന്നു. ഫോർവേഡ് കൊളീഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് അലേർട്ട്, ലെയിൻ അസിസ്റ്റ് എന്നിങ്ങനെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളും (ADAS) വെർണയുടെ ടോപ്പ്-സ്പെക് വേരിയന്റിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര സ്കോർപിയോ N: ഗ്ലോബൽ NCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സംരക്ഷണത്തിൽ മഹീന്ദ്ര സ്കോർപിയോ N ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടി. എന്നിരുന്നാലും, ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ സ്‌കോർ എസ്‌യുവിക്ക് കുറവാണ്, അതിന്റെ ഫലമായി കുട്ടികളുടെ സുരക്ഷയ്ക്ക് ത്രീ സ്റ്റാർ റേറ്റിംഗാണ് ഇതിനുള്ളത്. വാഹനത്തിന്റെ ബോഡി ഷെല്ലിന്റെ ഇന്റഗ്രിറ്റിയും ഫുട്‌വെൽ ഏരിയയും സ്റ്റേബിളാണ്.

5-സ്റ്റാർ സേഫ്റ്റിയുമായി ഇന്ത്യയിൽ എത്തുന്ന ടോപ്പ് കാറുകൾ

കൂടാതെ എക്സ്ട്ര ലോഡിംഗ് വഹിക്കാനുള്ള കഴിവുള്ളം വാഹനത്തിനുണ്ട് എന്നാണ് ടെസ്റ്റ് റേറ്റ് ചെയ്യുന്നത്. സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളെ കുറിച്ച് പറയുമ്പോൾ, എസ്‌യുവിക്ക് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ABS + EBD, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് എന്നിവ ലഭിക്കുന്നു.

നിങ്ങൾക്ക് ഇപ്പോൾ വാങ്ങാൻ കഴിയുന്ന, ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും സുരക്ഷിതമായ മോഡലുകളാണ് ഇവ. ഇവ ഗ്ലോബൽ NCAP പരീക്ഷിച്ചതാണെങ്കിലും, മുന്നോട്ട് പോകുന്ന കൂടുതൽ ബഹുജന വിപണിയിലുള്ള ഇന്ത്യൻ കാറുകൾക്കായി അടുത്തിടെ അവതരിപ്പിച്ച ഭാരത് NCAP-ൽ നിന്നുള്ള കൂടുതൽ സുരക്ഷാ റേറ്റിംഗുകൾക്കായി കാത്തിരിക്കുക. ഇതിൽ ഏത് മോഡലാണ് നിങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്? ചുവടെയുള്ള അഭിപ്രായങ്ങളിൽ ഞങ്ങളെ അറിയിക്കുക.

More from DriveSpark

Article Published On: Friday, October 20, 2023, 8:30 [IST]
English summary
Top cars in india with 5 star safety rating
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X