ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പുതിയ ബിഎംഡബ്ല്യു K 1600B ഇന്ത്യയില്‍ — വില 29 ലക്ഷം രൂപ
ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലേക്ക് പുതിയ രണ്ട് അംഗങ്ങള്‍ കൂടി എത്തി. ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ പുതിയ R നയന്‍ടി റേസര്‍, K 1600B ബാഗര്‍ മോട്ടോര്‍സൈക്കിളുകളെ ബിഎംഡബ്ല്യു അവതരിപ്പിച്ചു.

29 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു K 1600B ബാഗറിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). K 1600GT യെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ K 1600B ബാഗറിനെ ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.

2016 ല്‍ തന്നെ വിവിധ രാജ്യാന്തര വിപണികളില്‍ K 1600B ബാഗറിനെ ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ചിരുന്നു. എന്തായാലും ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പുതിയ ടൂറിംഗ് മോട്ടോര്‍സൈക്കിളിനെ ഇന്ത്യന്‍ വിപണിയില്‍ കമ്പനി ഇപ്പോൾ എത്തിച്ചിരിക്കുന്നത്.

പുത്തന്‍ ടെയില്‍ എന്‍ഡാണ് K 1600B ബാഗറിന്റെ പ്രധാന ആകര്‍ഷണം. ഉയരം കുറഞ്ഞ ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് വേണ്ടി മോട്ടോര്‍സൈക്കിളിന്റെ സീറ്റ് ഉയരം കമ്പനി പ്രത്യേകം കുറച്ചിട്ടുണ്ട്.

ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീനും K 1600B ബാഗറില്‍ ഒരുങ്ങിയിട്ടുണ്ട്. വിന്‍ഡ് ഡിഫ്‌ളക്ടറുകളോടൊപ്പമുള്ള പുതിയ സൈഡ് പ്രൊഫൈല്‍ മോട്ടോർസൈക്കിളിന്റെ ടൂറിംഗ് പ്രതിച്ഛായയ്ക്ക് മാറ്റ് പകരുന്നുണ്ട്.

37 ലിറ്റര്‍ സ്റ്റോറേജ് സ്‌പെയ്‌സ് നല്‍കുന്നതാണ് പാനിയറുകള്‍.
Trending On DriveSpark Malayalam:
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

1,649 സിസി ഇന്‍ലൈന്‍ സിക്‌സ്-സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ K 1600B ബാഗര്‍ അണിനിരക്കുന്നത്. 160 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.
Recommended Video


സാറ്റലൈറ്റ് റേഡിയോ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 5.7 ഇഞ്ച് ഫുള്‍-കളര്‍ TFT ഇന്‍സ്ട്രമെന്റ് കണ്‍സോളാണ് K 1600B യുടെ മറ്റൊരു ഫീച്ചര്‍.

എബിഎസ് പ്രോ, ഡയനാമിക് ബ്രേക്ക് ലൈറ്റ്, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡിംഗ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, സിനോണ്‍ ഹെഡ്‌ലാമ്പ്, ഹീറ്റഡ് ഗ്രിപ്പുകള്‍, സീറ്റ് ഹീറ്റിംഗ്, മള്‍ട്ടി-കണ്‍ട്രോളര്‍ എന്നിങ്ങനെ നീളുന്നതാണ് മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങള്‍.

ഡ്യുവോലെവര്‍, പാരാലെവര്‍ സസ്‌പെന്‍ഷന്‍ യൂണിറ്റുകളോടെയാണ് പുതിയ ബിഎംഡബ്ല്യു K 1600B എത്തുന്നത്.
Trending On DriveSpark Malayalam:
ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്
മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബ്രേക്കിംഗിന് വേണ്ടി ഫോര്‍-പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ 320 mm ഡ്യൂവല്‍-ഫ്‌ളോട്ടിംഗ് ഡിസ്‌ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, 320 mm ഡിസ്‌ക് റിയര്‍ എന്‍ഡിലും ഒരുങ്ങുന്നുണ്ട്.

കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാണ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വരും ആഴ്ചകളില്‍ തന്നെ പുതിയ മോട്ടോര്‍സൈക്കിളിന്റെ വിതരണം ബിഎംഡബ്ല്യു ആരംഭിക്കും.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








