പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

By Dijo Jackson

പുതിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ പാഷന്‍ പ്രോയെ, 'പാഷന്‍ എക്‌സ്‌പ്രോ 110' എന്ന പേരിലാകും ഹീറോ അവതരിപ്പിക്കുക.

പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

2017 ഡിസംബര്‍ 18 ന് ഹീറോ പാഷൻ എക്‌സ്‌പ്രോ 110 വിപണിയില്‍ എത്തും. ഹീറോയുടെ പുതിയ മോട്ടോര്‍സൈക്കിളിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ —

പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

എഞ്ചിന്‍

നിലവില്‍ 97.2 സിസി എഞ്ചിനിലാണ് എന്‍ട്രി-ലെവല്‍ പാഷന്‍ പ്രോയെ ഹീറോ അണിനിരത്തുന്നത്. എന്നാല്‍ പുതിയ പാഷന്‍ എക്‌സ്‌പ്രോ 110 ല്‍ 9.3 bhp കരുത്തും 9 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനാണ് ഒരുങ്ങുക.

പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

സൂപ്പര്‍ സ്‌പ്ലെന്‍ഡറിലും ഇതേ എഞ്ചിനെയാണ് ഹീറോ നല്‍കുന്നത്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനില്‍ ഇടംപിടിക്കുക.

Trending On DriveSpark Malayalam:

ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

ഫീച്ചറുകള്‍

ഹീറോയുടെ ഐസ്മാര്‍ട്ട് സ്റ്റാര്‍ട്ട്/സ്‌റ്റോപ് ടെക്‌നോളജിയാണ് പുതിയ പാഷന്‍ പ്രോയുടെ പ്രധാന ഫീച്ചര്‍.

പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

ഏറെ നേരം എഞ്ചിന്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ തനിയെ ഓഫ് ആകുകയും ആവശ്യമുള്ള സമയത്ത് ക്ലച്ചില്‍ അമര്‍ത്തുന്നതിലൂടെ എഞ്ചിന്‍ സ്റ്റാര്‍ട്ടാകുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഐസ്മാര്‍ട്ട്. മാര്‍ച്ച് മാസം ഹീറോ പിന്‍വലിച്ച എക്‌സ്‌പ്രോ പതിപ്പിന് പകരക്കാരനായാണ് പാഷന്‍ എക്‌സ്‌പ്രോ 110 എത്തുക.

പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

ഡിസൈന്‍

കാഴ്ചയില്‍ പുതിയ ഹീറോ പാഷന്‍ എക്‌സ്‌പ്രോ 110 ന് ഏറെ വ്യത്യാസങ്ങള്‍ അവകാശപ്പെടാനില്ല. പാഷന്‍ പ്രോയുടെ ഡിസൈന്‍ ശൈലി തന്നെയാണ് പുതിയ മോട്ടോര്‍സൈക്കിളും പിന്തുടരുന്നത്.

പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

അതേസമയം, സ്‌പ്ലെന്‍ഡര്‍ 110 ന് ലഭിച്ചിട്ടുള്ള അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ പാഷന്‍ എക്‌സ്‌പ്രോ 110 നും ഹീറോ നല്‍കിയേക്കും.

Recommended Video

[Malayalam] Yamaha Fazer 25 Launched In India - DriveSpark
പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

വില

100 സിസി മോട്ടോര്‍സൈക്കിളിനെ അപേക്ഷിച്ച് പുതിയ പാഷന്‍ എക്‌സ്‌പ്രോ 110 ന് വില ഒരല്‍പം കൂടുതലായിരിക്കും. 57,000 രൂപ പ്രൈസ് ടാഗിലാകും പുതിയ മോട്ടോര്‍സൈക്കിളിനെ ഹീറോ അവതരിപ്പിക്കുക.

പുതിയ 'പാഷന്‍ എക്‌സ്‌പ്രോ 110' മായി ഹീറോ — അറിയേണ്ടതെല്ലാം

പാഷന്‍ എക്‌സ്‌പ്രോ 110 ന് പിന്നാലെ എക്‌സ്ട്രീം 200S, പുതിയ 125 സിസി സ്‌കൂട്ടര്‍ എന്നിവയും ഹീറോ നിരയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന അവതാരങ്ങളാണ്.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #ഹീറോ
English summary
All You Need To Know About The New Hero Passion XPro 110. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X