EICMA 2017: ബൈക്ക് പ്രേമികളെ വിസ്മയിപ്പിച്ച് ഹോണ്ട CB1000R

By Dijo Jackson

പുതിയ റെട്രോ-സ്‌റ്റൈല്‍ നെയ്ക്കഡ് മോട്ടോര്‍സൈക്കിളുമായി ഹോണ്ട. CB1000R മോട്ടോര്‍സൈക്കിളിനെ 2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചു.

EICMA 2017: ബൈക്ക് പ്രേമികളെ വിസ്മയിപ്പിച്ച് ഹോണ്ട CB1000R

CB1000R ന് പുറമെ നിരയിലെ കുഞ്ഞന്മാരായ CB300R, CB125R റെട്രോ ഡിസൈന്‍ മോട്ടോര്‍സൈക്കിളുകളെയും ഹോണ്ട മറയ്ക്ക് പുറത്ത് അവതരിപ്പിച്ചു.

EICMA 2017: ബൈക്ക് പ്രേമികളെ വിസ്മയിപ്പിച്ച് ഹോണ്ട CB1000R

അടുത്തിടെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഹോണ്ട വെളിപ്പെടുത്തിയ നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് CB1000R.

EICMA 2017: ബൈക്ക് പ്രേമികളെ വിസ്മയിപ്പിച്ച് ഹോണ്ട CB1000R

CBR1000RR ഫയര്‍ബ്ലേഡില്‍ നിന്നുള്ള എഞ്ചിനാണ് CB1000R പങ്കിടുന്നത്. റെട്രോ സ്‌റ്റൈലിംഗിന്റെയും മിനിമലിസ്റ്റിക് ഡിസൈന്‍ ശൈലിയുടെ പശ്ചാത്തലത്തില്‍ പ്രൗഢഗംഭീരമായാണ് പുതിയ ഹോണ്ട CB1000R കാണപ്പെടുന്നത്.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

EICMA 2017: ബൈക്ക് പ്രേമികളെ വിസ്മയിപ്പിച്ച് ഹോണ്ട CB1000R

റെട്രോ സ്‌റ്റൈലിംഗ് എങ്കിലും ആധുനിക സാങ്കേതികതയില്‍ മോട്ടോര്‍സൈക്കിള്‍ പിന്നോക്കം പോയിട്ടില്ലെന്ന് ഹോണ്ട ഉറപ്പ് വരുത്തിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളിന്റെ ക്ലാസിക് ലുക്കിന് കരുത്ത് പകരുന്ന റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പാണ് CB1000R ന്റെ പ്രധാന ആകര്‍ഷണം.

EICMA 2017: ബൈക്ക് പ്രേമികളെ വിസ്മയിപ്പിച്ച് ഹോണ്ട CB1000R

143.5 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇന്‍-ലൈന്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CB1000R ന്റെ പവര്‍പാക്ക്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നത്.

EICMA 2017: ബൈക്ക് പ്രേമികളെ വിസ്മയിപ്പിച്ച് ഹോണ്ട CB1000R

212 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. ലൈറ്റ്‌വെയറ്റ് മോണോ-ബാക്ക്‌ബോണ്‍ സ്റ്റീല്‍ ഫ്രെയിമില്‍ എത്തുന്ന ഹോണ്ട CB1000R ല്‍ സ്ലിപ്പര്‍ ക്ലച്ച്, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, മൂന്ന് റൈഡിംഗ് മോഡുകളെ കൂടാതെ ഒരു കസ്റ്റമൈസബിള്‍ മോഡ് എന്നിവ ഒരുങ്ങുന്നുണ്ട്.

Recommended Video

[Malayalam] Kawasaki Ninja Z1000 Launched - DriveSpark
EICMA 2017: ബൈക്ക് പ്രേമികളെ വിസ്മയിപ്പിച്ച് ഹോണ്ട CB1000R

റേഡിയലി മൗണ്ടഡ് കാലിപ്പറുകളോട് കൂടിയ ട്വിന്‍ 310 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍, 256 mm ഡിസ്‌കാണ് റിയര്‍ വീലില്‍ ബ്രേക്കിംഗ് നല്‍കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എബിഎസും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #eicma #honda #ഹോണ്ട
English summary
Honda CB1000R Unveiled. Read in Malayalam.
Story first published: Tuesday, November 7, 2017, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X