റോയല്‍ എന്‍ഫീല്‍ഡിന് എതിരെ ഹോണ്ടയും; തണ്ടര്‍ബേര്‍ഡിനോട് ഏറ്റുമുട്ടാന്‍ റിബെല്‍ 300
റോയല്‍ എന്‍ഫീല്‍ഡിന് ഒത്ത എതിരാളിയുമായി ഹോണ്ട വരുന്നു. എന്‍ട്രി-ലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ റിബെല്‍ 300, റിബെല്‍ 500 മോട്ടോര്‍സൈക്കിളുകളുമായി രാജ്യത്ത് ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട.

ഇതിന് മുന്നോടിയായി റിബെല്‍ 300 ന്റെ പേറ്റന്റ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കരസ്ഥമാക്കിയതായി റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന് എതിരെയുള്ള ഹോണ്ടയുടെ അവതാരമാണ് റിബെല്‍ 300.

രാജ്യാന്തര വിപണികളില്‍ റിബെല്‍ 300 നടത്തിക്കൊണ്ടിരിക്കുന്ന ജൈത്രയാത്രയുടെ പിന്‍ബലത്തിലാണ് മോട്ടോര്‍സൈക്കിളിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്നത്.

2018 രണ്ടാം പാദത്തോടെ അല്ലെങ്കില്‍ 2019 ആരംഭത്തോടെ ഹോണ്ട റിബെല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350 യോടാകും ഹോണ്ട റിബെല്‍ 300 പ്രധാനമായും ഏറ്റുമുട്ടുക.

ഒപ്പം ബജാജ് അവഞ്ചര്‍ നിരയില്‍ നിന്നും കൂടുമാറാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയും ഹോണ്ട റിബെല്‍ 300 ലക്ഷ്യമിടുന്നുണ്ട്. ഒഴുകിയിറങ്ങുന്ന ലളിതമായ ഡിസൈന്‍ ഭാഷയാണ് ഹോണ്ട റിബെല്‍ 300 ന്റെ പ്രധാന ആകര്‍ഷണം.

തുറന്നുകാട്ടുന്ന ട്രെലിസ് ഫ്രെയിം, അഴകാര്‍ന്ന ടാങ്ക് ഡിസൈന്‍, ക്രൂയിസര്‍-സ്റ്റൈലിലുള്ള ബക്കറ്റ് സീറ്റ് എന്നിവ റിബെല്‍ 300 ന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.
Trending On DriveSpark Malayalam:
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!
Recommended Video


മോട്ടോര്‍സൈക്കിളിന് തനത് ക്ലാസിക് മുഖഭാവമാണെങ്കിലും ആധുനികതയുടെ കാര്യത്തിലും താരം ഒട്ടും പിന്നില്‍ അല്ല. റോയല്‍ എന്‍ഫീല്‍ഡിന് എതിരെ അണിനിരക്കുമ്പോള്‍ ഇതേ ആധുനിക സാങ്കേതികതയാകും റിബെല്‍ 300 ന് മുതല്‍ക്കൂട്ടാവുക.

286 സിസി ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് റിബെല്‍ 300 ഒരുങ്ങുന്നത്. 27 bhp കരുത്തും 26.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

CBR 300R നെ അടിസ്ഥാനപ്പെടുത്തിയാണ് റിബെല്‍ 300 നെ ഹോണ്ട ഒരുക്കുന്നത്.
Trending On DriveSpark Malayalam:
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

റിബെല്‍ 300 ന് ശേഷം ഒരല്‍പം വൈകിയാകും റിബെല്‍ 500 നെ ഹോണ്ട ഇന്ത്യയില്‍ എത്തിക്കുക. 45 bhp കരുത്തേകുന്ന 471 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് റിബെല്‍ 500 ന്റെ പവര്‍പാക്ക്.

റിബെല്‍ 300 മോട്ടോര്‍സൈക്കിളിന് സമാനമായ ബോബര്‍-സ്‌റ്റൈല്‍ ഡിസൈനിലാണ് റിബെല്‍ 500 ഉം അണിനിരക്കുന്നത്. 41 mm ഫ്രണ്ട് ഫോര്‍ക്കുകളും, ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് റിബെല്‍ 300 ല്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിറവേറ്റുന്നത്.

ഇരു വീലുകളിലും ഒരുങ്ങിയ ഡിസ്‌ക്കുകളാണ് റിബെല്‍ 300 ല്‍ ബ്രേക്കിങ്ങ് നല്‍കുന്നതും. ഇന്ത്യന്‍ വരവില്‍ ഓപ്ഷനല്‍ എബിഎസും റിബെല്‍ 300 ന് ലഭിച്ചേക്കാം.

ഏകദേശം 2 ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെയുള്ള പ്രൈസ് ടാഗിലാകും ഹോണ്ട റിബെല്‍ 300 ന്റെ ഇന്ത്യന്‍ വരവ്.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ റിബെല്‍ 300, റിബെല്‍ 500 മോട്ടോര്‍സൈക്കിളുകളെ ഹോണ്ട കാഴ്ചവെക്കുമെന്നും സൂചനയുണ്ട്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








