ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക് — അറിയേണ്ടതെല്ലാം

By Dijo Jackson

റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഇതുവരെയും ആരും ധൈര്യപ്പെട്ടിട്ടില്ല. തുടക്കകാലത്ത് മികവാര്‍ന്ന എതിരാളികള്‍ കളത്തിലുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി അവരെയെല്ലാം പിന്നോട്ടടിച്ചു.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

അത്തരത്തില്‍ മണ്‍മറഞ്ഞ ജാവ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ ബൈക്ക് പ്രേമികളുടെ തീരാനഷ്ടമാണ്. പക്ഷെ ജാവ മോട്ടോര്‍സൈക്കിളിന് ജീവശ്വാസമേകി മഹീന്ദ്ര രംഗത്തെത്തിയത് രാജ്യത്തെ ബൈക്ക് പ്രേമികളില്‍ ആവേശമുണര്‍ത്തി.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

എന്നാല്‍ ജാവ മോട്ടോര്‍സൈക്കിളുകള്‍ എന്ന് വിപണിയില്‍ എത്തും? വിപണിയില്‍ തുടരെ ഉയരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജാവ മോട്ടോര്‍സൈക്കിളുകളുടെ വരവ് മഹീന്ദ്ര സ്ഥിരീകരിച്ചിരിക്കുകയാണ്.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ജാവ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തും. മോട്ടോര്‍സൈക്കിളുകളെ ജാവ ബ്രാന്‍ഡിന് കീഴില്‍ തന്നെ മഹീന്ദ്ര അവതരിപ്പിക്കും.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വരവില്‍ ജാവ 350 യാകും കമ്പനിയുടെ വജ്രായുധം. ശ്രേണി കൈയ്യടക്കിയിട്ടുള്ള റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യാണ് ജാവ 350 യുടെ പ്രധാന എതിരാളിയും.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

യൂറോപ്യന്‍ മലിനീകരണ മാനദണ്ഡമായ യൂറോ4 നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായുള്ള ജാവ 350 OHC യെ കമ്പനി അടുത്തിടെയാണ് കാഴ്ചവെച്ചത്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

Recommended Video

[Malayalam] Yamaha Fazer 25 Launched In India - DriveSpark
ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

യമഹ RX സീരീസ് പോലെ തന്നെ ഇന്ത്യന്‍ റോഡുകളില്‍ ഘനഗാംഭീര്യം മുഴുക്കിയ ശ്രേണിയാണ് ജാവ-എസ്ഡി. പഴമയില്‍ തീര്‍ത്ത ഡിസൈനും, വ്യത്യസ്തമാര്‍ന്ന സാങ്കേതികതയും ജാവ-എസ്ഡികളെ പുതുതലമുറയിലും ഹിറ്റ് താരമാക്കി.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

ഇന്ന് പൊന്നും വില കൊടുത്തും ജാവ-യെസ്ഡീകളെ സ്വന്തമാക്കാന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ കാത്തിരിക്കവെയാണ് ജാവയെ മഹീന്ദ്ര സ്വന്തമാക്കി എന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ് തരംഗം ഒരുക്കിയത്.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

മണ്‍മറഞ്ഞ ജാവ 350 യെ രാജ്യാന്തര വിപണിയിലേക്ക് തിരികെ കൊണ്ട് വരുന്ന ജാവ മോട്ടോ, ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് നല്‍കുകയാണ്.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

ജാവയെ പരിചയപ്പെടാം

ഐഡിയല്‍ ജാവ എന്ന് കേള്‍ക്കാത്തവരും ഇന്ന് ഓട്ടോ ലോകത്ത് കുറവായിരിക്കും. മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ഐഡിയല്‍ ജാവ.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

1960 കളുടെ തുടക്കത്തില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും ഏറെ പ്രശസ്തമായജാവ മോട്ടോര്‍സൈക്കിളുകളെ ഇന്ത്യ പരിചയപ്പെട്ടത് ഐഡിയല്‍ ജാവയിലൂടെയായിരുന്നു.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

ആദ്യകാലത്ത് ജാവ ബ്രാന്‍ഡിന് കീഴില്‍ മോട്ടോര്‍സൈക്കിളുകളെ അണിനിരത്തിയ ഐഡിയല്‍ ജാവ, പിന്നീട് യെസ്ഡീ എന്ന ബ്രാന്‍ഡ് നാമത്തില്‍ മോഡലുകളെ എത്തിച്ചു.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

1960 കളില്‍ ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്നും ഇന്ത്യയില്‍ വലിയ ആരാധക സമൂഹമുണ്ട്. നിലവില്‍ A ടൈപ് എന്നറിയപ്പെടുന്ന ജാവ 353/04, B ടൈപ് എന്നറിയപ്പെടുന്ന യെസ്ഡീ 250, ജാവ 350 ടൈര്‍ 634 ട്വിന്‍, യെസ്ഡീ 250 മൊണാര്‍ക്ക് മോഡലുകളാണ് ഇന്ത്യയില്‍ ഉള്ളത്.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

ഫ്യൂവല്‍ ടാങ്ക് പാഡിംഗുകളും, ഫ്യൂവല്‍ ടാങ്ക് ഇഗ്‌നീഷന്‍ സിസ്റ്റവും ഉള്‍പ്പെടുന്ന ജാവ-യെസ്ഡീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ന് ഏതൊരു ഓട്ടോ പ്രേമിയുടെയും സ്വപ്നമാണ്.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

1996 ലാണ് ഐഡിയല്‍ ജാവ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയത്. ഇപ്പോഴും ഇന്ത്യന്‍ അതിവേഗ ട്രാക്ക്-റോഡ് മത്സരങ്ങളില്‍ യെസ്ഡീ മോട്ടോര്‍സൈക്കിളുകള്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

യെസ്ഡീ മോട്ടോര്‍സൈക്കിള്‍ റാലികളും ഇന്ന് രാജ്യത്തെ പതിവ് കാഴ്ചകളില്‍ ഒന്നാണ്.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

തുര്‍ക്കി, നൈജീരിയ, ശ്രീലങ്ക, ഈജിപ്ത് ഉള്‍പ്പെടെയുള്ള പല വിദേശ വിപണികളിലേക്കും ജാവ-എസ്ഡീ മോട്ടോര്‍സൈക്കിളുകളെ ഐഡിയല്‍ ജാവ കയറ്റുമതി ചെയ്തിട്ടുണ്ട്.

ബുള്ളറ്റിന് പുതിയ ഭീഷണി; ജാവ മോട്ടോര്‍സൈക്കിളുമായി മഹീന്ദ്ര ഇന്ത്യയിലേക്ക്

ഗ്വാട്ടിമല പൊലീസ് സേനയ്ക്ക് വേണ്ടി ഐഡിയല്‍ ജാവ ഒരുക്കിയത് കസ്റ്റം യെസ്ഡീ റോഡ്കിംഗുകളെയാണ് എന്നതും കമ്പനിയുടെ വിജയാധ്യായമാണ്. 1996 ല്‍ പ്രവര്‍ത്തനം നിര്‍ത്തവെ 175, മൊണാര്‍ക്ക്, ഡീലക്സ്, റോഡ് കിംഗ്, സിഎല്‍ II മോഡലുകളാണ് ഐഡിയല്‍ ജാവ നിര്‍മ്മിച്ചിരുന്നത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #mahindra #auto news #മഹീന്ദ്ര
English summary
Mahindra Confirms The Launch Details Of The Erstwhile Jawa Motorcycles Brand. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X