പുതിയ കവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

Written By:

ജാപ്പനീസ് നിര്‍മ്മാതാക്കളായ കവാസാക്കി പുതിയ നിഞ്ച 650 കെആര്‍ടി എഡിഷനെ ഇന്ത്യയില്‍ പുറത്തിറക്കി. 5.69 ലക്ഷം രൂപയാണ് നിഞ്ച 650 കെആര്‍ടി എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

2016 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ആദ്യമായി അവതരിച്ച 2017 നിഞ്ച 650, ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ലൈം ഗ്രീന്‍, ബ്ലാക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് 2017 നിഞ്ച 650 യെ കവാസാക്കി അണിനിരത്തുന്നതും.

പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

എന്നാല്‍ പുതുതായി അവതരിച്ചിരിക്കുന്ന നിഞ്ച 650 കെആര്‍ടി എഡിഷനില്‍ പുത്തന്‍ കളര്‍ സ്‌കീമാണ് കവാസാക്കി ഒരുക്കിയിരിക്കുന്നത്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

കവാസാക്കി റേസിംഗ് ടീമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലൈം ഗ്രീന്‍, ഗ്രെയ്, ബ്ലാക് നിറങ്ങളാണ് നിഞ്ച 650 കെആര്‍ടി എഡിഷന്റെ ഹൈലൈറ്റ്.

പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

സാധാരണ നിഞ്ച 650 യ്ക്ക് സമാനമായ പ്രൈസ് ടാഗിലാണ് കെആര്‍ടി എഡിഷനെയും കവാസാക്കി നല്‍കിയിട്ടുള്ളത് എന്നത് ശ്രദ്ധേയം. കവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്റെ എഞ്ചിനില്‍ മാറ്റമില്ല.

പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

നിലവിലുള്ള 649 സിസി ലിക്വിഡ്-കൂള്‍ഡ്, ട്വിന്‍ സിലിണ്ടര്‍ എഞ്ചിനിലാണ് നിഞ്ച 650 കെആര്‍ടി എഡിഷന്‍ അണിനിരക്കുന്നത്. 67 bhp കരുത്തും 65.7 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.

പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

സുഗമമായ ഡൗണ്‍ഷിഫ്റ്റുകള്‍ക്ക് വേണ്ടി സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നുണ്ട്. പുതിയ ഭാരം കുറഞ്ഞ ഫ്രെയിമിലാണ് 2017 നിഞ്ച 650 എത്തുന്നത്. തത്ഫലമായി മുന്‍മോഡലുകളെ അപേക്ഷിച്ച് 22 കിലോഗ്രാം ഭാരക്കുറവിലാണ് നിഞ്ച 650 ഒരുങ്ങുന്നതും.

Recommended Video - Watch Now!
[Malayalam] Kawasaki Ninja Z1000 Launched - DriveSpark
പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

ഭാരക്കുറവിന്റെ പശ്ചാത്തലത്തില്‍ മികവാര്‍ന്ന പ്രകടനമാണ് മോട്ടോര്‍സൈക്കിള്‍ കാഴ്ചവെക്കുന്നത്. പുതിയ കളര്‍ സ്‌കീം ഒഴികെ നിഞ്ച 650 കെആര്‍ടി എഡിഷനില്‍ കാര്യമായ മാറ്റങ്ങളില്ല.

പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

ഫ്രണ്ട് എന്‍ഡില്‍ 300 mm ഡ്യൂവല്‍ ഡിസ്‌കും, റിയര്‍ എന്‍ഡില്‍ 220 mm ഡിസ്‌കുമാണ് ബ്രേക്കിംഗ് ഒരുക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എബിഎസ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ട്.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍ മോണോഷോക്ക് യൂണിറ്റാണ് റിയര്‍ എന്‍ഡില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്.

പുതിയ കാവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്‍ ഇന്ത്യയില്‍; വില 5.69 ലക്ഷം രൂപ

ഹോണ്ട CBR650F, ബെനലി ടിഎന്‍ടി 600i എന്നിവരാണ് കവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്റെ പ്രധാന എതിരാളികള്‍. നവംബര്‍ അവസാനത്തോടെ പുതിയ കെആര്‍ടി എഡിഷനുകളുടെ വിതരണം കവാസാക്കി ആരംഭിക്കും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #kawasaki #new launch #കവാസാക്കി
English summary
Kawasaki Ninja 650 KRT Edition Launched In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark