ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

By Dijo Jackson

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാരെ (പില്ല്യണ്‍ റൈഡര്‍മാര്‍) വിലക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. 100 സിസിയും അതിന് താഴെയും എഞ്ചിന്‍ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍, പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് സംസ്ഥാന ഗതാഗത വകുപ്പ് നിരോധനം കൊണ്ടുവരുന്നത്.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

നിലവിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. വിപണിയില്‍ പുതുതായി അണിനിരക്കുന്ന 100 സിസി മോട്ടോര്‍സൈക്കിളുകളിലും സ്‌കൂട്ടറുകളിലും മാത്രമാണ് പില്ല്യണ്‍ റൈഡിംഗ് നിരോധിക്കുക.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

വിലക്ക് പ്രാബല്യത്തില്‍ വന്നാല്‍, 100 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളില്‍ റൈഡര്‍ സീറ്റ് അല്ലെങ്കില്‍ സിംഗിള്‍ സീറ്റ് മാത്രമെ ഉണ്ടാകൂവെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് വരുത്തണം.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

ഓപ്ഷനല്‍ ആക്‌സസറിയായി പില്ല്യണ്‍ സീറ്റ് നല്‍കാന്‍ ഡീലര്‍മാര്‍ക്കും അനുവാദമുണ്ടാകില്ല.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

ഇതിന് പുറമെ, മോഡിഫിക്കേഷനിലൂടെ പുതിയ മോഡലുകളില്‍ പിന്‍നിര സീറ്റുകളെ കൂട്ടിച്ചേര്‍ക്കുന്നതും നിയമലംഘനമാകും.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കകം സര്‍ക്കുലര്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

മോട്ടോര്‍ വാഹന നിയമപ്രകാരം, 100 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളിലും സ്‌കൂട്ടറുകളിലും പില്യണ്‍ റൈഡിംഗിന് നിരോധനമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എച്ച്എം രേവണ്ണ പറഞ്ഞു.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

മോട്ടോര്‍ വാഹന നിയമം കൃത്യമായി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ തീരുമാനം, ഏറെ പ്രചാരമുള്ള 100 സിസി മോട്ടോര്‍സൈക്കിള്‍ ശ്രേണിയെ സാരമായി ബാധിക്കും.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

വിലക്കുകളുടെ അടിസ്ഥാനത്തില്‍ മോഡലുകളെ പുതുക്കേണ്ട സാഹചര്യമാണ് നിര്‍മ്മാതാക്കളെ തേടിയെത്തുക.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

Recommended Video

2018 Harley-Davidson Softail Range Launched In India | In Malayalam - DriveSpark മലയാളം
ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

അതേസമയം, പിന്‍നിര യാത്രക്കാരെ വിലക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ശക്തമായ പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് വിലക്ക് വരുന്നു

ഏറെ കൊട്ടിഘോഷിച്ച ഹെല്‍മറ്റ് നിയമം കൃത്യമായി പാലിക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്ത സാഹചര്യത്തില്‍, പില്യണ്‍ റൈഡിംഗ് നിരോധനം ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമുള്ളതെന്നാണ് പ്രതിഷേധക്കാരുടെ വാദം.

Most Read Articles

Malayalam
English summary
Karnataka Govt To Ban Pillion Riding On Two-Wheelers Of 100 cc Capacity. Read in Malayalam.
Story first published: Monday, October 23, 2017, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X