തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

Written By:

റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍ക്ക് ബംഗളൂരുവില്‍ നിന്നുള്ള ബുള്ളറ്റീര്‍ കസ്റ്റംസ് വളരെ പ്രസിദ്ധമാണ്. ബുള്ളറ്റീര്‍ കസ്റ്റംസിന്റെ ഗരാജില്‍ പിറവിയെടുത്ത പുതിയ കസ്റ്റം തണ്ടര്‍ബേര്‍ഡ് 500 ആണ് ബുള്ളറ്റ് പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

ബ്ലൂ റെയ്ഡര്‍ 540 എന്നാണ് കസ്റ്റം റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 ന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. 'അയണ്‍ മെയ്ഡന്‍' എന്ന ബുള്ളറ്റീര്‍ കസ്റ്റംസിന്റെ മുന്‍ അവതാരത്തെ ബ്ലൂ റെയ്ഡര്‍ 540 അനുസ്മരിപ്പിക്കുന്നുണ്ട്.

തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

മെറ്റാലിക് ബ്ലൂ ഫിനിഷാണ് കസ്റ്റം മോട്ടോര്‍സൈക്കിളിന്റെ പ്രധാന ആകര്‍ഷണം. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കില്‍ നിന്നും കടമെടുത്ത ഫ്രണ്ട് ഫെന്‍ഡറാണ് ബ്ലൂ റെയ്ഡര്‍ 540 ഇടംപിടിക്കുന്നത്.

തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

ഒപ്പം ആഫ്റ്റര്‍മാര്‍ക്കറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പും സിംഗിള്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുണ്ട്. ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ഹാന്‍ഡില്‍ബാറാണ് ഈ കസ്റ്റം മോട്ടോര്‍സൈക്കിളിന്റെ ഹൈലൈറ്റ്.

തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

ബ്ലൂ റെയ്ഡര്‍ 540 യുടെ ഡാര്‍ക്ക് തീമിനെ എടുത്തു കാണിക്കാന്‍ വൈഡ് ഹാന്‍ഡില്‍ ഇടംപിടിച്ചിട്ടുള്ള ക്രോം റിയര്‍ വ്യൂ മിററുകള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയം.

Recommended Video
[Malayalam] Royal Enfield Introduces New Colours For Classic Range - DriveSpark
തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

ഉയരം കുറഞ്ഞ വീതിയേറിയ സീറ്റാണ് മോട്ടോര്‍സൈക്കിളില്‍ ഉള്ളത്. അതേസമയം തണ്ടര്‍ബേര്‍ഡിന്റെ ബാക്ക്‌റെസ്റ്റും ഗ്രാബ് റെയിലും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.

തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

തെര്‍മല്‍ റാപ്പോട് കൂടിയാണ് മോട്ടോര്‍സൈക്കിളിന്റെ 500 സിസി എഞ്ചിന്‍ എക്‌സ്‌ഹോസ്റ്റ് ഹെഡറിനെ ബുള്ളറ്റീര്‍ കസ്റ്റംസ് ഒരുക്കിയിരിക്കുന്നത്.

തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

ക്രോം ടച്ച് നേടിയ ഡ്യൂവല്‍ മാറ്റ് ബ്ലാക് എക്‌സ്‌ഹോസ്റ്റാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നതും.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

27.2 bhp കരുത്തും 41.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. ഷോക്ക് അബ്‌സോര്‍ബറില്‍ മാറ്റങ്ങളില്ല.

തണ്ടര്‍ബേര്‍ഡില്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ പുതിയ കരവിരുത്

അതേസമയം സ്‌പോക്ക് വീലുകള്‍ക്ക് പകരം അലോയ് വീലുകളിലാണ് ബ്ലൂ റെയ്ഡര്‍ 540 എത്തുന്നത്. കസ്റ്റം ഡിസൈനിനോട് നീതി പുലര്‍ത്തുന്ന വീതിയേറിയ ടയറുകളാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നതും.

English summary
Royal Enfield Thunderbird 500 ‘Blue Raider 540’ by Bulleteer Customs. Read in Malayalam.
Story first published: Friday, November 10, 2017, 12:26 [IST]
Please Wait while comments are loading...

Latest Photos