പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

Written By:

ബിഎംഡബ്ല്യുവിന്റെ ഹൃദയവുമായുള്ള പുതിയ ടിവിഎസ് അപാച്ചെ RR 310 സ്‌പോര്‍ട്‌സ് ബൈക്കിനെ ഏറെ പ്രതീക്ഷയോടെയാണ് ബൈക്ക്‌പ്രേമികള്‍ ഉറ്റുനോക്കുന്നത്. 2017 ഡിസംബര്‍ ആറിന് ആദ്യ സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ബൈക്കിനെ ടിവിഎസ് ഇന്ത്യയില്‍ അവതരിപ്പിക്കും.

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

വരവിന് മുമ്പെ പുതിയ അപാച്ചെ RR 310 മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ടീസര്‍ ടിവിഎസ് പുറത്ത് വിട്ടിരിക്കുകയാണ്. അപാച്ചെയുടെ പുതിയ മുഖരൂപത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ടീസര്‍.

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

ഫ്രണ്ട് പ്രൊഫൈലിനൊപ്പം എഞ്ചിന്‍ കെയ്‌സിങ്ങും ഫെയറിങ്ങും ടെയില്‍ എന്‍ഡും ടീസറില്‍ മിന്നിമറയുന്നുണ്ട്. ടീസറില്‍ സ്‌പോര്‍ടി റെഡ് കളര്‍ സ്‌കീമിലാണ് അപാച്ചെ RR 310 കാണപ്പെടുന്നത്.

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്കും ആംഗുലാര്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ഒപ്പമുള്ള എയറോഡൈനാമിക് ഡിസൈനിലാണ് അപാച്ചെ RR 310 സ്‌പോര്‍ട്‌സ് ബൈക്കിന്റെ വരവ്.

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

കൂടാതെ വിന്‍ഡ്‌സ്‌ക്രീനും മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്. ബോഡിയിലുള്ള വെള്ള വരകള്‍ അപാച്ചെ RR 310 ന്റെ സ്‌പോര്‍ടി റേസിംഗ് പ്രതിച്ഛായയെ കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

ബിഎംഡബ്ല്യു G 310 R ന് സമാനമായ എഞ്ചിന്‍ കെയ്‌സിങ്ങില്‍ 'ടിവിഎസ് റേസിംഗ്' ടാഗ് ഇടംപിടിച്ചിട്ടുണ്ട്. RR 310 ബ്രാന്‍ഡിങ്ങിനൊപ്പം ഫെയറിങ്ങ് ഒരുങ്ങിയിട്ടുള്ളത്.

ബിഎംഡബ്ല്യു G310R നെ അടിസ്ഥാനപ്പെടുത്തിയാണ് അപാച്ചെ RR 310 മോട്ടോര്‍സൈക്കിള്‍ ഒരുങ്ങിയിരിക്കുന്നത്. ബിഎംഡബ്ല്യു ബൈക്കുകള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജമായ ഹെസൂര്‍ പ്ലാന്റില്‍ നിന്നുമാണ് അപാച്ചെ RR 310 പുറത്ത് വരുന്നതും.

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

ബിഎംഡബ്ല്യുവിന്റെ 313 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ടിവിഎസ് അപാച്ചെ RR 310 ന്റെ കരുത്ത്. 6 സ്പീഡ് ട്രാന്‍സ്മിഷനും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങും.

Recommended Video - Watch Now!
[Malayalam] Yamaha Fazer 25 Launched In India - DriveSpark
പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

അതേസമയം ബിഎംഡബ്ല്യു G310R ല്‍ നിന്നും ഒരല്‍പം വ്യത്യസ്തമാര്‍ന്ന ട്യൂണിങ്ങാകും അപാച്ചെയില്‍ ടിവിഎസ് സ്വീകരിക്കുക. മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനെ ചാസിയ്ക്ക് പിന്നിലായാണ് കമ്പനി നല്‍കിയിരിക്കുന്നത്.

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

മുന്‍നിരയില്‍ എയര്‍ ഇന്‍ടെയ്ക്ക് ഒരുങ്ങുമ്പോള്‍, പിന്‍നിരയില്‍ മുഖമുയര്‍ത്തിയാണ് എക്സ്ഹോസ്റ്റ് പോര്‍ട്ട് ഇടംപിടിക്കുന്നത്.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

ഡ്യൂവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, തലകുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നതാകും അപാച്ചെ RR 310 ന്റെ ഫീച്ചറുകള്‍.

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

ഓപ്ഷനലായി എബിഎസിനെയും ടിവിഎസ് നല്‍കിയേക്കാം ഹൊസൂര്‍ പ്ലാന്റില്‍ നിന്നും ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകള്‍ക്ക് ഒപ്പമാണ് അപാച്ചെ RR 310 നെ ടിവിഎസ് നിര്‍മ്മിക്കുന്നത്.

പുതിയ അപാച്ചെ RR 310 ന്റെ വരവറിയിച്ച് ടിവിഎസ്; ടീസറില്‍ അമ്പരന്ന് ബൈക്ക്‌പ്രേമികള്‍

ഇന്ത്യന്‍ വിപണിയില്‍ കെടിഎം RC390, കവാസാക്കി നിഞ്ച 300, ബെനലി 302R എന്നിവരോടാണ് പുതിയ അപാച്ചെ RR 310 ഏറ്റുമുട്ടുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #tvs #ടിവിഎസ്
English summary
TVS Apache RR 310 Teased Ahead Of Launch. Read in Malayalam.
Story first published: Monday, December 4, 2017, 10:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark